-->
'ചിത്ര ദീപ്ത ശ്രാവണം' സംഗീത ആല്‍ബം റിലീസ് ചെയ്തു
ദോഹ: കേരളത്തിന്റെ വാനമ്പാടി ചിത്രയ്ക്ക് ഖത്തറില്‍ നിന്നും ജന്മദിനസമ്മാനമായിഗാനോപഹാരം.
'ചിത്തിര ക്രിയേഷന്‍സിന്റെ ' ബാനറില്‍ ഖത്തര്‍ സമന്വയ, റേഡിയോ സുനോയുമായി സഹകരിച്ച് ശ്രാവണ്‍ സുരേഷ് ബാബു ആലപിച്ച ' ചിത്ര ദീപ്ത ശ്രാവണം' എന്ന വിഡിയോ ആല്‍ബം
'ചിത്രാമ്മക്കൊരു പിറന്നാള്‍ സമ്മാനം' റിലീസ് ചെയ്തു.
പ്രശസ്ത ഗാനരചയിതാവ് ഹരി നാരായണന്‍ ബി.കെ രചിച്ച് പ്രശസ്ത ഗായകനും ഗാന സംവിധായകനുമായ K K നിഷാദ് ഈണം നല്‍കിയ ഗാനം ശ്രാവണ്‍ സുരേഷ് ആലപിച്ച് കെ. എസ് ചിത്രയുടെ ജന്‍മ ദിനമായ ജൂലൈ 27 ന് ഖത്തറിലെ പ്രശസ്ത റേഡിയോ ശൃംഖലയായ റേഡിയോ സുനോയുടെ യൂട്യൂബ് ചാനലില്‍ റിലീസ് ചെയ്തു. വീഡിയോ കെ. എസ് ചിത്രയടക്കം പ്രമുഖര്‍ FB പേജില്‍ ഷെയര്‍ ചെയ്തു. ശ്രാവണ്‍ സുരേഷ് ബാബു തുടര്‍ച്ചയായി നാലാമത്തെ വര്‍ഷമാണ് ചിത്രാമ്മക്ക് പാട്ടുകള്‍ പിറന്നാള്‍ സമ്മാനമായി സമര്‍പ്പിക്കുന്നത്.
കഴിഞ്ഞ മൂന്ന് വര്‍ഷമായി ഗുരു സതീശന്‍ മാസ്റ്റര്‍ രാമനാട്ടുകരയുടെ കീഴിലാണ് ശ്രാവണ്‍സംഗീതംപഠിക്കുന്നത്. പിതാവ് സുരേഷ്‌കുമാര്‍ ഖത്തര്‍ പ്രവാസിയാണ്.കാല്പന്തുകളിയില്‍ താല്പരനായ ശ്രാവണ്‍ ഫിഫ ലോകകപ്പ്കാണാന്‍ഖത്തറില്‍ എത്തിയിരുന്നു.
തേഞ്ഞിപ്പലം സെന്റ് പോള്‍സ് EMHSS ല്‍ അഞ്ചാം തരം വിദ്യാര്‍ഥിയായ ശ്രാവണ്‍ പഠന കാര്യങ്ങളില്‍ മുന്‍പന്തിയിലെന്ന പോലെ തന്നെ സ്‌കൂള്‍ കലാ കായിക മല്‍സരളിലും, ചിത്രരചന, ക്രാഫ്റ്റ് മേക്കിങ്ങ് എന്നിവയിലും തല്പരനാണ്.
ഷഫീക്ക് അറക്കല്‍