Saturday, March 14, 2026 Last Updated 33 Min 57 Sec ago English Edition
Todays E paper
Ads by Google
Thursday 07 Aug 2025 11.27 AM

സ്വര്‍ണ്ണത്തേക്കാള്‍ മൂല്യം വെളിച്ചെണ്ണയ്ക്ക തന്നെ ; കടയില്‍ മോഷണത്തിന് കയറിയ കള്ളന്‍ 600 വിലയുള്ള 30 കുപ്പി വെളിച്ചെണ്ണ തട്ടി...!

uploads/news/2025/08/795010/coconut-oil.jpg

ആലുവ: വിപണിയില്‍ തേങ്ങയുടെ വിലയുടെ കയറ്റം കണ്ടാലറിയാം ഇനി സ്വര്‍ണ്ണത്തേക്കാള്‍ മൂല്യം വെളിച്ചെണ്ണയ്ക്ക് തന്നെയാണെന്ന്. ആലുവയില്‍ ഒരു കടയില്‍ നടന്ന വന്‍മോഷണത്തില്‍ കടയില്‍ നിന്നും കള്ളന്‍ കവര്‍ന്നത് 30 കുപ്പി വെളിച്ചെണ്ണ. കിലോയ്ക്ക് 600 രൂപ വിലവരുന്ന വെളിച്ചെണ്ണ കുപ്പി ഒരു ചാക്കിലാക്കിയാണ് കള്ളന്‍ കൊണ്ടുപോയത്. പത്ത് പായ്ക്കറ്റ് പാലും ഒരു പെട്ടി ആപ്പിളും കൂടെ കൊണ്ടുപോയി.

ആലുവ തോട്ടുമുഖം പാലത്തിന് സമീപമുള്ള പുത്തന്‍പുരയില്‍ ആയൂബിന്റെ 'ഷാ വെജിറ്റബിള്‍സ് ആന്റ് ഫ്രൂട്‌സ്' കടയിലാണ് മോഷണം നടന്നത്. കടയുടെ സിസിടിവി ദൃശ്യങ്ങളില്‍ മോഷണം പതിഞ്ഞിട്ടുണ്ടെന്നാണ് വിവരം. കടയുടെ പൂട്ട് തല്ലിപ്പൊളിച്ചാണ് അകത്തുകയറിയത്.

വെളിച്ചെണ്ണക്കുപ്പികള്‍ ഒരു ചാക്കിലാക്കിയ ശേഷം ഫ്രിഡ്ജ് തുറന്ന് പത്തു പാല്‍ പായ്ക്കറ്റുകളും എടുത്തു. ഒടുവില്‍ ഫ്രിഡ്ജിനുള്ളില്‍ നിന്നും ഒരു സോഫ്റ്റ് ഡ്രിങ്ക് എടുത്തു കുടിക്കുകയും ചെയ്ത ശേഷമാണ് കടയ്ക്ക് പുറത്തേക്ക് പോയത്. പുറത്തേക്ക് പോകുമ്പോഴാണ് സിസിടിവി ക്യാമറ കണ്ടത്. ഇതോടെ അതിന്റെ കേബിളും അറുത്തുമുറിച്ച ശേഷമാണ് സ്ഥലം വിട്ടത്. അതേസമയം ക്യാമറയില്‍ മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW