Friday, March 13, 2026 Last Updated 2 Min 46 Sec ago English Edition
Todays E paper
Ads by Google
Monday 21 Jul 2025 07.31 PM

ഇന്‍കാസ് ഖത്തര്‍ ഉമ്മന്‍ ചാണ്ടി അനുസ്മരണവും, 'ഉമ്മന്‍ ചാണ്ടി ജനസേവ'പുരസ്‌കാര സമര്‍പ്പണവും ജൂലൈ 18ന് വെള്ളിയാഴ്ച

uploads/news/2025/07/792261/21.gif

ദോഹ: ജനകീയ നേതാവ് ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മദിനത്തില്‍ ഇന്‍കാസ് ഖത്തര്‍ഉമ്മന്‍ചാണ്ടിഅനുസ്മരണസമ്മേളനം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറീയിച്ചു.
ജൂലൈ 18 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക്അബു ഹമൂറിലുള്ള ഐ.സി.സി അശോകാ ഹാളില്‍ നടക്കുന്ന അനുസ്മരണയോഗത്തില്‍ഖത്തറിലെ സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മക്കായി ഇന്‍കാസ് ഖത്തര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള, മികച്ച പൊതു പ്രവര്‍ത്തകനുള്ള പ്രഥമ 'ഉമ്മന്‍ ചാണ്ടി ജനസേവാ' പുരസ്‌കാരത്തിനായി മലപ്പുറം ഡി സി സി പ്രസിഡന്റ് അഡ്വ. വി.എസ്. ജോയിയെ തിരഞ്ഞെടുത്തു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്. പ്രമുഖ എഴുത്തുകാരി സുധാ മേനോന്‍, ഇന്‍കാസ് ഉപദേശക സമിതി ചെയര്‍മാന്‍ ജോപ്പച്ചന്‍ തെക്കെക്കൂറ്റ്, പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ എന്നിവരടങ്ങിയ സമിതിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്. നോര്‍ക്ക- റൂട്‌സ് ഡയറക്ടര്‍ ജെ.കെ. മേനോന്‍ പുരസ്‌കാരം സമ്മാനിക്കും.
പ്രളയം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രതിസന്ധിയുടെ കാലഘട്ടത്തില്‍ ഒരു പ്രദേശത്തെ ജനങ്ങളെയൊന്നാകെ, ജാതി - മത - രാഷ്ട്രീയ വ്യത്യാസമില്ലാതെ ചേര്‍ത്തു പിടിച്ചു നടത്തിയ പ്രവര്‍ത്തനങ്ങളാണ് ജോയിയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയതെന്ന് സമിതി അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.
പൊതുരംഗത്ത് ഉന്നത മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ജോയി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍, പൊതുരംഗത്തേക്ക് കടന്നുവരുന്ന പുതുതലമുറക്ക് പ്രചോദനമാണെന്നും സമിതി അഭിപ്രായപ്പെട്ടു.ഇന്ത്യന്‍ കോഫി ഹൌസില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍
ഇന്‍കാസ് പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ, ഉപദേശക സമിതി ചെയര്‍മാന്‍ ജോപ്പച്ചന്‍ തെക്കെക്കൂറ്റ്, ഉമ്മന്‍ ചാണ്ടി അനുസ്മരണ സമിതി ചെയര്‍മാന്‍ കെ.വി. ബോബന്‍, ഇന്‍കാസ് ട്രഷറര്‍ വി.എസ്. അബ്ദുള്‍ റഹ്മാന്‍, കോര്‍ഡിനേറ്റര്‍ ബഷീര്‍ തുവാരിക്കല്‍ എന്നിവര്‍ പങ്കെടുത്തു.

ഷഫീക്ക് അറക്കല്‍

Ads by Google
Monday 21 Jul 2025 07.31 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW