-->
തിരുവനന്തപുരം: തദ്ദേശീയ തെരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മുന്നില്‍ക്കണ്ട് പുന:സംഘടനയില്‍ വീണ്ടും ജംബോ കമ്മിറ്റിക്കുള്ള സാധ്യത വ്യക്തമാക്കി കെപിസിസി. ഭാരവാഹികളുടെ എണ്ണം നൂറ് കടന്നേക്കും എന്നാണ് പുറത്തുവരുന്ന സൂചനകള്‍. ചില ഡിസിസി അദ്ധ്യക്ഷന്മാര്‍ക്ക് മാറ്റം വരുമെന്നിരിക്കെ തങ്ങളുടെ പ്രിയപ്പെട്ടവരെ നിലനിര്‍ത്താനുള്ള ശുപാര്‍ശ തുടങ്ങിക്കഴിഞ്ഞിരിക്കുയാണ് നേതാക്കള്‍.
ഒമ്പത് ജില്ലാനേതാക്കന്മാര്‍ക്കെങ്കിലും മാറ്റം വരുമെന്നാണ് പുറത്തുവരുന്ന വിവരം. തൃശൂര്‍, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ല അധ്യക്ഷന്മാരില്‍ മാറ്റമുണ്ടാകില്ല എന്നാണ് സൂചനകള്‍. മാറ്റം വരുത്തുന്ന ഡിസിസി അദ്ധ്യക്ഷന്‍മാരുടെ പട്ടികയില്‍ കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ഉള്‍പ്പെടെ തനിക്ക് സ്വാധീനമുള്ള മേഖലകളിലെ അദ്ധ്യക്ഷന്‍മാരെ മാറ്റരുതെന്ന് കെ. സുധാകരനും ആവശ്യപ്പെട്ടതായി വിവരമുണ്ട്.
പുന: സംഘടനയില്‍ ഭാരവാഹികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനയുണ്ടാകും. ജമ്പോക്കമറ്റിക്കാണ് സാധ്യത. ഭാരവാഹികളുടെ എണ്ണം 100 കടക്കുമെന്നുമാണ് വിവരം. നിലവിലെ തീരുമാന പ്രകാരം പത്ത് വൈസ് പ്രസിഡന്റുമാരെ ഉള്‍പ്പെടുത്താനാണ് ധാരണ. 80ല്‍ കൂടുതല്‍ ജനറല്‍ സെക്രട്ടറിമാരെങ്കിലും ഉണ്ടാകുമെന്നും സൂചനകളില്‍ നിന്ന് വ്യക്തമാകുന്നു.
നേരത്തേ മുല്ലപ്പള്ളി കെപിസിസി അദ്ധ്യക്ഷനായിരുന്ന കാലത്ത് ഭാരവാഹികളുടെ എണ്ണം 100 കടന്നിരുന്നു. അന്ന് വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. കമ്മിറ്റി കൃത്യമായി വിളിച്ച് കാര്യങ്ങള്‍ ഏകോപിപ്പിക്കാന്‍ കഴിയുന്നില്ലെന്ന് പരാതി വന്നിരുന്നു. കെ സുധാകരന്‍ അധ്യക്ഷനായിരിക്കെ ജംബോ കമ്മിറ്റി ഉണ്ടായിരുന്നില്ല. 23 ജനറല്‍ സെക്രട്ടറിമാരായിരുന്നു അന്ന് ഉണ്ടായിരുന്നത്.