-->
ദോഹ: ഗാസയില്‍ തിങ്കളാഴ്ച ഇസ്രായേല്‍ അഞ്ച് അല്‍ ജസീറ മാധ്യമപ്രവര്‍ത്തകരെ കൊലപ്പെടുത്തിയതിനെ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍-താനി അപലപിച്ചു.
'അന്താരാഷ്ട്ര സമൂഹത്തിനും അതിന്റെ നിയമങ്ങള്‍ക്കും ഈ ദുരന്തം തടയാന്‍ കഴിയാത്ത സാഹചര്യത്തില്‍, ഗാസ മുനമ്പില്‍ ഇസ്രായേല്‍ മാധ്യമപ്രവര്‍ത്തകരെ മനഃപൂര്‍വ്വം ലക്ഷ്യം വച്ചത് ഈ കുറ്റകൃത്യങ്ങള്‍ സങ്കല്‍പ്പിക്കാവുന്നതിലും അപ്പുറമാണെന്ന് വെളിപ്പെടുത്തുന്നതായി പ്രധാനമന്ത്രി തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലെ പോസ്റ്റില്‍ പറഞ്ഞു.
ഷഫീക്ക് അറക്കല്‍