Sunday, March 15, 2026 Last Updated 54 Min 55 Sec ago English Edition
Todays E paper
Ads by Google
Wednesday 06 Aug 2025 11.56 AM

കുഞ്ഞിക്കൈകള്‍ക്കൊണ്ട് വിരലില്‍ മുറുക്കി പിടിച്ച് ഇവാര; മകള്‍ക്കൊപ്പമുളള മനോഹര നിമിഷം പങ്കിട്ട് കെ.എല്‍ രാഹുല്‍

kl-rahul-
photo-www.instagram.com/klrahul/

ഇംഗ്ലണ്ടില്‍ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ.എല്‍ രാഹുല്‍. ഫാം എന്ന അടിക്കുറിപ്പോടെയാണ് രാഹുല്‍ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.

മകള്‍ ഇവാരയ്‌ക്കൊപ്പമുളള മനോഹര നിമിഷവും രാഹുല്‍ പങ്കുവെച്ചിട്ടുണ്ട്. മകള്‍ തന്റെ കൊച്ചു കൈ കൊണ്ടു രാഹുലിന്റെ വിരല്‍ സൗമ്യമായി മുകുകെ പിടിക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത്. ഒപ്പം ഭാര്യാ സഹോദരന്‍ അഹന്‍ ഷെട്ടിക്കൊപ്പം റെസ്റ്ററന്റില്‍ ഇരിക്കുന്ന ചിത്രവും ഇംഗ്ലണ്ടിലെ തെരുവുകളിലൂടെ നടക്കുന്ന മറ്റൊരു ചിത്രവും താരം പങ്കിട്ടിട്ടുണ്ട്.

ആരാധകരും സെലിബ്രിറ്റികളുമടക്കം നിരവധിപ്പേരാണ് ചിത്രത്തിന് താഴെ സ്‌നേഹം അറിയിച്ചെത്തുന്നത്. അമ്മായിയച്ഛന്‍ സുനില്‍ ഷെട്ടിയും ഹൃദയത്തിന്റെ ഇമോജി കമന്റായി കുറിച്ചിട്ടുണ്ട്.

മകള്‍ക്കൊപ്പമുളള മനോഹര നിമിഷങ്ങളാണ് ആരാധകരുടെ ഹൃദയം കവര്‍ന്നത്. ആഹാ ചെറിയ കൈകള്‍, നമുക്ക് ആരോഗ്യകരമായ നിമിഷം നല്‍കുന്നു എന്നാണ് ഒരാള്‍ കുറിച്ചത്. അവളുടെ ചെറിയ വിരലുകള്‍ അവന്റെ മുഴുവന്‍ ലോകം എന്നാണ് മറ്റൊരാള്‍ കുറിച്ചത്. എല്ലാ ഹൃദയങ്ങളും ബേബി ഇവാരയ്ക്കുവേണ്ടി എന്നായിരുന്നു മറ്റൊരു കമന്റ്.

2025 മാര്‍ച്ച് 24 നായിരുന്നു കെ.എല്‍ രാഹുലും നടി ആതിയ ഷെട്ടിയും പെണ്‍കുഞ്ഞ് ജനിച്ചത്. കെ.എല്‍ രാഹുലിന്റെ ജന്മദിനത്തിലായിരുന്നു മകളുടെ പേര് ഇരുവരും വെളിപ്പെടുത്തിയത്. ‘ഞങ്ങളുടെ മകള്‍ , ഞങ്ങളുടെ ഇവാര , ദൈവത്തിന്റെ സമ്മാനം’ എന്നായിരുന്നു മകള്‍ക്കൊപ്പമുളള ചിത്രം പങ്കുവെച്ചുകൊണ്ട് ഇരുവരും കുറിച്ചത്.

Ads by Google
Wednesday 06 Aug 2025 11.56 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW