Saturday, March 14, 2026 Last Updated 0 Min 51 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Aug 2025 03.40 PM

സ്റ്റാര്‍ വോയ്‌സ് മാപ്പിള കലാ വേദി ഖത്തര്‍ 'ഇശല്‍ രാവ്'

uploads/news/2025/08/795976/900.gif

ദോഹ: സ്റ്റാര്‍ വോയ്‌സ് മാപ്പിള കലാ വേദി ഖത്തറിന്റെ പ്രഥമ സ്റ്റേജ് പ്രോഗ്രാം ഇശല്‍ രാവ് ആസ്വാദകവിസ്മയമായി.
മാപ്പിള പാട്ടിനും, മാപ്പിള നാടിന്റെ ഹൃദയത്തില്‍ നിന്ന് ജനിച്ച എല്ലാ കലാ രൂപങ്ങള്‍ക്കും മാത്രമായി
കഴിഞ്ഞ പെരുന്നാള്‍ ദിനത്തില്‍ രൂപം കൊണ്ട സ്റ്റാര്‍ വോയ്‌സ്
മതാര്‍കദീം റോയല്‍ ഓര്‍ക്കിഡ് റെസ്റ്റോറന്റില്‍ സംഘടിപ്പിച്ചപരിപാടി
ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ടി. ബാവ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ഫൈസല്‍ പേരാമ്പ്ര അധ്യക്ഷത വഹിച്ചു.
മാപ്പിള കലയുടെ സമ്പൂര്‍ണ്ണ സൗന്ദര്യവും വേദിയില്‍ അവതരിപ്പിക്കുക എന്നതാണ് ഇതിന്റെ സ്വപ്ന ലക്ഷ്യമെന്നും, മാപ്പിളപ്പാട്ടിന്റെ സ്‌നേഹിതര്‍ക്ക് സമഗ്ര കലാ സാംസ്‌കാരിക ഭാവത്തിന്റെ ആവിഷ്‌കാര വേദി കൂടിയാണെന്നും സംഘാടകര്‍ പറഞ്ഞു.
ജി. പി കുഞ്ഞബ്ദുള്ള, അബ്ദുല്‍ റൗഫ് കൊണ്ടോട്ടി,അജ്മല്‍ റോഷന്‍, റഫീഖ് പാലപ്പെട്ടി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.
പ്രവാസി ഗായകരും -ക്ഷേമ പ്രവര്‍ത്തനങ്ങളും എന്ന വിഷയം സിദ്ദിഖ് ചെറുവല്ലൂര്‍ അവതരിപ്പിച്ചു.
സംഗമത്തിന് സെക്രട്ടറി ഫാറൂഖ് അബ്ദുള്ള സ്വാഗതം ആശംസിച്ചു.
സെപ്റ്റംബര്‍ അഞ്ചാം തീയതി നടക്കുന്ന നവാസ് പാലേരി യുടെ ഗാന വിരുന്നിലേക്ക്10 പേരെ തെരെഞ്ഞെടുത്തു.
കഴിഞ്ഞ പെരുന്നാള്‍ ദിനത്തില്‍ സ്റ്റാര്‍ വോയ്സ് ഖത്തര്‍ മാപ്പിള കലാവേദി ഖത്തര്‍ ഈദ് മെഹ്ഫിലും, ഖവാലിയും ഒരുക്കിയിരുന്നു.

ഷഫീക്ക് അറക്കല്‍

Ads by Google
Wednesday 13 Aug 2025 03.40 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW