Saturday, March 14, 2026 Last Updated 9 Min 31 Sec ago English Edition
Todays E paper
Ads by Google
Wednesday 23 Jul 2025 04.51 PM

നാലാം ടെസ്റ്റിലും ടോസ് കിട്ടിയില്ല , ബൗളിങ് തിരഞ്ഞെടുത്ത് ഇംഗ്ലണ്ട്, കാംബോജിന് അരങ്ങേറ്റം, കരുൺ പുറത്ത്

manchester test , india-vs-england
photo - twitter

മാഞ്ചെസ്റ്റര്‍:ഇന്ത്യയ്ക്കെതിരായ നാലാം ടെസ്റ്റിൽ ഇംഗ്ലണ്ടിനു ടോസ്. ടോസ് വിജയിച്ച ഇംഗ്ലിഷ് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് ഇന്ത്യയെ ബാറ്റിങ്ങിനു വിട്ടു. തുടർച്ചയായ നാലാം ടെസ്റ്റിലും ക്യാപ്റ്റൻ ഗില്ലിനു ടോസ് നേടാനുള്ള ഭാഗ്യം ലഭിച്ചില്ല. ഇന്ത്യന്‍ ടീമില്‍ മൂന്ന് മാറ്റങ്ങളുണ്ട്. കരുണ്‍ നായര്‍ക്ക് പകരം സായ് സുദര്‍ശനും നിതീഷ് കുമാര്‍ റെഡ്ഡിക്ക് പകരം ശാര്‍ദുല്‍ താക്കൂറും ആകാശ്ദീപിന് പകരം അന്‍ഷുല്‍ കാംബോജും ടീമിലെത്തി.

മാഞ്ചെസ്റ്ററില്‍ ഇതുവരെ ഇന്ത്യ ടെസ്റ്റ് ജയിച്ചിട്ടില്ല. വിരലിന് പരിക്കേറ്റ ഋഷഭ് പന്ത് ടീമിലുണ്ട്. ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും പേസ് ആക്രമണത്തിന് നേതൃത്വം നല്‍കും. അമിത ജോലിഭാരം കാരണം കഷ്ടപ്പെടുന്ന ജസ്പ്രീത് ബുംറയ്ക്ക് നാലാം ടെസ്റ്റില്‍ വിശ്രമം നല്‍കാന്‍ ആലോചനയുണ്ടായിരുന്നെങ്കിലും ആകാശിനും അര്‍ഷപിനും പരിക്കേറ്റതോടെ താരത്തെ കളിപ്പിക്കുകയായിരുന്നു. ഇംഗ്ലണ്ട് പ്ലേയിങ് ഇലവനെ നേരത്തേ പ്രഖ്യാപിച്ചിരുന്നു. പരുക്കേറ്റ സ്പിന്നർ ശുഐബ് ബഷീറിനു പകരം ലിയാം ഡോസൺ പ്ലേയിങ് ഇലവനിലുണ്ട്. ഇംഗ്ലണ്ട് ടീമിൽ മറ്റു മാറ്റങ്ങളില്ല..

9 ടെസ്റ്റുകളാണ് ടീം ഇന്ത്യ ഓൾഡ് ട്രാഫഡിൽ കളിച്ചത്. ഇതിൽ നാലെണ്ണം തോറ്റപ്പോൾ അഞ്ചെണ്ണം സമനിലയായി. ബാലികേറാമലയായി നിൽക്കുന്ന ഗ്രൗണ്ടിലേക്കാണ് പരമ്പരയിലെ നിർണായക മത്സരത്തിനായി ശുഭ്മൻ ഗില്ലും സംഘവും വരുന്നത്. മറുവശത്ത് 5 മത്സര പരമ്പരയി‍ൽ 2–1നു മുന്നിൽ നിൽക്കുന്ന ആതിഥേയർക്കു പരമ്പര സ്വന്തമാക്കാനുള്ള സുവർണാവസരമാണ് ഓൾഡ് ട്രാഫഡിൽ കാത്തിരിക്കുന്നത്.

ഇന്ത്യൻ ക്രിക്കറ്റ് ടീം പ്ലേയിങ് ഇലവൻ– യശസ്വി ജയ്സ്വാൾ, കെ.എൽ. രാഹുൽ, സായ് സുദർശൻ, ശുഭ്മൻ ഗിൽ (ക്യാപപ്റ്റൻ), ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, വാഷിങ്ടൻ സുന്ദർ, ഷാർദൂൽ ഠാക്കൂർ, അൻശുൽ കാംബോജ്, മുഹമ്മദ് സിറാജ്,ജസ്പ്രീത് ബുമ്ര.

ഇംഗ്ലണ്ട് പ്ലേയിങ് ഇലവൻ– സാക് ക്രൗലി, ബെൻ ഡക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), ജെയ്മി സ്മിത്ത് (വിക്കറ്റ് കീപ്പർ), ക്രിസ് വോക്സ്, ബ്രൈഡൻ കാഴ്സ്, ജോഫ്ര ആർച്ചർ, ലിയാം ഡോസൺ.

Ads by Google
Ads by Google
TRENDING NOW