Monday, March 16, 2026 Last Updated 9 Min 34 Sec ago English Edition
Todays E paper
Ads by Google
Monday 28 Jul 2025 02.25 PM

കസവുമുണ്ടും മുലക്കച്ചയുമണിഞ്ഞ് ഗ്ലാമര്‍ ലുക്കില്‍ ഫാഷന്‍ റാമ്പില്‍ തിളങ്ങാന്‍ രേണു സുധി

uploads/news/2025/07/793366/Untitled-7.jpg
Renu Sudhi (Image Source: Instagram)

സമീപകാലത്ത് ഏറെ വിമർശനങ്ങളും സൈബർ അറ്റാക്കുകളും നേരിട്ട താരപത്നിയാണ് കൊല്ലം സുധിയുടെ ഭാര്യ രേണു. മിമിക്രി കലാകാരനും നടനുമായ സുധിയുടെ മരണ ശേഷം രേണുവിന് സഹതാപവും ആരാധകരുടെ സ്നേഹവുമൊക്കെ ഒരുപാട് കിട്ടിയിരുന്നു. എന്നാല്‍ തന്റെ റീല്‍സ് വീഡിയോയും അല്‍പ്പം ഗ്ലാമറായ ഫോട്ടോഷൂട്ടുകളും പങ്കിട്ട് തുടങ്ങിയതോടെ രേണുവിന് നെഗറ്റീവ് കമന്റുകള്‍ വന്നു തുടങ്ങി.
തന്റേതായ ജോലിയും കരിയറുമൊക്കെയായി ജീവിക്കുന്ന രേണുവിന്റെ ഇന്റിമേറ്റ് റീല്‍സ് വീഡിയോയാണ് ആദ്യം സൈബര്‍ ആക്രമണത്തിന് കാരണമായത്. അഭിനയിക്കാന്‍ അറിയില്ലെന്ന് മാത്രമല്ല രേണുവിനെതിരെ ബോഡി ഷെയ്മിങ്ങും വലിയ തോതിൽ നടന്നു. എന്നാല്‍ ഇതിലൊന്നും തളര്‍ന്നു പോകാതെ പഴയതിനേക്കാള്‍ കൂടുതല്‍ സജീവമായ രേണു സോഷ്യല്‍ മീഡിയയിലും കരിയറിലും അഭിമുഖങ്ങളിലും തിളങ്ങുന്നുണ്ട്.
ഇപ്പോഴിതാ ഫാഷന്‍ റാമ്പില്‍ ലക്ഷ്മി ദേവിയായി ഇറങ്ങുകയാണ് രേണു. അതീവ ഗ്ലാമറസ്സായിട്ടാണ് രേണുവിന്റെ ഇത്തവണത്തെ ലുക്ക്. ഉണ്ണിയാര്‍ച്ച സ്റ്റൈലിലാണ് കസവുമുണ്ടും മുലക്കച്ചയുമണിഞ്ഞാണ് താരത്തിന്റെ ഔട്ട്ഫിറ്റ്. ഒപ്പം അഴിച്ചിട്ട തലമുടിയും വട്ടപ്പൊട്ടും ആഭരണങ്ങളും കണ്ണും പുരികവും എഴുതിയും ഒരു ട്രഡീഷണല്‍ ലുക്കിലാണ് താരം. താരത്തിന്റെ ഹോട്ട് ലുക്ക് കണ്ട് വീണ്ടും ഞെട്ടുകയാണ് കാഴ്ച്ചക്കാര്‍.

ഈ വീഡിയോയ്ക്ക് താ​ഴെയും നിരവധി വിമര്‍ശന കമന്റുകള്‍ നിറയുന്നുണ്ട്. ‘ഓരോരോ ലീലാവിലാസങ്ങൾ... നാളെ ബിക്കിനിയിൽ വരും... പിന്നെ ഒരു സമാധാനം ഉള്ളത് എല്ലാം സുധി ചേട്ടന് വേണ്ടി ആണല്ലോ ന്നു ഓർക്കുമ്പോൾ ആണ്, എന്തൊക്കെ കാണണം ഈശ്വരാ ഏത് നേരത്താണോ ഈശ്വരാ സുതിച്ചേട്ടനെ വിളിക്കാൻ തോന്നിയത്’ എന്നതടക്കമാണ് കമന്റുകള്‍. എന്നാല്‍, ‘രേണു സുധി മാത്രമാണോ ആദ്യമായിടട്ട് എഖിനെ ഡ്രസ്സ്‌ ഇടുന്നത്. വല്ലാത്ത കഷ്ട്ടം തന്നെ’ എന്ന് കുറിക്കുന്നവരുമുണ്ട്.

Ads by Google
Monday 28 Jul 2025 02.25 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW