Wednesday, March 18, 2026 Last Updated 8 Min 1 Sec ago English Edition
Todays E paper
Ads by Google
Wednesday 18 Mar 2026 03.39 PM

‘വെല്ലുവിളി നിറഞ്ഞ ആഴമേറിയ ക്ഷീണിപ്പിക്കുന്ന വേദന കടന്നുപോയി; ഇനി വേദനയുടെ പുതിയ ലോകത്തേക്ക്, ശക്തയായി തിരിച്ചു വരും...’ ആശുപത്രിക്കിടയില്‍ നിന്ന് നടി റോഷ്ന റോയ്

uploads/news/2026/03/830879/Untitled-5.jpg
Actress Roshna Ann Roy shares her hospital experience (Image Source: Instagram)

ചുരുങ്ങിയ സമയംകൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് റോഷ്‌ന ആന്‍ റോയ്. മോഡലും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ റോഷ്ന ഒരേ മുഖം എന്ന മലയാള ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് പ്രവേശിച്ചത്. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, സുല്‍, ധമാക്ക എന്നീ സിനിമകളിലും റോഷ്‌ന അഭിനയിച്ചിട്ടുണ്ട്. ലവേഴ്‌സ് ഡേ, ഒരു അഡാര്‍ ലവ് തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്.
ഇപ്പോഴിതാ ആശുപത്രിക്കിടക്കയിൽ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവച്ച് കുറിപ്പ് പങ്കിടുകയാണ് റോഷ്ന ആൻ റോയ്. ആശുപത്രിവാസം ഒരിക്കലും സങ്കൽപ്പിക്കാൻ സാധിക്കാത്ത അനുഭവമാണ് നൽകിയെന്നും വേദനയുടെ പുതിയ ലോകത്തേക്ക് കാലെടുത്ത് വച്ചെന്നും ഇത് ഒരു ഇടവേള മാത്രമാണെന്നും താന്‍ കൂടുതല്‍ ശക്തയായി തിരിച്ചുവരും റോഷ്ന കുറിച്ചു.
‘‘ആശുപത്രിയിലെ ഈ ദിവസങ്ങൾ എനിക്ക് ഒരിക്കലും സങ്കൽപ്പിക്കാത്ത ഒരു അനുഭവമാണ് നൽകിയത്. എന്നാൽ ഇത്തവണ ഞാൻ വേദനയുടെ തികച്ചും പുതിയൊരു ലോകത്തേക്ക് കാലെടുത്തു വച്ചു. അത് എന്നെന്നേക്കുമായി നിലനിൽക്കുന്ന ഒന്നല്ല, പക്ഷേ കഴിഞ്ഞ രണ്ടോ മൂന്നോ മാസമായി ഇത് ഏറ്റവും കഠിനമായ ഒന്നായിരുന്നു...ഇത് വെറും ലളിതമായ വേദനയായിരുന്നില്ല - അത് ആഴമേറിയതും ക്ഷീണിപ്പിക്കുന്നതും ഓരോ ദിവസവും വെല്ലുവിളി നിറഞ്ഞതുമായിരുന്നു.
പക്ഷേ ഞാൻ ഇത് എന്റെ രോഗശാന്തിക്കായി തിരഞ്ഞെടുത്തു. എന്നെത്തന്നെ പരിപാലിക്കാനും ഈ യാത്രയിലൂടെ കടന്നുപോകാൻ എന്നെത്തന്നെ സ്നേഹിക്കാനും ഞാൻ തീരുമാനിച്ചു. എന്റെ ശരീരം സുഖം പ്രാപിക്കുന്നു, ഞാൻ സുഖം പ്രാപിക്കുന്നു. ഇത് ഒരു ഇടവേള മാത്രമാണ്, അവസാനമല്ല. ഞാൻ കൂടുതൽ ശക്തയായി തിരിച്ചുവരും. സ്നേഹത്തിനും പ്രാർത്ഥനകൾക്കും നന്ദി...’’ എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം താരം കുറിച്ചത്. ആരാധകരും സഹപ്രവര്‍ത്തകരുമടക്കം നിരവധി പേര്‍ റോഷ്‌നയുടെ പോസ്റ്റിനു താഴെ സ്നേഹവും പ്രാര്‍ത്ഥനകളും ലൈക്കുകളായും കമന്റുകളായും കുറിക്കുന്നു.

മുന്‍പുള്ള പോസ്റ്റില്‍ ആശുപത്രിയിൽ തനിക്കൊപ്പം നിന്ന സുഹൃത്ത് അഖിലയെക്കുറിച്ചും താരം കുറിച്ചിരുന്നു. ‘‘എന്റെ തങ്കം, ദൈവത്തിന്റെ കരങ്ങൾ പല രീതിയിലെന്നെ സ്പർശിച്ചിട്ടുണ്ട്. അങ്ങനൊരു കൈ.അതാണ് എന്റെ അഖിയുടെ കൈ... അവളുടെ കരങ്ങളാണ് എന്റെ കൂടെ എപ്പോഴും ഉണ്ടായിരുന്നത്...എന്റെ ആശുപത്രി സഹവാസം മുഴുവനും എന്റെ കൂടെ താങ്ങും തണലുമായി നിന്നവൾ... എനിക്ക് എന്തിനും ഏതിനും അവളുടെ കരങ്ങൾ മാത്രമായിരുന്നു ആശ്രയം.
ഇന്നസന്റ് അങ്കിൾ പറഞ്ഞ പോലെ: ഈ രക്തബന്ധം എന്നൊക്കെ പറയുന്നത് വെറും തട്ടിപ്പാ . എന്തുവാ ഈ ബന്ധുത്വം???...ഹൃദയ ശുദ്ധിയുള്ളവര്‍ തമ്മിൽ തമ്മിൽ തിരിച്ചറിയും അതിനേക്കാൾ വലിയ ബന്ധമില്ല....എന്ന്...
പല രൂപത്തിൽ പല ഭാവത്തിൽ പലരിലൂടെ... വീഴ്ചകളിൽ എന്നെ പിടിച്ചെഴുന്നേൽപ്പിച്ചു നടത്തിയ പ്രതീക്ഷയുടെ കരങ്ങൾ നിരവധിയുണ്ട്. അങ്ങനൊരു കരമായിരുന്നു അവളുടേത്. പലരും പറഞ്ഞുകേട്ടിട്ടുണ്ട് നമ്മുടെ ജീവിതത്തിൽ പല സന്ദർഭങ്ങളും നടക്കുന്നത് തിരിച്ചറിവിന് വേണ്ടിയായിരിക്കുമെന്ന്…എല്ലാം നല്ലതിനാണെന്ന് മാത്രം വിശ്വസിക്കുന്നു. എല്ലാവരുടെയും സ്നേഹത്തിനും പ്രാർഥനയ്ക്കും ഒരുപാട് നന്ദി...’’ എന്നാണ് അഖിലയ്ക്കൊപ്പമുള്ള ചിത്രം പങ്കിട്ട് റോഷ്ന കുറിച്ചത്.

uploads/news/2026/03/830879/Untitled-05.jpg
Actress Roshna Ann Roy about her friend (Image Source: Instagram)

അടുത്തിടെയാണ് താരം വിവാഹമോചിതയായത്. അങ്കമാലി ഡയറീസിലൂടെ ശ്രദ്ധ നേടിയ നടനാണ് കിച്ചു ടെല്ലസ് ആയിരുന്നു റോഷ്നയുടെ ഭര്‍ത്താവ്. വര്‍ഷങ്ങളുടെ സൗഹൃദത്തിനും പ്രണയത്തിനും ഒടുവിലായിരുന്നു ഇരുവരും ഒന്നിച്ചത്. 2020 ല്‍ വിവാഹിതരായ ഇവര്‍ അഞ്ച് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് പിരിഞ്ഞത്. കിച്ചു ടെല്ലസുമായുള്ള വിവാഹശേഷം താരം സോഷ്യല്‍ മീഡിയയിലും സിനിമാ മേഖലയിലും അത്ര സജീവമല്ലായിരുന്നു. ഇതിനു പിന്നാലെയാണ് വിവാഹമോചന വാര്‍ത്ത വരുന്നത്. തന്റെ അച്ഛനെ നഷ്ടമായ ദിവസം താന്‍ മറ്റൊരു അന്ത്യം കുറിക്കുന്നുവെന്നും, താന്‍ ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നുവെന്നുമാണ് റോഷ്ന വിവാഹമോചന വാര്‍ത്ത പങ്കിട്ട് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

Ads by Google
Wednesday 18 Mar 2026 03.39 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW