-->
തെരുവോരത്തെ ഭക്ഷണം എന്നും ഭക്ഷണ പ്രേമികൾക്ക് ആവേശമാണ്. വ്യത്യസ്ത രീതിയിൽ വളരെ ആകർഷകമായി കുറഞ്ഞ വിലയിൽ വൃത്തിയുള്ള ഭക്ഷണം കിട്ടുന്നു എന്നതാണ് പലപ്പോഴും ഇത്തരം വിഭവങ്ങൾക്ക് ആവിശ്യക്കാർ കൂടാനുള്ള കാരണം.
എന്നാൽ ചിലപ്പോഴൊക്കെ ഇത്തരം ആഹാരം ഉണ്ടാക്കുന്ന വിധം ആളുകൾക്ക് അമ്പരപ്പ് ഉണ്ടാക്കാറുണ്ട്. ഭക്ഷണസുരക്ഷയാണ് അപ്പോഴൊരു ചോദ്യ ചിഹ്നമായി വരാറുള്ളത്.
ഇപ്പോഴിതാ അത്തരത്തിൽ ലുധിയാനയില്‍ നിന്നുള്ള ഒരു സ്ട്രീറ്റ് ഫുഡ് മേക്കിങ് ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.
വീഡിയോ ദൃശ്യങ്ങളിൽ വലിയൊരു ചീനച്ചട്ടിയിൽ തിളച്ചു മറിയുന്ന എണ്ണ കാണാം. കുറച്ചു കൂടി എണ്ണ പാനിലേക്ക് വേണ്ടുന്നത് കൊണ്ട് വില്പനക്കാരനായ സർദാർ ജി അത് പാനിലേക്ക് ഒഴിക്കുന്ന രീതിയാണ് കാഴ്ചക്കാരെ ഞെട്ടിക്കുന്നത്.
തിളച്ചു മറിയുന്ന എണ്ണയില്‍ പ്ലാസ്റ്റിക് കവറുകള്‍ മുക്കിയെടുത്താണ് വില്‍പ്പനക്കാരനത് പൊട്ടിക്കുന്നത്. 'ഫ്ലൈഓവർ പക്കോഡ' സ്റ്റാള്‍ നടത്തുന്ന വില്പനക്കാരനായ സർദാർ ജി അതേ എണ്ണയിൽ പിന്നീട് അതില്‍ ധാരാളം ബ്രെഡ് പക്കോഡകള്‍ വറുക്കുന്നതും ആളുകൾക്ക് കൊടുക്കുന്നതും ദൃശ്യങ്ങളിൽ ഉണ്ട്. ചുറ്റുമുള്ള ഭക്ഷണപ്രിയർ അത് ആസ്വാദ്യകരമായി വാങ്ങുകയും കഴിക്കുകയും ചെയ്യുന്നതും വീഡിയോയിലുണ്ട്.
മള്‍ട്ടി ബ്ലോഗിംഗ് പ്ലാറ്റ് ഫോമായ എക്‌സില്‍ ശശി ഐയന്ഗാർ എന്ന ഹാൻഡിലാണ് ഈ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പങ്കിട്ടത്. വീഡിയോ വൈറൽ ആയതോടെ പലരും ഇതിൽ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.
'പ്ലാസ്റ്റിക് എണ്ണയില്‍ മുക്കുമ്പോൾ അതിലെ മൈക്രോപ്ലാസ്റ്റിക് കണങ്ങള്‍ എണ്ണയിലേക്ക് ഉരുകിയിറങ്ങാൻ ഇടയാകുമെന്നും, ഭക്ഷണത്തെയും സുരക്ഷയെയും കുറിച്ചുള്ള ആശങ്കകളും പലരും പങ്കിടുന്നുണ്ട്.
This street food seller has a ‘genius’ method of pouring oil - just dip the entire pouch straight into the hot pan. No cutting required!Next up? Engine oil with a side of melted plastic for that ultimate street food flavor!☹️☹️☹️☹️ pic.twitter.com/Mk0LItNBG0— Shashi Iyengar | Accredited Metabolic Health Coach (@shashiiyengar) August 6, 2025