Thursday, March 12, 2026 Last Updated 6 Min 16 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Aug 2025 11.48 AM

‘ഞങ്ങളെ എന്നും ഒരുമിച്ച് നിര്‍ത്തുന്ന വേരുകള്‍’; കുടുംബത്തോടൊപ്പമുളള ചിത്രങ്ങളുമായി ഗായകന്‍ വിധു പ്രതാപ്

vidhu-prathap
photo-www.facebook.com/VidhuPrathapSinger

കുടുംബത്തോടൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ച് ഗായകന്‍ വിധു പ്രതാപ്. ‘ഞങ്ങളെ എന്നും ഒരുമിച്ച് നിര്‍ത്തുന്ന വേരുകള്‍’ എന്ന ക്യാപ്ഷനോടെയാണ് ഗായകന്‍ ചിത്രങ്ങള്‍ പങ്കുവെച്ചത്. കുടുംബാംഗങ്ങളോടൊപ്പം വിധുവിനെ കണ്ട സന്തോഷം പ്രേക്ഷകര്‍ കമന്റായി കുറിക്കുന്നുണ്ട്. എന്നും ഇങ്ങനെ സന്തോഷമായിരിക്കട്ടെ എന്നാണ് ആരാധകര്‍ ആശംസിക്കുന്നത്.

ഇതിനുമുമ്പും കുടുംബത്തോടൊപ്പമുളള ചിത്രങ്ങളും പോസ്റ്റുകളും വിധു പ്രതാപ് പങ്കുവെച്ചിട്ടുണ്ട്. കോവിഡ് കാലത്ത് അച്ഛന്റെയും അമ്മയുടെയും പിറന്നാള്‍ ഒരുമിച്ച് ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ വലിയ ശ്രദ്ധനേടിയിരുന്നു.

മലയാളത്തിലെ ശ്രദ്ധേയനായ ചലച്ചിത്ര പിന്നണിഗായകനാണ് വിധു പ്രതാപ്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക് തുടങ്ങി നിരവധി ഭാഷകളില്‍ നൂറിലധികം ഗാനങ്ങള്‍ ഗായകന്‍ ആലപിച്ചിട്ടുണ്ട്. പാട്ടില്‍ മാത്രമല്ല ടെലിവിഷന്‍ പരിപാടികളിലും സമൂഹമാധ്യമങ്ങളിലും സജീവമാണ് താരം. നര്‍ത്തകിയും അവതാരികയുമായ ദീപ്തിയാണ് വിധുവിന്റെ ഭാര്യ.

Ads by Google
Ads by Google
LATEST NEWS
TRENDING NOW