Friday, March 13, 2026 Last Updated 3 Min 59 Sec ago English Edition
Todays E paper
Ads by Google
Friday 01 Aug 2025 02.12 PM

‘എന്റെ കുഞ്ഞ്, ഭർത്താവ്, മാതാപിതാക്കൾ; സ്നേഹിക്കപ്പെടുന്നവര്‍ ചുറ്റുമുള്ള ഏറ്റവും സ്പെഷ്യല്‍ ജന്മദിനം...’കിയാര അദ്വാനി; അമ്മയും കുഞ്ഞും തീം ബര്‍ത്ത്ഡേ കേക്ക് ചിത്രം പങ്കിട്ട് താരം

ബോളിവുഡിന്റെ പ്രിയ താരമായ കിയാര അദ്വാനി തന്റെ സ്വകാര്യ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിലൂടെ കടന്നു പോകുകയാണ്. ഇപ്പോഴിതാ അമ്മയായ ശേഷമുള്ള തന്റെ 34-ാം ജന്മദിനത്തില്‍ ‘വണ്ടര്‍ഫുള്‍ മമ്മാ’ കേക്ക് കട്ട് ചെയ്യുന്ന സന്തോഷം പങ്കിടുകയാണ് താരം.
Kiara Adwani, Kiara's 34th birthday
Kiara advani shares her birthday cake picture (Image Source: Instagram)

ബോളിവുഡിന്റെ പ്രിയതാരം കിയാര അദ്വാനി തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിലൂടെയാണ് കടന്നു പോകുന്നത്. കരിയറില്‍ തിളങ്ങി നില്‍ക്കുന്ന സമയത്ത് ബോളിവുഡ് താരം സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുമായുള്ള പ്രണയവും വിവാഹവുമൊക്കെ കഴിഞ്ഞു. ഇക്കഴിഞ്ഞ ദിവസം താനൊരു പെണ്‍കുഞ്ഞിന്റെ അമ്മയായ സന്തോഷവും താരം പങ്കുവച്ചിരുന്നു. അങ്ങനെ കരിയറിലും വ്യക്തിജീവിതത്തിലും താരം തിളങ്ങി നില്‍ക്കുന്ന സമയമാണിപ്പോള്‍.
തന്റെ പെൺകുഞ്ഞിനെ സ്വീകരിച്ച് ഏതാനും ദിവസങ്ങൾക്ക് ശേഷം ഇന്നലെ തന്റെ 34-ാം ജന്മദിനം ആഘോഷിച്ചു. ഭര്‍ത്താവ് സിദ്ധാര്‍ത്ഥ് അടക്കമുള്ളവര്‍ കിയാര ജന്മദിനാശംസകള്‍ സോഷ്യല്‍ മീഡിയയിലൂ​ടെ പങ്കിട്ടിരുന്നു.
ഇപ്പോഴിതാ ഒരു ഹൃദയംഗമമായ ഒരു കുറിപ്പിലൂടെ തന്റെ പ്രിയപ്പെട്ടവരോടൊപ്പം പ്രത്യേക ദിവസം ചെലവഴിച്ചുവെന്ന് നന്ദിപൂര്‍വ്വം പങ്കുവയ്ക്കുകയാണ് കിയാര. തന്റെ കുഞ്ഞ്, ഭർത്താവ് സിദ്ധാർത്ഥ് മൽഹോത്ര, മാതാപിതാക്കൾ എന്നിവരോടൊപ്പം ഈ സ്പെഷ്യല്‍ ദിനം ആഘോഷിച്ചുവെന്നാണ് താരം കുറിച്ചത്. ‘‘എന്റെ ഏറ്റവും പ്രത്യേകമായ ജന്മദിനം...എന്റെ കുഞ്ഞ്, എന്റെ ഭർത്താവ്, എന്റെ മാതാപിതാക്കൾ എന്നിങ്ങനെയുള്ള എന്റെ ജീവിതത്തിലെ സ്നേഹത്താൽ ചുറ്റപ്പെട്ടിരിക്കുന്നു... വരാനിരിക്കുന്ന ഈ അത്ഭുതകരമായ വർഷത്തിലേക്ക് നമ്മൾ കാലെടുത്തുവയ്ക്കുമ്പോൾ ഞങ്ങളുടെ രണ്ട് ഗാനങ്ങളും ആവർത്തിച്ച് പ്ലേ ചെയ്യുന്നു...അവിശ്വസനീയമാംവിധം നന്ദിയും അനുഗ്രഹവും തോന്നുന്നു...നിങ്ങളുടെ എല്ലാ ആശംസകൾക്കും നന്ദി...’’ എന്ന ക്യാപ്ഷനൊപ്പം തന്റെ ബര്‍ത്ത്ഡേ കേക്കിന്റെ ചിത്രവും പങ്കിട്ട് കിയാര കുറിച്ചു.
ഒരു സ്ത്രീ തന്റെ കുഞ്ഞിനെ കൈക്കുള്ളില്‍ ചേര്‍ത്തു പിടിച്ച് വാത്സല്യപൂര്‍വ്വം സ്നേഹിക്കുന്ന മനോഹരമായ ഒരു ഡിസൈൻ ആലേഖനം ചെയ്തതായിരുന്നു കേക്ക്. ‘ഹാപ്പി ബർത്ത്ഡേ കി. അത്ഭുതകരമായ അമ്മ...’ എന്നാണ് കേക്കില്‍ എഴുതിയിരിക്കുന്നത്. അമ്മയെന്ന നിലയിൽ ജീവിതത്തിലെ പുതിയ അധ്യായത്തിന് കൂടുതല്‍ മധുരം നല്‍കുന്നതാണ് ഈ ഡിസൈൻ.

Ads by Google
Ads by Google
LATEST NEWS
TRENDING NOW