Wednesday, March 11, 2026 Last Updated 38 Min 12 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Aug 2025 02.34 PM

കള്ളവോട്ട് ചെയ്തിട്ടില്ല, തൃശൂരില്‍ വോട്ടു ചേര്‍ത്തത് നിയമപരമായി ; ആലത്തൂരിലാണ് വോട്ട് ചെയ്തതെന്ന് ഷാജി

uploads/news/2025/08/795784/shaji.jpg

തൃശൂര്‍: കള്ളവോട്ട് ചെയ്തിട്ടില്ലെന്നും തൃശൂരില്‍ വോട്ട് ചേര്‍ത്തത് തികച്ചും നിയമപരമായിട്ടാണെന്നും ഇരട്ടവോട്ട് വിവാദത്തില്‍ പേര് പരാമര്‍ശിക്കപ്പെട്ട ആര്‍എസ്എസ് നേതാവ് ഷാജി വരവൂര്‍. ഏറെ ഇഷ്ടപ്പെട്ട നടനും നേതാവുമൊക്കെയായ സുരേഷ്‌ഗോപിക്ക് വോട്ട് ചെയ്യണമെന്നത് ഒരു ആഗ്രഹ മായിരുന്നു അതുകൊണ്ടാണ് തൃശൂരിലേക്ക് വോട്ടു ചേര്‍ത്തതെന്നും എന്നാല്‍ താന്‍ തൃശൂര്‍ വോട്ട് ചെയ്തില്ലെന്നും പറഞ്ഞു.

ഭാര്യ തൃശൂരിലാണ് ജോലി ചെയ്യുന്നത്്. അതനുസരിച്ച് തങ്ങള്‍ തൃശൂരില്‍ വാടകയ്ക്ക് താമസിക്കുകയാണ്. സുരേഷ്‌ഗോപിയോടുള്ള ഇഷ്ടം കൊണ്ടാണ് തൃശൂരിലേക്ക് തന്റെയും ഭാര്യയുടേയും വോട്ട് മാറ്റിയത്്. എന്നിരുന്നാലും മാതാവും മറ്റുള്ളവരുമെല്ലാം ആലത്തൂരില്‍ നിന്നും മാറാന്‍ കൂട്ടാക്കാതിരുന്ന സാഹ ചര്യത്തില്‍ താനും ഭാര്യ ദീപ്തിയും പോയി വോട്ട് ചെയ്തത് ആലത്തൂരായിരുന്നെന്നും ഷാജി പറഞ്ഞു.

നേരേത്ത വരവൂരിലാണ് വോട്ട് ഉണ്ടായിരുന്നത്. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പാണ് തൃശൂരില്‍ വോട്ടു ചേര്‍ത്തത്. അത് പക്ഷേ തികച്ചും നിയമപരമായിട്ടായിരുന്നെന്നും ഷാജി പറഞ്ഞു. സുരേഷ്‌ഗോപിക്ക് തൃശൂര്‍ മണ്ഡലത്തില്‍ താന്‍ വോട്ട് ചെയ്തിട്ടില്ലെന്നും പറഞ്ഞു. ബിജെപി പ്രാദേ ശിക നേതാവ്, ഭാരതീയ വിചാര കേന്ദ്രം സെക്രട്ടറി യോഗാ അധ്യാപകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നയാളാണ് ഷാജി.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഷാജിയും ഭാര്യയും വരവൂര്‍ നടത്തറയില്‍ കള്ളിവളപ്പില്‍ എന്ന മേല്‍വിലാസത്തിലായിരുന്നു താമസിച്ചിരുന്നത്. വരവൂര്‍ ആലത്തൂര്‍ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പ്രദേശമാണ്. ഷാജിക്കും ഭാര്യ സ്മിതക്കും വര്‍ഷങ്ങളായി ആലത്തൂരിലാണ് വോട്ട്. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് വി ഉണ്ണികൃഷ്ണനെതിരെയും ഇരട്ട വോട്ട് ആരോപണം ഉയര്‍ന്നിട്ടുണ്ട്.

മലപ്പുറം ജില്ലയിലെ വോട്ടറായ വി ഉണ്ണികൃഷ്ണന്‍ തൃശൂരില്‍ വോട്ട് ചേര്‍ക്കുകയും അത് ചെയ്തിട്ടുണ്ടെന്നുമാണ് ആരോപണം. തൃശൂരിലെ ബിജെപി പ്രാദേശിക നേതാവ് ഹരിദാസിനെതിരെയും ഇത്തരത്തില്‍ ഇരട്ട വോട്ട് ആരോപണം ഉയര്‍ന്നു. ആലത്തൂര്‍ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന വേലൂര്‍, തൃശൂര്‍മണ്ഡലത്തില്‍ പ്പെടുന്ന പൂങ്കൂന്നം എന്നിവിടങ്ങളില്‍ വോട്ടുണ്ടെന്നാണ് ആരോപണം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW