Wednesday, March 11, 2026 Last Updated 48 Min 22 Sec ago English Edition
Todays E paper
Ads by Google
Monday 18 Aug 2025 08.59 PM

മരിച്ച വോട്ടര്‍മാരുടെ പേരുകള്‍ നീക്കണം, ഇനി എപ്പോള്‍ ചെയ്യും' തെരഞ്ഞെടുപ്പ് കമ്മീഷനെ ഓര്‍മിപ്പിച്ച് സ്റ്റാലിന്‍

election commision

ചെന്നൈ: വോട്ടര്‍പ്പട്ടിക ക്രമക്കേട് ആരോപണത്തിനിടെ തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദ്യങ്ങളുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. മരിച്ച വോട്ടര്‍മാരുടെ പേരുകള്‍ നീക്കണമെന്ന ഡിഎംകെയുടെ ആവശ്യമാണ്‌ സ്റ്റാലിന്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ ഓര്‍മിപ്പിച്ചത്. 2025 ജൂലൈ 17 ന് മരിച്ച വോട്ടര്‍മാരുടെ പേരുകള്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും അത് ഇനി എപ്പോള്‍ ചെയ്യുമെന്നും സ്റ്റാലിന്‍ ചോദിച്ചു. സോഷ്യല്‍ മീഡിയയിലൂടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദ്യവുമായി തമിഴ്നാട് മുഖ്യമന്ത്രി രംഗത്തെത്തിയത്.

ഇന്ത്യാ മുന്നണി ഉന്നയിച്ച ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ നല്‍കുന്നതിന് പകരം തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൂടുതല്‍ ചോദ്യങ്ങള്‍ ഉന്നയിക്കുകയാണെന്നും സ്റ്റാലിന്‍ അഭിപ്രായപ്പെട്ടു. വീടു വീടാന്തരം തോറുമുള്ള കണക്കെടുപ്പ് കൃത്യമായി നടക്കാതെ എങ്ങനെയാണ് യോഗ്യതയുള്ള വോട്ടര്‍മാര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെടുക? കന്നി വോട്ടര്‍മാരുടെ എണ്ണം അസാധാരണമാംവിധം കുറവാണ്. ഈ യുവ വോട്ടര്‍മാരെ കണക്കില്‍പ്പെടുത്തിയോ 18 വയസ്സ് തികഞ്ഞ എത്ര യുവാക്കളെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് കാണിക്കാന്‍ ഏതെങ്കിലും ഡാറ്റാബേസ് കയ്യിലുണ്ടോ എന്നും സ്റ്റാലിന്‍ ചോദിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW