Thursday, March 12, 2026 Last Updated 14 Min 13 Sec ago English Edition
Todays E paper
Ads by Google
Monday 11 Aug 2025 04.47 PM

മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള അഹാനയുടെ സെല്‍ഫി; ‘ഇന്ന് കണ്ട മനോഹരമായ സെല്‍ഫി​’യെന്ന് കുറിച്ച് പോസ്റ്റ് പങ്കിട്ട് മന്ത്രി വി.ശിവന്‍കുട്ടി

മുഖ്യമന്ത്രി പിണറായി വിജയനെ ഒരു വിമാനയാത്രയ്ക്കിടെ കണ്ടുമുട്ടിയ സന്തോഷം സെല്‍ഫിയിലൂടെ അഭിനേത്രിയായ അഹാന കൃഷ്ണ പങ്കിട്ടിരുന്നു. ഇപ്പോഴിതാ ഈ പോസ്റ്റ് സോഷ്യല്‍ മീഡിയയിലൂടെ പങ്കിടുകയാണ് മന്ത്രി വി.ശിവന്‍കുട്ടി.
Chief Minister Pinarayi Vijayan, Ahana Krishna, Minister V. Sivankutty
Minister V Shivankutty shares ahana's selfie with chief minister (Image Source: Facebook)

രാഷ്ട്രീയപ്രവര്‍ത്തകനും അഭിനേതാവുമായ കൃഷ്ണകുമാറിന്റെ മകള്‍, മോഡല്‍, അഭിനേത്രി, യൂട്യൂബര്‍ എന്നീ നിലകളിലെല്ലാം ശ്രദ്ധിക്കപ്പെടുന്ന താരമാണ് അഹാന കൃഷ്ണകുമാര്‍. ഒരുപാട് സിനിമകളില്‍ അഭിനയിച്ചി​ട്ടില്ലെങ്കിലും അഹാന അഭിനയിച്ച സിനിമകളിലെ കഥാപാത്രങ്ങളെല്ലാം പ്രേക്ഷകര്‍ ഓര്‍ത്തു വയ്ക്കുന്നതാണ്. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരപുത്രി.
യാത്രകളെ ഏറെ സ്നേഹിക്കുന്ന താരം അതിന്റെ ചി​‍ത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ പങ്കിടാറുണ്ട്. സിനിമ വിശേഷങ്ങളും യാത്രാനുഭവങ്ങളും കുടുംബത്തിനൊപ്പമുള്ള സന്തോഷനിമിഷങ്ങളും അഹാന കൃഷ്ണ പതിവായി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. താരം പങ്കിടുന്ന ചിത്രങ്ങളും പോസ്റ്റുക​ളും മികച്ച പ്രതികരണങ്ങള്‍ നേടുമ്പോള്‍ ചില സമയത്ത് സൈബര്‍ ഇടത്ത് വലിയ ചര്‍ച്ചകളും വൈറലുമായി മാറാറുമുണ്ട്.
ഇക്കഴിഞ്ഞ ദിവസം താന്‍ മുഖ്യമന്ത്രി പിണറായി വിജയനെ അപ്രതീക്ഷിതമായി കണ്ട സന്തോഷം അഹാന സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ‘മധുരമായ ആകസ്മികത’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് കേരളത്തിന്റെ മുഖ്യമന്ത്രിയെ അവിചാരിതമായി ഫ്‌ളൈറ്റിൽ വച്ച് കണ്ടുമുട്ടിയപ്പോഴെടുത്ത ചിത്രം അഹാന തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവച്ചത്. ‘‘അപ്രതീക്ഷിതമായ കണ്ടുമുട്ടല്‍, എന്തൊരു നല്ല മനുഷ്യൻ! വളരെ സ്നേഹസമ്ബന്നനും എളുപ്പത്തില്‍ സംസാരിക്കാൻ സാധിക്കുന്ന ആളുമാണ്...’’ എന്ന കുറിപ്പും നല്‍കിയാണ് അഹാന ഇൻസ്റ്റാഗ്രാം സ്റ്റോറി പോസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിയെ മെൻഷൻ ചെയ്ത് പങ്കുവെച്ച ഈ സെല്‍ഫി നിമിഷങ്ങള്‍ക്കകം വൈറലായി.
ഇപ്പോഴിതാ ഈ ചിത്രം തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കിട്ടിരിക്കുകയാണ് മന്ത്രി വി. ശി​വൻകുട്ടിയും പങ്കുവച്ചിരിക്കുകയാണ്. ‘‘ഇന്നു കണ്ട ഏറ്റവും മനോഹരമായ സെൽഫി...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് മന്ത്രി ചിത്രം പങ്കുവച്ചത്. എന്നാല്‍ ശിവന്‍കുട്ടിയുടെ പോസ്റ്റിനു താഴെയും ട്രോളുകളും കമന്റുകളും നിറയുന്നുണ്ട്. ‘വ്യത്യസ്തമായ രാഷ്ട്രീയ നിലപാടുകൾ ഉള്ളവർക്കും ഒടുവിൽ പറയേണ്ടി വരികയാണ് എത്ര നല്ല മനുഷ്യനാണ് നമ്മുടെ മുഖ്യമന്ത്രിയെന്ന്, ചില പിള്ളേരങ്ങനെയാ മാറി ചിന്തിക്കും, നാളെ ഈ നടി തന്നെ മോദിയെ പറ്റി നല്ലത് പറഞ്ഞാൽ അപ്പോ ട്രോളും, കുടുംബത്തെ അടക്കം സൈബർ അറ്റാക്ക് വേറെയും...’ എന്നതടക്കമാണ് കമന്റുകള്‍.

ബി.ജെ.പി. നേതാവും നടനുമായ കൃഷ്ണകുമാറിന്റെ മകളായതു ​കൊണ്ടാണ് അഹാന പങ്കിട്ട ചിത്രത്തിന് ട്രോളുകളും നെഗറ്റീവ് കമന്റുകളും നിറയുന്നത്. അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്. പ്രശംസിക്കുന്നവര്‍ക്ക് പുറമേ രാഷ്ട്രീയപരമായ ചില വിമർശനങ്ങളും കമന്റുകളില്‍ നിറയുന്നുണ്ട്. ‘ഒരു വ്യക്തിയെന്ന നിലയില്‍ തനിക്ക് ഇഷ്ടപ്പെട്ട ഒരാളോടൊപ്പം ചിത്രം എടുക്കുന്നതില്‍ തെറ്റില്ലെന്നും, അത് രാഷ്ട്രീയമായി കാണേണ്ടതില്ല’ എന്നും കമന്റുകളുണ്ട്.

Ads by Google
Monday 11 Aug 2025 04.47 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW