-->
കലാഭവന്‍ നവാസിനെ അനുസ്മരിച്ച് നടന്‍ റഹ്മാന്‍. പൂര്‍ത്തിയാകാതെ പോയ ഒരു സിനിമയുടെ സെറ്റില്‍വെച്ചാണ് കലാഭവന്‍ നവാസിനെ പരിചയപ്പെടുന്നതെന്ന് റഹ്മാന്‍ പറയുന്നു. പിന്നീടുളള കൂടിക്കാഴ്ചകള്‍ അപൂര്‍വമായിരുന്നെങ്കിലും , ആ കൂട്ട് എന്നും മനസ്സില്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ പൂര്‍ത്തിയാക്കാനാവാതെ പോയ നവാസിന്റെ ജീവിതം വല്ലാതെ സങ്കടപ്പെടുത്തുന്നു എന്നും റഹ്മാന്‍ കുറിച്ചു.
‘പൂര്‍ത്തിയാകാതെ പോയ ഒരു സിനിമയുടെ ദുബായിയിലെ സെറ്റില്‍ വെച്ചാണ് വര്‍ഷങ്ങള്‍ക്കു മുമ്പ് നവാസിനെയും സഹോദരന്‍ നിയാസിനെയും പരിചയപ്പെടുന്നത്. ആ സിനിമയില്‍ എന്റെ കൂട്ടുകാരന്റെ വേഷമായിരുന്നു നവാസിന്. പിന്നീടുളള കൂടിക്കാഴ്ചകള്‍ അപൂര്‍മായിരുന്നെങ്കിലും ആ കൂട്ട് എന്നും മനസ്സില്‍ ഉണ്ടായിരുന്നു.
ഇപ്പോള്‍ പൂര്‍ത്തിയാക്കാനാവാതെ പോയ നവാസിന്റെ ജീവിതം എന്നെ വല്ലാതെ സങ്കടപ്പെടുത്തുന്നു. പ്രാര്‍ഥിക്കുകയല്ലാതെ എന്താണ് ചെയ്യുക? ആദരാഞ്ജലികള്‍’ റഹ്മാന്‍ കുറിച്ചു.