Friday, March 13, 2026 Last Updated 4 Min 36 Sec ago English Edition
Todays E paper
Ads by Google
Monday 28 Jul 2025 07.57 AM

‘‘ഞാനങ്ങനെ ഇംഗീഷ് സംസാരിക്കാറില്ല, അവന് പൃഥ്വിരാജിന്റെ പ്രേതം കേറിയിരിക്കുകയാണ്; ജെഎസ്കെയില്‍ അവന്‍ കുഴപ്പമില്ലെന്ന് തോന്നി..’’ ​മാധവിനെക്കുറിച്ച് സുരേഷ്ഗോപി

കേന്ദ്രമന്ത്രിയും അഭിനേതാവുമായ സുരേഷ്ഗോപി തന്റെ നിലപാടുകളും അഭിപ്രായങ്ങളും ഒട്ടും മറയില്ലാതെ സംസാരിക്കുന്ന ആളാണ്. ഇ​പ്പോഴിതാ തന്റെ മാധവിനെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് താരം.
Suresh Gopi, Madhav Suresh
SureshGopi about madhav Suresha and Prithviraj (Image Source: Instagram)

മലയാളസിനിമയുടെ ആക്ഷന്‍ സൂപ്പര്‍സ്റ്റാര്‍ സുരേഷ്ഗോപി ഒരു അഭിനേ​താവും അതേ സമയം രാഷ്ട്രീയ പ്രവര്‍ത്തകനുമാണെങ്കില്‍ കൂടി കുടുംബത്തിനു വേണ്ടി സമയം മാറ്റിവയ്ക്കുകയും ജീവിക്കുകയും ചെയ്ത ആളാണ്. താരത്തിന്റെ കുടുംബജീവിതത്തിന്റെ നെടുംതൂണായി ഭാര്യ രാധിക എപ്പോഴും സുരേഷ്ഗോപിയ്ക്ക് ഒപ്പമുണ്ട്. എങ്കില്‍ കൂടിയും മക്കള്‍ക്കും ഭാര്യയ്ക്കും ഒരു ഐഡിയല്‍ മാനാണ് താരം. കുടുംബവിശേഷങ്ങള്‍ പറയുമ്പോള്‍ വളരെ സെന്റിമെന്റലായി സംസാരിക്കാറുള്ള താരം മക്കളുടെ വിശേഷങ്ങളും സ്വഭാവവുമൊക്കെ ഒളിവും മറവുമില്ലാതെ സംസാരിക്കാറുമുണ്ട്.
അച്ഛന്റെ പാത പിന്തുടര്‍ന്ന് മക്കള്‍ ഗോകുല്‍ നേരത്തെ തന്നെ സിനിമയിലെത്തി കൈയടി നേടിയിരുന്നു. ഗോകുല്‍ ചില ശ്രദ്ധേയമായ വേഷങ്ങളിലൂടെ തിരക്കുള്ള യുവ നടനായി മാറി. അതിനു പിന്നാലെ ഇളയമകന്‍ മാധവും അച്ഛനും ചേട്ടനും പിന്നാലെ സിനിമയിലെത്തിക്കഴിഞ്ഞു. മാധവ് അടുത്തിടെയാണ് സിനിമ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. കുമ്മാട്ടിക്കളി എന്ന സിനിമയിലൂടെ അഭിനയത്തിലേക്ക് എത്തിയ മാധവിനെ പ്രേക്ഷകര്‍ അത്ര കണ്ട് സ്വീകരിച്ചിട്ടില്ല. രണ്ടാമത്തെ സിനിമയായ ജാനകി vs സ്റ്റേറ്റ് ഓഫ് കേരള പുറത്തിറങ്ങിയിട്ടും, പ്രേക്ഷകരുടെ അഭിപ്രായങ്ങള്‍ക്ക് മാറ്റം വന്നിട്ടില്ല.
എന്നാല്‍ മാധവിന്റെ അഭിമുഖങ്ങളും നിലപാടുകളും ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. തന്റെ അഭിമുഖങ്ങളിലെ പൃഥ്വിരാജ് സുകുമാരനെ ഓർമിപ്പിക്കുന്ന സംസാര രീതി കൊണ്ടും, അവകാശവാദങ്ങള്‍ കൊണ്ടും ട്രോളുകളുടെ ഇരയായിട്ടുണ്ട് മാധവ്. രണ്ടു സിനിമയിലെ നിരാശപ്പെടുത്തുന്ന പ്രകടനം കൂടിയായതോടെ ട്രോളിന്റെ അളവ് കൂടിയിട്ടുണ്ട്. തോത് കൂടി.
ഇപ്പോഴിതാ മകന്‍ മാധവിനെ ​തമാശ രൂപേണ ട്രോളുന്നത് അച്ഛനും കേ​ന്ദ്രമന്ത്രിയുമായ സുരേഷ്ഗോപിയാണ്. റേഡിയോ മംഗോ സംഘടിപ്പിച്ച ഫാൻ ഫെസ്റ്റില്‍ സംസാരിച്ചപ്പോഴാണ്, സിനിമയിലേക്ക് ചുവടു വയ്ക്കുന്ന തന്റെ ഇളയ മകനെ പറ്റി സൂപ്പർ താരം മനസ്സ് തുറന്നത്. അടുത്തിടെയായി മാധവിന് പൃഥ്വിരാജ് സുകുമാരനോട് കടുത്ത ആരാധനയുണ്ടെന്ന് എല്ലാവർക്കും അറിയാമെങ്കിലും, അത് അതിരു കടന്ന് പൃഥ്വിരാജിനെ അനുകരിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിയെന്നാണ് സുരേഷ്ഗോപി പറയുന്നത്.
ജാനകി vs സ്റ്റേറ്റ് ഓഫ് കേരള ടീമിനൊപ്പം പരിപാടിയിലെത്തിയ സുരേഷ് ഗോപി, മകൻ മാധവിന്റെ ഇംഗ്ലീഷ് സംസാര രീതിയെക്കുറിച്ചാണ് തമാശ രൂപേണ പറഞ്ഞത്. മകനെ പോലെ ഒരു നീണ്ട വാചകം ഇംഗ്ലീഷില്‍ പറഞ്ഞാണ് സുരേഷ് ഗോപി സംസാരിച്ചത്.
‘‘ഞാൻ അങ്ങനെ ഇംഗ്ലീഷ് സംസാരിക്കാറില്ല...’’ എന്നാണ് സുരേഷ്ഗോപി പറഞ്ഞു തുടങ്ങിയത്. ഇതിന് മാധവ് സുരേഷിന്റെ ഇംഗ്ലീഷ് ഉച്ചാരണം ഭയങ്കരമാണ് എന്നായിരുന്നു അവതാരകയുടെ മറുപടി. ‘‘അവന് പൃഥ്വിരാജിന്റെ പ്രേതം കേറിയിരിക്കുകയാണ്...’’ എന്ന് ചിരിച്ചു കൊണ്ട് സുരേഷ്ഗോപി പറഞ്ഞു. എന്നാണ് ചിരിച്ചു കൊണ്ട് സുരേഷ് ഗോപി മറുപടിയായി പറഞ്ഞത്.
ഇളയ മകന്റെ അഭിനയം കണ്ടിട്ട് താൻ അത്രയ്ക്ക് അങ്ങോട്ട് തൃപതനല്ല എന്നും സുരേഷ് ഗോപി സത്യസന്ധമായി പറഞ്ഞു. ‘‘ജെഎസ്കെയില്‍ എനിക്ക് ഡബ്ബിങ്ങിന് കണ്ടപ്പോള്‍ അത്ര തൃപ്തി അല്ലായിരുന്നു. പക്ഷെ ഇന്നെനിക്ക് സിനിമ കണ്ടപ്പോള്‍ കുഴപ്പമില്ലല്ലോ എന്ന് തോന്നി. ഒറ്റ ഷോട്ട് മാത്രമേയുള്ളു - അവന്റെ കണ്ണ് വല്ലാതെ. എനിക്ക് തോന്നുന്നു അത് ആദ്യം എടുത്തതാണെന്ന്. അപ്പൊ ഈ ‘സത്യമൊന്നും ജയിക്കുന്ന സ്ഥലമല്ലേ കോടതി?’ എന്ന് ചോദിക്കുമ്പോള്‍ കണ്ണ് ഇങ്ങനെ ഇരിക്കുന്നു...’’ കണ്ണു തുറപ്പിച്ച് കാണിച്ചു കൊണ്ട് സുരേഷ്ഗോപി പറഞ്ഞു.

ഇതിനിടെയില്‍ പക്ഷേ മാധവ് സുരേഷിനെ പിന്തുണച്ചും പലരും കുറിക്കുന്നുണ്ട്. ‘യുവതാരം സിനിമയില്‍ എത്തിയതല്ലേ ഉള്ളൂ, തന്റെ അഭിനയ ശേഷി വളർത്തിയെടുക്കാൻ സമയം കൊടുക്കണം’ എന്ന് ഒരു വിഭാഗം പ്രേക്ഷകര്‍ പറയുന്നു. ‘ഇതേ പോലെ ട്രോളുകള്‍ നേരിട്ട പൃഥ്വിരാജ് സുകുമാരൻ ഇന്ന് സിനിമ രംഗത്ത് തന്റേതായ ഇടം നേടിയെടുത്തിട്ടുണ്ട്, ഇനി വരുന്ന അഭിമുഖങ്ങളിലും സിനിമകളിലും, യുവ നടൻ കുറച്ചു കൂടി ശാന്തമായും പക്വമായും പെരുമാറുകയും, കൂടുതല്‍ കഠിനാധ്വാനം ചെയ്ത് അഭിനയം പഠിക്കുമെന്നും’ പ്രേക്ഷകർ പറഞ്ഞിരുന്നു.

Ads by Google
Monday 28 Jul 2025 07.57 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW