Wednesday, March 18, 2026 Last Updated 22 Min 33 Sec ago English Edition
Todays E paper
Ads by Google
Sunday 10 Aug 2025 01.13 PM

മുല്ലപ്പൂക്കള്‍ കൊണ്ട് കൊരുത്ത സാരിയില്‍ മനോഹരിയായി ജാന്‍വി കപൂര്‍; ചിത്രങ്ങള്‍

film, saree
photo-www.instagram.com/janhvikapoor/

ബോളിവുഡ് എവര്‍ഗ്രീന്‍ സ്റ്റാര്‍ ശ്രീദേവിയുടെയും നിര്‍മാതാവ് ബോണി കപൂറിന്റെയും മകളാണ് ജാന്‍വി കപൂര്‍.

'പരം സുന്ദരി' എന്ന തൻ്റെ ഏറ്റവും പുതിയ സിനിമയുടെ പ്രമോഷനായി ജാൻവി തിരഞ്ഞെടുത്ത സാരിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരിക്കുന്നത്. മുല്ലപ്പൂവുകൾ കൊരുത്തുവച്ചതു പോലെയുള്ള സാരിയും അത്ര തന്നെ മനോഹരമായ ബ്ലൗസും അണിഞ്ഞ ചിത്രങ്ങൾ ജാൻവി തൻ്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ചിട്ടുണ്ട്.

തോരണി ആണ് ജാൻവിയുടെ ഈ ക്രോഷെ സാരിക്കു പിന്നിൽ.ഇതിനു മുമ്പ് ആനന്ദ്- രാധിക വിവാഹ ചടങ്ങിൽ രാധിക ഇത്തരത്തിൽ പൂക്കൾ കൊണ്ട് കൊരുത്ത ഔട്ട്ഫിറ്റ് അണിഞ്ഞിരുന്നു. പരമ്പരാഗതമായ ചടങ്ങുകളുടെ ഭാഗമായിരുന്നു അത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW