Friday, March 13, 2026 Last Updated 35 Min 26 Sec ago English Edition
Todays E paper
Ads by Google
Tuesday 22 Jul 2025 04.04 PM

വി എസിന്റെ വിയോഗത്തില്‍ ഇന്ത്യന്‍ മീഡിയ ഫോറം ഖത്തര്‍ അനുശോചിച്ചു

uploads/news/2025/07/792434/kk-1.gif

ദോഹ: പ്രതിപക്ഷ നേതാവായും മുഖ്യമന്ത്രിയായും കേരളത്തില്‍ ഹരിതരാഷ്ട്രീയം അടയാളപ്പെടുത്തിയ വി എസ് അച്ചൂതാനന്ദന്റെ വിയോഗത്തില്‍ ഇന്ത്യന്‍ മീഡിയ ഫോറം ഖത്തര്‍ അനുശോചിച്ചു. ഒരു വിഷയത്തില്‍ ഇടപെടുമ്പോള്‍ അതിന്റെ നാനാവശങ്ങളും കൃത്യമായി പഠിച്ച് നോട്ട് ഉണ്ടാക്കി മാത്രമേ വി.എസ്. പത്രസമ്മേളനങ്ങള്‍ വിളിച്ചിരുന്നുള്ളു.
മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നടത്തിയ പത്രസമ്മേളനത്തില്‍ ഭൂമി കൈയേറ്റം നിയമപ്രശ്നങ്ങളോടൊപ്പം, വലിയൊരു പരിസ്ഥിതി നാശത്തിലേക്കു കൂടിയാണ് കേരളത്തിനെ നയിക്കുന്നതെന്ന കാര്യം ജനങ്ങളിലേക്കെത്തിച്ചതടക്കമുള്ള വി എസിന്റെ പോരാട്ടങ്ങളുടെ സ്മരണകള്‍ രാഷ്ട്രീയ കേരളത്തില്‍ ജ്വലിച്ചു നില്‍ക്കുമെന്ന് അനുശോചനകുറിപ്പില്‍ പറഞ്ഞു.

ഷഫീക്ക് അറക്കല്‍

Ads by Google
Tuesday 22 Jul 2025 04.04 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW