-->
ആലപ്പുഴ : ആലപ്പുഴ - എറണാകുളം തീരദേശ റെയിൽപാതയിൽ പാതിരപ്പള്ളി ഉദയ ഗേറ്റിനു സമീപം ട്രാക്കിലേക്ക് തെങ്ങ് വീണു. ഇന്ന് രാവിലെയാണ് സംഭവം. ജനശതാബ്ദി, എറണാകുളം പാസഞ്ചർ എന്നിവ ആലപ്പുഴയിലും ആലപ്പുഴ തീരദേശ പാത വഴിയുള്ള മറ്റ് ട്രെയിനുകൾ കായംകുളത്തും എറണാകുളത്തും പിടിച്ചിട്ടു.
ട്രാക്കിലേക്ക് വീണ തെങ്ങ് വെട്ടി നീക്കി. വൈദ്യുതി ലൈനിന് തകരാർ സംഭവിച്ചിരുന്നു. തകരാർ പരിഹരിച്ച് ഗതാഗതം പുനഃസ്ഥാപിച്ചു.