-->
ദോഹ: പ്രശസ്ത അയോധന കലാപഠന കേന്ദ്രമായയുണൈറ്റഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് അക്കാദമി ഇന്റര്‍നാഷണല്‍ നാല്പതാം വാര്‍ഷികാഘോഷങ്ങളുടെ ലോഗോ പ്രകാശനം ചെയ്തു. യു എം എ ഐ ഗ്രാന്‍ഡ് മാസ്റ്റര്‍ സിഫു ഡോ. ആരിഫ് സി പി പാലാഴി, ടെക്നിക്കല്‍ ഡയറക്ടര്‍ ശിഹാന്‍ നൗഷാദ് കെ മണ്ണോളി എന്നിവരുടെ സാനിധ്യത്തില്‍ കോഴിക്കോട് പാലാഴിയില്‍ നടന്ന ചടങ്ങില്‍ കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാന്‍ ലോഗോ പ്രകാശനം ചെയ്തു.
ഡിസംബര്‍ അവസാന വാരം സമാപിക്കുന്ന നാല്പതാം വാര്‍ഷികഘോഷവുമായി ബന്ധപ്പെട്ട് ജി സി സി ഉള്‍പ്പെടെയുള്ള വിധ രാജ്യങ്ങളില്‍
പൊതുജനങ്ങള്‍ക്കും കുട്ടികള്‍ക്കുമുള്‍പ്പെടെ വിവിധ മത്സര പരിപാടികള്‍ സംഘടിപ്പിക്കും.
വിവിധ തരം ആയോധന കലകളുടെ ചാമ്പ്യന്‍ ഷിപ്പുകള്‍ക്ക് പുറമെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്, വടംവലി, ചെസ്സ് മത്സരം, പഞ്ച ഗുസ്തി മത്സരം, സ്‌കൂള്‍ തലങ്ങളില്‍ കലാ കായിക മത്സരങ്ങള്‍, കലാ സാംസ്‌കാരിക സദസ്സുകള്‍, ലഹരി ബോധവല്‍ക്കരണ ക്ലാസുകള്‍, വിവിധ മേഖലകളില്‍ പ്രയാസം അനുഭവിക്കുന്നവര്‍ക്കുള്ള സഹായ വിതരണങ്ങള്‍, ആരോഗ്യ സെമിനാറുകള്‍, തുടങ്ങിയവയും സംഘടിപ്പിക്കും.
ലോഗോ പ്രകാശന ചടങ്ങില്‍ ഷബീര്‍ സി പി, നൈസാം വയനാട്, സുബൈദ സി പി, യൂനുസ് കരുവാരക്കുണ്ട്, ആയിഷ നസ്രിന്‍, വിന്നര്‍ ശരീഫ്, ഇനു മോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഷഫീക്ക് അറക്കല്‍