-->
ജീവിതപങ്കാളിയും നര്‍ത്തകിയുമായ ദീപ്തിക്ക് പിറന്നാള്‍ ആശംസകളുമായി വിധു പ്രതാപ്. ദീപ്തിയുടെ ജന്മദിനം വരുമ്പോള്‍ അടിക്കുറിപ്പെഴുതാന്‍ വാക്കുകള്‍ കിട്ടാറില്ലെന്നും എല്ലാ ആഗ്രഹങ്ങളും നടക്കട്ടെ എന്നു മാരതമാണ് ആശംസകളെന്നും വിധു സമൂഹമാധ്യമത്തില്‍ കുറിച്ചു. ദീപ്തിയുടെ ചിത്രത്തിനൊപ്പമായിരുന്നു വിധുവിന്റെ ആശംസാവാക്കുകള്‍.
‘എല്ലാ വര്‍ഷവും നിന്റെ ബര്‍ത്ത്‌ഡേ വരുമ്പോള്‍ ക്യാപ്ഷന്‍ എഴുതുന്ന സമയം എനിക്ക് വാക്കുകള്‍ കിട്ടാറില്ല. ഒന്ന് മാത്രം പറയട്ടെ, നീ മനസ്സില്‍ ആഗ്രഹിക്കുന്ന എല്ലാ ആഗ്രഹങ്ങളും നടക്കട്ടെ.. ഹാപ്പി ബര്‍ത്ത്‌ഡേ മത്തായിച്ചാ,’ സ്‌റ്റോറി ഓഫ് മൈ ഫോറെവര്‍ എന്ന ഹാഷ്ടാഗ് ചേര്‍ത്തായിരുന്നു വിധുവിന്റെ കുറിപ്പ്.
ദീപ്തിക്ക് ജന്മദിനാശംസകളുമായി സുഹൃത്തും ഗായികയുമായ സിത്താര കൃഷ്ണകുമാറും എത്തിയിരുന്നു. ‘അവള്‍ പൂത്തുലഞ്ഞ സൗന്ദര്യമാണ്. ചലനങ്ങളില്‍ പ്രതിഭ, ഇതുപോലെ സുന്ദരിയായിരിക്കൂ. തികവിന്റെ രാജകുമാരി... ഈ ജന്മദിനത്തില്‍ അനന്തമായ സന്തോഷവും സ്‌നേഹവും നേരുന്നു’. സിത്താര കുറിച്ചു.