Saturday, March 14, 2026 Last Updated 4 Min 43 Sec ago English Edition
Todays E paper
Ads by Google
Tuesday 29 Jul 2025 05.56 PM

കിട്ടേണ്ടത് കിട്ടിയപ്പോള്‍ തൃപ്തിയായി; സൈക്കിളില്‍ പോയ കുട്ടിയുടെ ദേഹത്ത് വെള്ളം ചീറ്റിതെറിപ്പിച്ച് കാര്‍; അവസാനം വഴുതി കുഴിയിലേക്ക്; ചിരിപൊട്ടി നെറ്റിസണ്‍സ്

uploads/news/2025/07/793591/Untitled-7.jpg
A car splashed water on a boy riding a bicycle (Image Source: X)

സോഷ്യല്‍ മീഡിയയിലൂ​ടെ പങ്കിടുന്ന ചില വീഡിയോകള്‍ കണ്ടാല്‍ ചിരിപൊട്ടുമെന്നതില്‍ സംശയമില്ല. മറ്റു ചിലപ്പോൾ കാണുന്ന ദൃശ്യങ്ങൾ അത് അങ്ങനെ തന്നെ സംഭവിച്ചത് നന്നായി എന്ന തോന്നലും ഉണ്ടാവും. ഈ സ്വഭാവം ഉള്ളവർക്ക് അത് കിട്ടേണ്ടത് അത്യാവശ്യമാണെന്ന്തോന്നുകയും ചെയ്യും.
ഇപ്പോഴിതാ അങ്ങനെയൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. വീഡിയോ ദൃശ്യങ്ങളിൽ ഒരു ആൺകുട്ടി സൈക്കിളിൽ പോകുന്നത് കാണാം. റോഡിൽ നിറയെ വെള്ളവുമുണ്ട്. പെട്ടെന്നാണ് എതിർദിശയിൽ നിന്നും ഒരു കാർ വരുന്നത് കാണുന്നത്.
ചീറിപാഞ്ഞു വരുന്ന കാർ ഒരു ദയാദാഷിണ്യ വും ഇല്ലാതെ ഇരുവശവും വെള്ളം തെറിപ്പിക്കുന്നതും കാണാം. സൈക്കിളിൽ പോകുന്ന കുട്ടി വെള്ളത്തിൽ കുളിക്കുന്നുമുണ്ട്. എന്നാൽ കുറച്ചു മുമ്പോട്ടു പോകുന്ന വണ്ടി സ്ലിപ്പായി കറങ്ങിത്തിരിഞ്ഞു അപ്പുറത്തെ കുഴിയിലേക്ക് വീഴുന്നതാണ് പിന്നീട് കാണുന്നത്.
എക്സ് പ്ലാറ്റ് ഫോമിലൂടെ ഷെയർ ചെയ്ത വീഡിയോയ്ക്ക് നിരവധി പേർ ലൈക്കും കമന്റും നൽകുന്നുണ്ട്. 'ഇത്തിരി കൂടുതലായിരുന്നു, അങ്ങനെ തന്നെ വേണം, അഹങ്കാരം ആപത്ത്...' എന്നിങ്ങനെയാണ് കമന്റുകൾ നിറയുന്നത്.

Ads by Google
Tuesday 29 Jul 2025 05.56 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW