Sunday, March 15, 2026 Last Updated 45 Min 59 Sec ago English Edition
Todays E paper
Ads by Google
Wednesday 30 Jul 2025 02.22 PM

അദ്ധ്യാപകന്‍ തന്നെയല്ലേ ഇത് ? 11,19 എന്നുപോലും എഴുതാനറിയില്ലല്ലോ ?; സര്‍ക്കാര്‍ സ്കൂള്‍ അദ്ധ്യാപകന്റെ ഇംഗ്ലീഷ് ക്ലാസ് കേട്ട് അന്തിച്ച് സോഷ്യല്‍ മീഡിയ

uploads/news/2025/07/793747/1000518307.jpg
Govt school teacher dont know how to write 11 and 19 in words (Image Source: X)

അദ്ധ്യാപകർ കുട്ടികൾക്ക് അറിവ് നൽകേണ്ടവരാണ്. അതിനുള്ള അറിവ് അവർ സമ്പാദിക്കുകയും വേണം. അല്ലാതെ വിഡ്ഡിത്തം പറഞ്ഞു കൊടുക്കേണ്ടവരല്ല അധ്യാപകർ.
ഇപ്പോഴിതാ ഛത്തീസ്ഗഡിലെ ബല്‍റാംപൂരില്‍ നിന്നുള്ള ഒരു സർക്കാർ സ്കൂള്‍ അധ്യാപകന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
അഞ്ച് വർഷമായി അധ്യാപകനായി തുടരുന്ന ഇദ്ദേഹത്തിന് ബോർഡില്‍ എഴുതിയിരിക്കുന്ന അടിസ്ഥാന ഇംഗ്ലീഷ് വാക്കുകള്‍ പോലും കൃത്യമായി എഴുതാനോ കൂട്ടി വായിക്കാനോ അറിയില്ലെന്ന് വീഡിയോ യിൽ നിന്നും വ്യക്തം. അമ്പരപ്പിക്കുന്ന കാര്യം കണ്ട് ഇയാള്‍ എങ്ങനെയാണ് സര്‍ക്കാര്‍ സ്കൂളിലെ ഇംഗ്ലീഷ് ഭാഷാധ്യാപകനായി എന്നാണ് കാഴ്ചക്കാർ ചോദിക്കുന്നത്.
വീഡിയോ ദൃശ്യങ്ങളില്‍ ഏതാനും പേർ ചേർന്ന് അധ്യാപകൻ എന്ന് അവകാശപ്പെടുന്ന വ്യക്തിയെ നിർബന്ധിച്ച്‌ ഏതാനും വാക്കുകള്‍ ബോർഡില്‍ എഴുതിപ്പിക്കുന്നതും അത് വായിപ്പിക്കാന്‍ ശ്രമിക്കുന്നത് കാണാം. 11,19 എന്നീ അക്കങ്ങളാണ് അധ്യാപകനോട് ഇംഗ്ലീഷില്‍ ബോർഡില്‍ എഴുതാൻ ആവശ്യപ്പെടുന്നത്. ഈ രണ്ട് അക്കങ്ങളുടെയും സ്പെല്ലിംഗ് ഇദ്ദേഹത്തിന് അറിയില്ലായിരുന്നുവെന്ന് മാത്രമല്ല അത് ഉച്ചരിക്കാനും അറിഞ്ഞുകൂടാ. ഇലവൻ 'ഐവേനെ' എന്നും നയന്റീൻ 'നിനിതിൻ' എന്നുമാണ് ഇയാള്‍ ഉച്ചരിക്കുന്നത്.
"ഛത്തീസ്ഗഢിലെ ബല്‍റാംപൂരിലുള്ള ഒരു സർക്കാർ സ്കൂള്‍ അധ്യാപകന് അടിസ്ഥാന ഇംഗ്ലീഷ് വാക്കുകള്‍ പോലും എഴുതാൻ അറിയില്ലായിരുന്നു - ഇയാളാണോ നമ്മുടെ കുട്ടികളെ പഠിപ്പിക്കുന്നത്?..." എന്ന ക്യാപ്ഷൻ നൽകിയാണ് എക്‌സിൽ വീഡിയോ ഷെയർ ചെയ്തിട്ടുള്ളത്.

വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ സർക്കാർ സ്കൂളുകളിലെ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച്‌ വലിയതോതിലുള്ള ആശങ്കകൾ പലരും പ്രകടിപ്പിക്കുന്നുണ്ട്.
അഞ്ച് വർഷമായി അധ്യാപകനായി തുടരുന്ന ഇയാള്‍ക്ക് എങ്ങനെ ഒരു സർക്കാർ സ്കൂളില്‍ നിയമനം ലഭിച്ചുവെന്നത് ആശങ്കപ്പെടുത്തുന്ന മറ്റൊരു ചോദ്യമാണ്. ഇതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്ത് നിന്നും യാതൊരുവിധ നടപടികളും ഇതുവരെയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നതും ചിലർ കമന്റുകളിൽ കുറിക്കുന്നുണ്ട്.

Ads by Google
Wednesday 30 Jul 2025 02.22 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW