Saturday, March 14, 2026 Last Updated 14 Min 47 Sec ago English Edition
Todays E paper
Ads by Google
Friday 01 Aug 2025 11.36 AM

‘എന്റെ അനിയനെ തൊട്ടാലുണ്ടല്ലോ...’; മണ്ണ് വാരിത്തിന്ന കുഞ്ഞനിയനെ വഴക്കുപറഞ്ഞ അച്ഛ​നോട് പൊട്ടിത്തെറിച്ച് സിംഗപ്പെണ്ണ് ചേച്ചി; ഹൃദയം കവരും വീഡിയോ

uploads/news/2025/08/794111/Untitled-5.jpg
Sister defending his little brother from dad scolding (Image Source:X)

തമ്മില്‍ത്തല്ലൊക്കെ ഉണ്ടെങ്കിലും കുടെപിറപ്പിന് ഒരു പ്രശ്നം വന്നാല്‍ മറ്റെല്ലാം മറന്ന് സഹോദരങ്ങള്‍ അവിടെ പറന്നെത്തും. സഹോദരങ്ങള്‍ തമ്മില്‍ പരസ്പരം വഴക്കും അടിയുമൊക്കെ ഉണ്ടെങ്കിലും മൂന്നാതൊരാള്‍ തങ്ങള്‍ക്കിടയില്‍ എത്തി വഴക്കുപറയുന്നത് അവര്‍ക്ക് ദേഷ്യമാണ്. അച്ഛനമ്മമാര്‍ പോലും തങ്ങളുടെ കുഞ്ഞനിയനെയോ അനിയത്തി​യോ വഴക്കു പറഞ്ഞാല്‍ അതിനെ എതിര്‍ക്കാന്‍ ചേച്ചിയും ചേട്ടനുമെത്തും,രക്ഷിക്കാൻ ശ്രമിക്കുകയും ചെയ്യും.
ഇപ്പോഴിതാ അത്തരത്തില്‍ ഒരു കാഴ്ച സോഷ്യല്‍ മീഡിയയിലൂടെ ഹൃദയം കവരുകയാണ്. വീഡിയോയുടെ തുടക്കത്തില്‍ മണ്ണ് വാരിത്തിന്ന മകനെ ശകാരിക്കുന്ന അച്ഛനെ കാണാം. അച്ഛന്റെ വഴക്ക് കേട്ട് കുഞ്ഞുമകന്‍ കരച്ചിലിന്റെ വക്കോളമെത്തി. എന്നിട്ട് ഒരു ആശ്രയം പോലെ കുഞ്ഞുചേച്ചിയുടെ അരികിലെത്തി. അപ്പോഴാണ് ചേച്ചി ശരിക്കും സിംഗപ്പെണ്ണാകുന്നത്.
കുഞ്ഞനിയനെ ചേർത്തുപിടിക്കുന്ന ചേച്ചിയെയാണ് പിന്നീട് ദൃശ്യങ്ങളില്‍ കാണുന്നത്. അതുമാത്രമല്ല അനുജനുവേണ്ടി പൊട്ടിത്തെറിച്ചുകൊണ്ട് അച്ഛനോട് വാദിക്കുന്നതും വീഡിയോയിലുണ്ട്. മൂര്‍ച്ചയേറിയ ദേഷ്യം നിറഞ്ഞ ശബ്ദം വീഡിയോയില്‍ കേള്‍ക്കാം. ഒപ്പം കൈ ചൂണ്ടിയും മുഖം വീര്‍പ്പിച്ചും രൂക്ഷമായി അച്ഛനെ നോക്കിയും സഹോദരന് വേണ്ടി ഏതറ്റംവരെയും പോകുന്ന ചേച്ചിയെ കാണാം. ‘‘ഞാൻ അവന്റെ സഹോദരിയാണ്. അവനെ ഒന്നും പറയരുത്, ഇനിയും അവന്‍ മണ്ണ് കഴിക്കാതെ ഞാന്‍ നോക്കിക്കോളാം. അച്ഛന്‍ ഇത്രയും എന്തിനാണ് ദേഷ്യപ്പെടുന്നത്. അവനെ മടിയില്‍ എടുത്ത് സമാധാനിപ്പിക്ക്. അവനെ ഇനിയും വഴക്ക് പറയണ്ട...’’ എന്നാണ് പെണ്‍കുട്ടി അച്ഛനോട് പറയുന്നത്.
എക്സ് പ്ലാറ്റ്ഫോമിലൂടെ പങ്കിട്ട ഈ വീഡിയോ ലക്ഷക്കണക്കിനാളുകള്‍ കണ്ടു. നിരവധി പേര്‍ കമന്റുകളും കുറിച്ചിട്ടുണ്ട്. ‘അനിയനെ തൊട്ടാല്‍ അച്ഛനാണെന്ന് നോക്കില്ല. ചിലപ്പോള്‍ അവളുടെ തല്ല് കിട്ടിയേക്കും. സൂക്ഷിച്ചോ,​‍ ഇത്രയും മനോഹരമായ ഒരു വാഗ്വാദം ഇതിനുമുമ്പ് കണ്ടിട്ടില്ല...’ '- എന്നൊക്കെയാണ് മിക്കവരും തമാശരൂപേണെ കമന്റ് ചെയ്തിരിക്കുന്നത്.

Ads by Google
Friday 01 Aug 2025 11.36 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW