-->
തിരുവനന്തപുരം: തൃശൂരില്‍ ഇരട്ടവോട്ടുകളുമായി ബന്ധപ്പെട്ട വിവാദം കൊഴുക്കുമ്പോള്‍ സുരേഷ്‌ഗോപിയെ ലക്ഷ്യം വെച്ച് ട്രോളുമായി മന്ത്രി വി. ശിവന്‍കുട്ടി. കേന്ദ്രമന്ത്രിയുടെ പേര് വ്യക്തമാക്കാതെ കുമ്പിടിയെന്ന് പരിഹസിച്ചാണ് പോസ്റ്റ്. 'പോണ്ടിച്ചേരി...തൃശൂര്‍...തിരുവനന്തപുരം...കൊല്ലം കുമ്പിടിയാ കുമ്പിടി' എന്ന് നാലുവരിയിലുള്ള കുറിപ്പ് മാത്രമാണ് ഇട്ടിരിക്കുന്നത്.
നേരത്തേ വാഹനരജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് തെറ്റായ വിലാസം നല്‍കിയെന്നതുമായി ബന്ധപ്പെട്ട് സുരേഷ്‌ഗോപി പോണ്ടിച്ചേരിയില്‍ വിവാദത്തില്‍ പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് തൃശൂരില്‍ ഇരട്ടവോട്ടുമായി ബന്ധപ്പെട്ട വിവാദത്തില്‍ താരം ഉള്‍പ്പെട്ടത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രിയും കുടുംബാംഗങ്ങളും ഡ്രൈവറും ഉള്‍പ്പെടെ 11 പേര്‍ക്ക് ഇരട്ടവോട്ടുണ്ടെന്നാണ് ആരോപണം.
തിരുവനന്തപുരം ശാസ്തമംഗലത്ത്് വോട്ടുള്ള സുരേഷ്‌ഗോപി ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പായി തൃശൂര്‍ താമസമാക്കി വോട്ടു ചേര്‍ക്കുകയായിരുന്നു. സുരേഷ്‌ഗോപിയുടെ സഹോദരനും കൊല്ലത്തും തൃശൂരും വോട്ട് കണ്ടെത്തിയിരുന്നു. ഇതെല്ലാം ഉള്‍പ്പെടുത്തിയാണ് മന്ത്രി ശിവന്‍കുട്ടിയുടെ പരിഹാസം. ട്രോള്‍ വലിയ ശ്രദ്ധനേടുകയും വലിയ ചര്‍ച്ചകള്‍ക്ക് വഴി വെയ്ക്കുകയും ചെയ്തിട്ടുണ്ട്.
അതിനിടയില സുരേഷ്‌ഗോപിക്കെതിരേ തൃശൂരില്‍ കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ നിയമോപദേശം തേടിയിരിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. താരം വ്യാജ സത്യവാങ്മൂലം നല്‍കിയെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. മുന്‍ എംപി ടിഎന്‍ പ്രതാപനാണ് പരാതി നല്‍കിയത്. തൃശൂര്‍ സിറ്റിപോലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. എസിപിയാണ് കേസ് അന്വേഷിക്കുന്നത്.