Sunday, March 15, 2026 Last Updated 13 Min 49 Sec ago English Edition
Todays E paper
Ads by Google
Saturday 02 Aug 2025 07.33 PM

നൈറ്റ് വാച്ച്മാനായി ഇറങ്ങി ഫിഫ്റ്റി; ഓവലിൽ ബാറ്റ് കൊണ്ടും ഞെട്ടിച്ച് ആകാശ് ദീപ്

uploads/news/2025/08/794279/6.gif
photo - twitter

കെന്നിങ്ടണ്‍: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ തകര്‍പ്പന്‍ ഇന്നിങ്‌സുമായി ആകാശ്ദീപ്. നൈറ്റ് വാച്ച്മാനായി ഇറങ്ങിയ താരം അര്‍ധസെഞ്ചുറിയുമായി തിളങ്ങി. 94 പന്തില്‍ നിന്ന് 66 റണ്‍സെടുത്താണ് താരം പുറത്തായത്. ടെസ്റ്റ് കരിയറിലെ കന്നി അര്‍ധസെഞ്ചുറിയാണിത്.

മൂന്നാം ദിനമാകട്ടെ ആകാശ്ദീപ് പതിയെ സ്‌കോറുയര്‍ത്തി. ജയ്‌സ്വാളുമൊപ്പം ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ മികച്ച കൂട്ടുകെട്ടും പടുത്തുയര്‍ത്തി. ടീം സ്കോർ നൂറുകടത്തിയ ഇരുവരും പതിയെ ലീഡുയര്‍ത്തി. ഇം​ഗ്ലീഷ് ബൗളർമാർ മാറിമാറിയെറിഞ്ഞെങ്കിലും ആകാശ്ദീപിനെ കുടുക്കാനായില്ല. പിന്നാലെ താരം അർധസെഞ്ചുറിയും തികച്ചു. ഇന്ത്യക്കായി ഒരു നൈറ്റ് വാച്ച്മാന്റെ മികച്ച പ്രകടനങ്ങളിലൊന്നാണ് ആകാശ്ദീപിന്റേത് .

അതേ സമയം നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്കോർ പിന്തുടർന്ന ഇംഗ്ലണ്ട് 247 റൺസാണ് നേടിയത്. മുഹമ്മദ് സിറാജിന്റെയും പ്രസിദ്ധ് കൃഷ്ണയുടെയും നാല് വിക്കറ്റ് പ്രകടനമാണ് ഒരു ഘട്ടത്തിൽ മികച്ച ലീഡിലേക്ക് കുതിക്കുമെന്ന് തോന്നിപ്പിച്ച ഇംഗ്ലണ്ടിനെ പ്രതിരോധിച്ചിട്ടത്.

Ads by Google
Saturday 02 Aug 2025 07.33 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW