Sunday, March 15, 2026 Last Updated 55 Min 16 Sec ago English Edition
Todays E paper
Ads by Google
Thursday 07 Aug 2025 06.01 PM

റഷ്യന്‍ പെണ്‍കുട്ടി 3 വര്‍ഷമായി ഇന്ത്യയില്‍; ഇന്ത്യന്‍ പെണ്‍കുട്ടിയുമായി ആത്മസൗഹൃദം ; കൂട്ടുകാരിയ്ക്കൊപ്പം കന്നഡ കവിത പാടി റഷ്യന്‍ പെണ്‍കുട്ടി വൈറല്‍ വീഡിയോ

uploads/news/2025/08/795059/Untitled-07.jpg
Indian kid teaches indian song to russian kid (Image Source: Instagram)

ഇന്ത്യയിലെത്തി ഇവിടം ഇഷ്ടപ്പെട്ട് സ്ഥിരതാമസക്കാരായി മാറിയ ഒരുപാട് വിദേശികളുണ്ട്. ഇവിടെയത്തിയ പല ദമ്പതികളും അവരുടെ കുട്ടികളെ ഇവിടെ പഠിപ്പിക്കുന്നുമുണ്ട്. ഇന്ത്യയെക്കുറിച്ച് വളരെ സന്തോഷത്തോടെ പറയുകയും ഇവിടുത്തെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കിടുകയും ചെയ്യുന്ന ഒരുപാട് വിദേശീയരുണ്ട്.
ഇപ്പോഴിതാ അത്തരത്തില്‍ വളരെ മനോഹരമായ ഒരു ക്യൂട്ട് വീഡിയോയാണ് സോഷ്യല്‍ മീഡിയയിലൂടെ ഹൃദയം കവരുന്നത്. കന്നഡ കവിത ചൊല്ലുന്ന ഒരു റഷ്യന്‍ പെണ്‍കുട്ടിയെയാണ് വീഡിയോയില്‍ കാണുന്നത്. ഇന്ത്യന്‍ പെണ്‍കുട്ടിയായ കൂട്ടുകാരിക്കൊപ്പം സൈക്കിള്‍ ചവിട്ടി പോകുകയാണ് പെണ്‍കുട്ടി. കൂട്ടുകാരിക്കൊപ്പമാണ് റഷ്യന്‍ പെണ്‍കുട്ടി ആദ്യം കന്നഡ പദ്യം ചൊല്ലുന്നത്. ബംഗ്ളൂരുവില്‍ നിന്ന് പങ്കിട്ട് ഈ ഹൃദയസ്പര്‍ശിയായ വീഡിയോ ഏറ്റെടുക്കുകയാണ് സോഷ്യല്‍ മീഡിയ.
‘‘മൂന്ന് വർഷമായി ഇന്ത്യയില്‍, കൂട്ടുകാരികള്‍, സഹപാഠികള്‍, മൂന്നു വർഷത്തെ സൗഹൃദം...’’ എന്ന ക്യാപ്ഷനൊപ്പമാണ് കുട്ടിയുടെ അമ്മ വീഡിയോ പങ്കിട്ടിരിക്കുന്നത്. റഷ്യയില്‍ നിന്നുള്ള പെണ്‍കുട്ടിയുടെ അമ്മയാണ് ഈ വീഡിയോ ആദ്യം സോഷ്യല്‍ മീഡിയയില്‍ ഷെയർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷമായി വീഡിയോയില്‍ കാണുന്ന രണ്ട് കുട്ടികളും സഹപാഠികളും കൂട്ടുകാരും ആണെന്നാണ് വീഡിയോയുടെ കാപ്ഷനില്‍ നിന്നും മനസിലാവുന്നത്. മൂന്ന് വർഷം മുമ്പുള്ള രണ്ടുപേരുടെയും ചിത്രങ്ങളും വീഡിയോയുടെ ആദ്യമുണ്ട്. റഷ്യൻ കുടുംബം ഇന്ത്യയിലേക്ക് താമസം മാറിയത് മുതല്‍ ഇരുവരും സുഹൃത്തുക്കളാണ് എന്നാണ് ഇതില്‍ നിന്നും മനസിലാവുന്നത്.
കുട്ടികളുടെ കവിത കൊണ്ടു മാത്രമല്ല അവരുടെ സൗഹൃദവും സാംസ്കാരികപരമായ ഒത്തുചേരലും വീഡിയോ ശ്രദ്ധിക്കപ്പെടാനുള്ള കാരണങ്ങളാണ്. വീഡിയോയുടെ അവസാനം കാണിക്കുന്നത് രണ്ടുപേരും സൈക്കിളില്‍ ഇരിക്കുന്നതും പാട്ട് പാടുന്നതും കാണാം. ‘ബന്നഡ ഹക്കി’ എന്ന കുട്ടികള്‍ക്കുള്ള പ്രശസ്തമായ കന്നഡ പാട്ടാണ് ഇരുവരും പാടുന്നത്. വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ കുട്ടികളുടെ സൗഹൃദത്തെ പുകഴ്ത്തി കൊണ്ട് നിരവധിപ്പേർ കമന്റുകള്‍ നല്‍കിയിട്ടുണ്ട്.

Ads by Google
Thursday 07 Aug 2025 06.01 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW