-->
ദോഹ: ഇന്ത്യയുടെ 79-ാമത് സ്വാതന്ത്ര്യദിനം ഖത്തറിലെ ഇന്ത്യന്‍ സമൂഹംവിപുലമായി ആഘോഷിച്ചു.
ത്രിവര്‍ണ്ണാലംകൃതമായ
ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍(ഐസിസി)അങ്കണത്തില്‍നടന്ന ചടങ്ങില്‍
ഖത്തര്‍ പ്രാദേശിക സമയം രാവിലെ 6:45 ന്ഇന്ത്യന്‍ അംബാസിഡര്‍ വിപുല്‍ ദേശീയ പതാകഉയര്‍ത്തി.
എംബസിഅനുബന്ധ സംഘടനാഭാരവാഹികള്‍, കമ്മ്യുണിറ്റി സംഘടനാ പ്രതിനിധികള്‍, വാണിജ്യ പ്രമുഖര്‍,മാധ്യമപ്രതിനിധികള്‍തുടങ്ങിയ വലിയ സമൂഹംസാന്നിധ്യം വഹിച്ച ചടങ്ങില്‍ ദേശീയ ഗാനം അലയടിച്ചു. ഐ സി സി അശോകഹാളില്‍ അംബാസിഡര്‍ വിപുല്‍രാഷ്ട്രപതി ദ്രൗപതി മുര്‍മു രാഷ്ട്രത്തെ അഭിസംബോധന ചെയ്ത പ്രസംഗംവായിച്ചതോടെയാണ് ഔദ്യോഗിക ചടങ്ങ് ആരംഭിച്ചത്.സമൂഹത്തിന്റെ ക്ഷേമത്തിനും വളര്‍ച്ചയ്ക്കും വിവിധ ഇന്ത്യന്‍ സമൂഹ സംഘടനകള്‍ നല്‍കിയ പിന്തുണയ്ക്കും സംഭാവനകള്‍ക്കും അംബാസഡര്‍ നന്ദി പറഞ്ഞു. ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന് തുടര്‍ച്ചയായ പിന്തുണനല്‍കുന്ന ഖത്തര്‍ ഭരണകൂടത്തിനും അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിക്കും അദ്ദേഹം നന്ദി അറിയിച്ചു.ഇന്ത്യന്‍ സമൂഹത്തിലെ അംഗങ്ങളും സ്‌കൂള്‍ കുട്ടികളും ദേശഭക്തി ഗാനങ്ങളും സാംസ്‌കാരിക പരിപാടികളും അവതരിപ്പിച്ചു. എംബസിയുടെ യൂ ട്യൂബ് ചാനലില്‍ വെര്‍ച്വലായി പരിപാടി തത്സമയം സംപ്രേഷണം ചെയ്തു.ദേശീയ ദിനാഘോഷ ത്തിന്റെ ഭാഗമായി സ്‌നേഹ വിരുന്നും ഒരുക്കിയിരുന്നു. ദേശാഭക്തി ഗാനങ്ങളാ ലപിച്ച വിദ്യാര്‍ത്ഥികള്‍ക്ക് അംബാസിഡര്‍ വിപുല്‍ സമ്മാനങ്ങള്‍നല്‍കി. ഖത്തറിലെ ഇന്ത്യന്‍ സ്‌കൂളുകളില്‍ നടന്നദേശീയദിനാഘോഷത്തില്‍ വിദ്യാര്‍ത്ഥികള്‍ ഇന്ത്യന്‍ സാംസ്‌കാരികകലാവിരുന്നുകള്‍ അവതരിപ്പിച്ചു.