-->
ദോഹ: ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂള്‍ ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു.രാജ്യത്തിന്റെ ഐക്യം, അഖണ്ഡത, സാഹോദര്യം എന്നീ മൂല്യങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിക്കൊണ്ട് നടന്ന സ്വാതന്ത്ര്യദിനാഘോഷത്തില്‍
സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മറ്റി ആക്റ്റിംഗ് പ്രസിഡന്റ് അന്‍വര്‍ ഹുസൈന്‍, പ്രിന്‍സിപ്പല്‍ റഫീഖ് റഹീം എന്നിവര്‍ചേര്‍ന്ന് സ്‌കൂള്‍ അങ്കണത്തില്‍ ദേശീയ പതാക ഉയര്‍ത്തി .പ്രിന്‍സിപ്പല്‍ റഫീക്ക് റഹിം സ്വാതന്ത്ര്യദിന സന്ദേശം നല്‍കിക്കൊണ്ട് സംസാരിച്ചു.ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ പ്രധാന പങ്കുവഹിച്ച ധീരദേശാഭിമാനികളുടെ സേവനത്തെ പ്രകീര്‍ത്തിച്ചു. നാനാത്വത്തില്‍ എകത്വം എന്ന ആശയം ഉള്‍ക്കൊണ്ടുകൊണ്ട് സഹിഷ്ണുതയുള്ളവരാകാനും മാതൃരാജ്യത്തോടുള്ള കടമകള്‍ക്ക് പ്രാമുഖ്യം നല്‍കാനും സ്വാതന്ത്ര്യദിന സന്ദേശത്തില്‍അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
കലാ വിഭാഗം മേധാവിയുടെ നേതൃത്വത്തില്‍ അദ്ധ്യാപകര്‍ ദേശഭക്തിഗാനം ആലപിച്ചു.
സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുത്തവര്‍ക്ക് മധുരം വിതരണം ചെയ്തു.സീനിയര്‍ ഓപ്പറേഷന്‍സ് മാനേജര്‍ അബ്ദുല്‍ ഹമീദ്, സ്‌കൂള്‍ സ്റ്റാഫ് അംഗങ്ങള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ സാന്നിധ്യം വഹിച്ചു.
ഷഫീക്ക് അറക്കല്‍