Thursday, March 12, 2026 Last Updated 3 Min 17 Sec ago English Edition
Todays E paper
Ads by Google
Thursday 31 Jul 2025 12.39 PM

കോഴിക്കോട്ടെ വീട്ടില്‍വെച്ച് അനുമതിയില്ലാതെ ചുംബിച്ചു ; കൊച്ചിയില്‍ മയക്കുമരുന്ന് ഉപയോഗിച്ച് വന്ന് ക്രൂരബലാത്സംഗം ; വേടനെതിരേ രൂക്ഷ ആരോപണം

uploads/news/2025/07/793906/vedan-1.jpg

കൊച്ചി: റാപ്പര്‍ വേടനെതിരേയുള്ള ബലാത്സംഗ പരാതിയില്‍ സാമ്പത്തീക ഇടപാടുകള്‍ നടത്തിയിട്ടുള്ളതായി കൊച്ചി സിറ്റിപോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ. സാക്ഷികളടക്കമുള്ള കേസില്‍ മൊഴികള്‍ ശേഖരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ രാത്രി കേസ് റജിസ്റ്റര്‍ ചെയ്തതെന്നും ബലാത്സംഗ പരാതിയില്‍ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും അന്വേഷണം മുമ്പോട്ട് പോകുകയാണെന്നും കമ്മീഷണര്‍ പറഞ്ഞു.

ഐപിസി 376 ലെ വിവിധ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും പറഞ്ഞു. കഴിഞ്ഞദിവസമാണ് റാപ്പറിനെതിരേ ഒരു യുവ ഡോക്ടര്‍ ബലാത്സംഗ പരാതി നല്‍കിയത്. കേസ് ആസൂത്രിതമാണെന്നും അതിനുള്ള തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും ഹൈക്കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം നേടുമെന്നുമാണ് വേടന്‍ കേസില്‍ പ്രതികരിച്ചിരിക്കുന്നത്. 2021 മുതല്‍ 2023 മാര്‍ച്ച് വരെ തന്നെ പലപ്പോഴായി വേടന്‍ പീഡനത്തിന് ഇരയാക്കിയെന്ന ഒരു യുവഡോക്ടറുടെ പരാതിയിലാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്.

കോഴിക്കോട്, കൊച്ചി, ഏലൂരിലെ സുഹൃത്തിന്റെ വീട്, തന്റെ ഫ്‌ളാറ്റ് എന്നിങ്ങനെ പലയിടങ്ങളില്‍ വെച്ച് അഞ്ചു തവണ വേടന്‍ തന്നെ പീഡനത്തിന് ഇരയാക്കിയെന്നും വേടനുമായി സാമ്പത്തീക ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നുമാണ് പരാതിയില്‍ പറയുന്നത്. വേടന്‍ വലിയ പ്രശസ്തി നേടുന്നതിന് മുമ്പ് ഇന്‍സ്റ്റാഗ്രാമിലൂടെയായിരുന്നു ഇരുവരും പരിചയപ്പെട്ടെന്ന് പരാതിയില്‍ പറയുന്നു. വേടന്റെ പാട്ടുകള്‍ കേട്ട് ആരാധികയായി മാറിയ യുവതി ഇന്‍സ്റ്റാഗ്രാം വഴി മെസേജ് അയച്ചാണ് പരിചയമായത്. തുടര്‍ന്ന് 2021 ല്‍ പരിചയപ്പെടണമെന്ന് ആവശ്യപ്പെട്ട് വേടന്‍ കോഴിക്കോട്ട് താന്‍ താമസിച്ചിരുന്ന സ്ഥലത്ത് വന്നു. അന്ന് തറയില്‍ ബെഡ് ഇട്ട് ഇരുന്ന വേടന്‍ സംസാരിക്കുന്നതിനിടയില്‍ അനുമതിയില്ലാതെ തന്നെ ചുംബിച്ചു. തുടര്‍ന്ന് മൂന്ന് ദിവസം അവിടെ താമസിച്ച ശേഷമാണ് മടങ്ങിയതെന്നും പരാതിയില്‍ പറയുന്നു.

കോഴിക്കോടിന് പിന്നാലെ പിന്നീട് ഏലൂരിലെ ഒരു സുഹൃത്തിന്റെ താമസസ്ഥലത്തുവെച്ചും ബലാത്സംഗത്തിന് ഇരയാക്കി. 2022 മെയ് 30 ന് ശകാച്ചിയില്‍ ഒരു പരിപാടി കഴിഞ്ഞ് മയക്കുമരുന്ന് ഉപയോഗിച്ച് തന്റെ അരികില്‍ വന്നു. അന്ന് ക്രൂരമായി ബലാത്സംഗം ചെയ്തു. അത് തനിക്ക് ശാരീരികമായി വളരെ ബുദ്ധിമുട്ടുണ്ടാക്കി. അതിന് ശേഷം വളരെ മോശമായ പെരുമാറ്റമാണ് വേടന്റെ ഭാഗത്ത് നിന്നുമുണ്ടായത്. തങ്ങള്‍ പരിചയപ്പെടുമ്പോള്‍ അധികം സാമ്പത്തീകശേഷിയില്ലാതിരുന്ന വേടന്‍ ഈ കാലയളവില്‍ തന്നോട് പലപ്പോഴായി പണവും വാങ്ങിയിട്ടുണ്ടെന്നും പറയുന്നു.

2021 ഡിസംബറില്‍ തനിക്ക് പാട്ട് ഇറക്കാന്‍ പണം വേണമെനന്് ആവശ്യപ്പെടുകയും 10,000 രൂപ തന്നില്‍ നിന്നും വാങ്ങുകയും ചെയ്തു. പിന്നീട് വീണ്ടും പണം ആവശ്യപ്പെട്ടപ്പോള്‍ 5000 രൂപ കൂടി നല്‍കി. ഈ രീതിയില്‍ പലപ്പോഴായി തന്നില്‍ നിന്നും 30,000 ലധികം രൂപ വേടന്‍ വാങ്ങിയിട്ടുണ്ട്. കുടാതെ പലപ്പോഴും ട്രെയിന്‍യാത്രയ്ക്കായി 8,300 രൂപയും വേടന്‍ വാങ്ങിയിട്ടുണ്ട്. സാമ്പത്തീക ഇടപാട് നടത്തിയതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളുമടക്കമാണ് യുവതി പോലീസിന് പരാതി നല്‍കിയിരിക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW