Sunday, March 15, 2026 Last Updated 2 Min 29 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Aug 2025 06.38 PM

‘ഈ പതാക കാണുന്നത് വളരെ സന്തോഷം; ഞങ്ങളുടെയും എല്ലാ ഇന്ത്യക്കാരുടെയും അനുഗ്രഹം നിങ്ങള്‍ക്കുണ്ടാകും...’സ്വിറ്റ്സര്‍ലന്‍ഡില്‍ വച്ചുണ്ടായ അനുഭവം പങ്കിട്ട് ട്രാവല്‍ വ്ലോഗര്‍

uploads/news/2025/08/795799/Untitled-7.jpg
Prateek chaturvedi meets indian family in switzerland (Image Source: Instagram)

യാത്രാസ്നേഹികള്‍ തങ്ങളുടെ യാത്രകള്‍ക്കിടയില്‍ മനോഹരവും ആസ്വാദ്യകരവുമായ പല കാര്യങ്ങളും അനുഭവിച്ച് അറിയാറുണ്ട്. അവയില്‍ ചിലതൊക്കെ മനസ്സിന് കുളിര്‍മ്മ നല്‍കുന്നതാണ്. കണ്ടുമുട്ടുന്നവരില്‍ പലരും തങ്ങളുടെ സൗമ്യമായ പെരുമാറ്റത്തിലൂടെയും ഇടപെടലിലൂടെയും ഹൃദയം കീഴടക്കാറുമുണ്ട്. അത്തരത്തിലുള്ള വീഡിയോകളും ചിത്രങ്ങളും ട്രാവല്‍വ്ലോഗര്‍മാരും റൈഡര്‍മാരും തങ്ങളുടെ സോഷ്യല്‍ മീഡിയയിലൂടെ പങ്കിടാറുമുണ്ട്.
ഇപ്പോഴിതാ ഭാര്യയോടൊപ്പം ബൈക്കില്‍ ദില്ലിയില്‍ നിന്നും ലണ്ടനിലേക്ക് യാത്ര ചെയ്യുന്നതിനിടെയുണ്ടായ മനോഹരമായ അനുഭവം പങ്കുവയ്ക്കുകയാണ് ബൈക്ക് റൈഡർ. യാത്രാ പ്രേമിയും ട്രാവല്‍ വ്ലോഗറുമായ പ്രതീക് ചതുർവേദിയാണ് ഭാര്യ ശിഖയോടൊപ്പം 24 രാജ്യങ്ങളിലൂടെ ബൈക്ക് യാത്ര നടത്തുന്നതിനിടയിലുള്ള ഹൃദയഹാരിയായ അനുഭവം പങ്കിട്ടത്. സ്വിറ്റ്സർലൻഡിലെ മനോഹരമായ ഒരു സ്ഥലത്ത് വച്ച്‌ യാത്രയ്ക്കിടയില്‍ ചെറിയൊരു ഇടവേളയെടുത്ത സമയത്തുണ്ടായ സംഭവമാണ് പ്രതീക് സോഷ്യല്‍ മീഡിയയില്‍ ഷെയർ ചെയ്തിരിക്കുന്നത്.
പ്രതീകിന്റെ ബൈക്ക് ഒരിടത്ത് നിർത്തിയിട്ടിരിക്കുകയായിരുന്നു. യാത്രയില്‍ ആവശ്യമുള്ള എല്ലാ കാര്യങ്ങളും കൂടെ കരുതാനായി ബൈക്ക് നന്നായി മോഡിഫൈ ചെയ്തിട്ടുമുണ്ട്. ആ സമയത്താണ് ഒരു ഇന്ത്യൻ കുടുംബം അതുവഴി കടന്നു പോയത്. പ്രതീകിന്റെ ബൈക്കിലെ കസ്റ്റമൈസേഷനുകള്‍ കണ്ട് അതിലൊരാള്‍ അത്ഭുതപ്പെട്ടു.
തങ്ങള്‍2 4 രാജ്യങ്ങളിലൂടെ സഞ്ചരിക്കുകയാണ് പ്രതീക് അദ്ദേഹത്തോട് പറഞ്ഞു. അതോടെ അയാള്‍ക്ക് കൂടുതല്‍ അറിയാനുള്ള കൗതുകമുണ്ടായി. ഐടി പ്രൊഫഷണലുകളായ താനും ഭാര്യയും തങ്ങളുടെ ഈ ഡ്രീം റോഡ് ട്രിപ്പ് സാക്ഷാത്കരിക്കാൻ വേണ്ടി അഞ്ച് മാസം ജോലിയില്‍ നിന്ന് അവധിയെടുത്തതാണ് എന്നും പ്രതീക് പറയുന്നുണ്ട്.
പ്രതീകിന്റെ ബൈക്കിലെ ത്രിവർണ പതാക കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ സന്തോഷം പിന്നെയും കൂടി. അതില്‍ കൈവച്ചുകൊണ്ട് അദ്ദേഹം പ്രതീകിനോട് പറഞ്ഞത്, ‘‘ഈ പതാക കാണുന്നത് ഞങ്ങള്‍ക്ക് വളരെയധികം സന്തോഷമുണ്ടാക്കുന്നു. ഞങ്ങളുടെ അനുഗ്രഹം എല്ലായ്പ്പോഴും നിങ്ങള്‍ക്കൊപ്പം ഉണ്ടായിരിക്കും. നിങ്ങള്‍ ചെയ്യുന്നത് വളരെ നല്ല കാര്യമാണ്. എല്ലാ ഇന്ത്യക്കാരുടെയും അനുഗ്രഹം നിങ്ങള്‍ക്കുണ്ടാകും...’’ എന്നും അദ്ദേഹം യാത്ര പറഞ്ഞ് പിരിയും മുമ്പ് പ്രതീകിനോടും ശിഖയോടും പറഞ്ഞു.
ഒരുപാടുപേർ ഈ മനോഹരമായ വീഡിയോയ്ക്ക് കമന്റുകള്‍ നല്‍കിയിട്ടുണ്ട്. എന്തൊരു പോസിറ്റീവ് എനര്‍ജിയാണ് അദ്ദേഹത്തിന് എന്നാണ് മിക്കവരും നല്‍കുന്ന കമന്റുകള്‍.

Ads by Google
Tuesday 12 Aug 2025 06.38 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW