Thursday, March 12, 2026 Last Updated 2 Min 51 Sec ago English Edition
Todays E paper
Ads by Google
Tuesday 05 Aug 2025 01.09 PM

അമേരിക്കയുടെ താരിഫ് ഉയര്‍ത്തല്‍ ഭീഷണി ; 1971 ലെ ലേഖനം കൊണ്ട് അമേരിക്കയ്ക്ക് ഇന്ത്യന്‍ സൈന്യത്തിന്റെ മറുപടി

uploads/news/2025/08/794734/pakisthan.jpg

ന്യൂഡല്‍ഹി: പിരിമുറുക്കത്തിലേക്ക് നീങ്ങുന്ന ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നയതന്ത്രബന്ധങ്ങളെ കൂടുതല്‍ അസ്വസ്ഥതപ്പെടുത്തി താരിഫ് തര്‍ക്കം നീളുമ്പോള്‍ 1971 ലെ ഒരു പത്രലേഖനം എക്‌സില്‍ പോസ്റ്റ് ചെയ്ത് ഇന്ത്യന്‍ സൈന്യം. 'ഈ ദിവസം ആ വര്‍ഷത്തെ' യുദ്ധം - 05 ഓഗസ്റ്റ് 1971' എന്ന അടിക്കുറിപ്പോടെയുള്ള ഹാഷ്ടാഗ് ഉപയോഗിച്ചിരിക്കുന്ന ലേഖനം ശ്രദ്ധനേടുകയാണ്.

പോസ്റ്റ് ചെയ്തിരിക്കുന്നത് ഇന്ത്യന്‍ ആര്‍മിയുടെ ഈസ്‌റ്റേണ്‍ കമാന്റാണ്. '54 മുതല്‍ പാക്കിസ്ഥാനിലേക്ക് അയച്ച 2 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന യുഎസ് ആയുധങ്ങള്‍' എന്ന് ബോള്‍ഡിലും വലിയക്ഷരത്തിലും ഹൈലൈറ്റ് ചെയ്തിട്ടുണ്ട്. വ്യാപാരത്തെച്ചൊല്ലി യുഎസുമായുള്ള പിരിമുറുക്കങ്ങള്‍ക്കും റഷ്യയുമായുള്ള ഇന്ത്യയുടെ ബന്ധത്തെക്കുറിച്ചുള്ള ഡൊണാള്‍ഡ് ട്രംപിന്റെ അഭിപ്രായങ്ങള്‍ക്കും ഇടയിലാണ് പാകിസ്താന് അമേരിക്ക നല്‍കിയ സഹായത്തിന്റെ ഒരു ത്രോബാക്ക് പോസ്റ്റ് ഇന്ത്യന്‍ സൈന്യം ചൊവ്വാഴ്ച പങ്കിട്ടത്.

യുഎസ പാകിസ്ഥാന്‍ സൈനിക ബന്ധത്തെക്കുറിച്ച് ഇന്ത്യന്‍ ആര്‍മിയുടെ എക്‌സ് പോസ്റ്റ് ബംഗ്ലാദേശിനെ മോചിപ്പിക്കാന്‍ ഇന്ത്യ പാകിസ്ഥാനുമായി യുദ്ധം ചെയ്യുന്നതിനുമുമ്പ്, ആ വര്‍ഷം നടന്ന രാജ്യസഭാ സമ്മേളനത്തിലെ സംഭവവികാസങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് വരുന്ന ലേഖനമാണ്. ആയുധങ്ങള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് നാറ്റോ രാജ്യങ്ങളെയും സോവിയറ്റ് യൂണിയനെയും പാക്കിസ്ഥാന്‍ സമീപിച്ചു എങ്കിലും സോവിയറ്റ് യൂണിയനും ഫ്രാന്‍സും ഇസ്ലാമാബാദിലേക്ക് ആയുധങ്ങള്‍ അയച്ചിട്ടില്ലെന്ന് അന്നത്തെ പ്രതിരോധ ഉല്‍പ്പാദന മന്ത്രി വിസി ശുക്ല പാര്‍ലമെന്റിന്റെ ഉപരിസഭയില്‍ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം പാക്കിസ്ഥാനെ അമേരിക്ക പിന്തുണച്ചുവെന്നായിരുന്നു റിപ്പോര്‍ട്ട്. യുഎസും ചൈനയും പാക്കിസ്ഥാന് കുറഞ്ഞ വിലയ്ക്ക് ആയുധങ്ങള്‍ വിറ്റെന്നും പറഞ്ഞിട്ടുണ്ട്. ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് പാകിസ്ഥാന്‍ സൈനിക മേധാവി അസിം മുനീറിനെ വൈറ്റ് ഹൗസ് ക്ഷണിച്ച് ആഴ്ചകള്‍ക്ക് ശേഷമാണ് അമേരിക്കയെക്കുറിച്ചുള്ള സൈന്യത്തിന്റെ പോസ്റ്റ്. കഴിഞ്ഞ മാസം പാകിസ്ഥാന്‍, യുഎസിന്റെ സെന്‍ട്രല്‍ കമാന്‍ഡ് ചീഫ് ജനറല്‍ മൈക്കല്‍ കുറില്ലയ്ക്ക് രാജ്യത്തിന്റെ പരമോന്നത ബഹുമതികളിലൊന്നായ നിഷാന്‍-ഇ-ഇംതിയാസ് നല്‍കിയിരുന്നു.

ട്രംപ് പാകിസ്ഥാനുമായി വ്യാപാര കരാര്‍ പ്രഖ്യാപിക്കുകയും ഇന്ത്യയ്ക്ക് 25% തീരുവ ചുമത്തുകയും മോസ്‌കോയില്‍ നിന്ന് റഷ്യന്‍ ക്രൂഡ് ഓയില്‍ ന്യൂഡല്‍ഹി വാങ്ങിയതിന് 'പെനാല്‍റ്റി' ചുമത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് സൈന്യത്തിന്റെ ത്രോബാക്ക് ട്വീറ്റ്. അമേരിക്കയിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതിയുടെ താരിഫ് 'ഗണ്യമായി' വര്‍ദ്ധിപ്പിക്കുമെന്ന് തിങ്കളാഴ്ച യുഎസ് പ്രസിഡന്റ് പറഞ്ഞിരുന്നു. ഇതിനോട് അതിശക്തമായി തന്നെയാണ് ഇന്ത്യ പ്രതികരിച്ചത്.

റഷ്യയുടെ യുദ്ധ യന്ത്രം ഉപയോഗിച്ച് ഉക്രെയ്‌നില്‍ എത്ര പേര്‍ കൊല്ലപ്പെടുന്നുവെന്ന് അവര്‍ കാര്യമാക്കാതെ ഇന്ത്യ വന്‍തോതില്‍ റഷ്യന്‍ ഓയില്‍ വാങ്ങുകയും ഓപ്പണ്‍ മാര്‍ക്കറ്റില്‍ വന്‍ ലാഭത്തിന് വില്‍ക്കുകയും ചെയ്യുന്നെന്നും ഇക്കാരണത്താല്‍, ഇന്ത്യ യുഎസിലേക്ക് നല്‍കുന്ന താരിഫ് ഗണ്യമായി ഉയര്‍ത്തുമെന്നുമായിരുന്നു ട്രംപ് തിങ്കളാഴ്ച പോസ്റ്റ് ചെയ്തത്. എന്നാല്‍ ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. റഷ്യയുമായുള്ള വ്യാപാരബന്ധത്തിന്റെ പേരില്‍ ഇന്ത്യയെ വിമര്‍ശിക്കുന്ന അമേരിക്കയും യൂറോപ്യന്‍ യൂണിയനും ആണവ വ്യവസായത്തിനായി റഷ്യയില്‍ നിന്ന് യുറേനിയം ഹെക്സാഫ്‌ലൂറൈഡ് ഇറക്കുമതി ചെയ്യുന്നത് ഇപ്പോഴും തുടരുകയാണെന്നാണ് ഇന്ത്യ നല്‍കിയ മറുപടി.

Ads by Google
Ads by Google
TRENDING NOW