-->
കഴിഞ്ഞ ജൂലൈ 20 നായിരുന്നു നടന്‍ മഹേഷ് ബാബുവിന്റെയും മുന്‍ നടിയും മോഡലുമായ നമ്രത ശിരോദ്കറുടെയും മകള്‍ സിതാരയുടെ ജന്മദിനം. പിറന്നാള്‍ ആഘോഷിക്കാന്‍ സുഹൃത്തുക്കളോടൊപ്പം കുടുംബം ശ്രീലങ്കയിലേക്കാണ് പോയത്. അവിടെ നിന്നുളള ആഘോഷങ്ങളുടെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നമ്രതും സിതാരയും. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇരുവരും ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
ശ്രീലങ്ക യാനസ് ക്യാമറയിലൂടെ എന്ന അടിക്കുറിപ്പോടെയാണ് സിതാര ചിത്രങ്ങള്‍ പങ്കിട്ടിരിക്കുന്നത്. സുഹൃത്തുക്കള്‍ക്കൊപ്പമുളള സെല്‍ഫികള്‍, സഹോദരന്‍ ഗൗതമിനൊപ്പം ബീച്ചിലും പൂളിലും ചിലവഴിച്ച നിമിഷങ്ങള്‍, കഴിച്ച പ്രാദേശിക ലഘുഭക്ഷണത്തിന്റെ ചിത്രങ്ങള്‍, പിറന്നാള്‍ കേക്കിന് മുന്നിലിരിക്കുന്ന ചിത്രം എന്നിവയെല്ലാം സിതാര പങ്കുവെച്ച പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ശ്രീലങ്ക 2025 എന്നാണ് ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് നമ്രത കുറിച്ചത്. അവിടുത്തെ മനോഹരമായ കാഴ്ചകളും, മകള്‍ പിറന്നാള്‍ കേക്കിന് മുന്നിലിരിക്കുന്ന ചിത്രവും , സുഹൃത്തുക്കള്‍ക്കൊപ്പമുളള ചിത്രവും നമ്രത പങ്കുവെച്ചിട്ടുണ്ട്.
മകളുടെ 13 ാം പിറന്നാള്‍ ദിനത്തില്‍ മനോഹരമായ കുറിപ്പിനൊപ്പമായിരുന്നു മഹേഷ് ബാബുവും നമ്രതയും ആശംസ അറിയിച്ചത്. നീ എപ്പോഴും എന്റെ ജീവതം പ്രകാശിപ്പിക്കുന്നു നിന്നെ ഒരുപാട് സ്നേഹിക്കുന്നു' എന്നായിരുന്നു മഹേഷ് ബാബു കുറിച്ചത്. ജന്മദിനാശംസകള്‍ , നീ എത്ര വലുതായാലും ആദ്യം എന്റെ കൈ പിടിച്ച് എന്റെ ലോകത്തെ എന്നന്നേക്കുമായി മാറ്റിമറിച്ച ചെറിയ കൈയായിരിക്കും നീ , ഞാന്‍ നിന്നെ സ്നേഹിക്കുന്നു 'എന്നായിരുന്നു നമ്രത കുറിച്ചത്.
അതേസമയം ത്രിവിക്രം ശ്രീനിവാസന്റെ ഗുണ്ടൂര്‍ കാരത്തിലാണ് മഹേഷ് ബാബു അവസാനമായി പ്രത്യക്ഷപ്പെട്ടത്. പ്രിയങ്ക ചോപ്രയ്‌ക്കൊപ്പം എസ്എസ്എംബി 29 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് അദ്ദേഹം അടുത്തതായി അഭിനയിക്കുന്നത്.