Friday, March 13, 2026 Last Updated 4 Min 56 Sec ago English Edition
Todays E paper
Ads by Google
Monday 21 Jul 2025 07.25 PM

എഡോക്‌സി ട്രെയിനിംഗ് സെന്ററിന്റെ സേവനം ഖത്തറിലും; ജൂലൈ 19ന് ഉത്ഘാടനം ചെയ്യും

uploads/news/2025/07/792259/ssw.gif

ദോഹ: ആഗോളതലത്തില്‍ പ്രൊഫഷണല്‍- കോര്‍പ്പറേറ്റ് ട്രെയിനിംഗ് രാഗത്തെ മുന്‍നിര സ്ഥാപനമായ എഡോക്‌സി ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അന്താരാഷ്ട്ര കേന്ദ്രം ഖത്തറില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു.അല്‍സദ്ദ് സ്ട്രീറ്റിലുള്ള ലെ ബൊളിവാര്‍ഡിലെ ഓഫീസ് 502ല്‍ പ്രവര്‍ത്തന സജ്ജമായ
'എഡോക്‌സി ട്രെയിനിംഗ് സെന്ററി'ന്റെ ഗ്രാന്‍ഡ് ഓപ്പണിംഗ് ചടങ്ങ് ജൂലൈ 19ന് വൈകിട്ട് 5 മണിക്ക് നടക്കുമെന്ന് മാനേജ്മെന്റ് വാര്‍ത്താസമ്മേളനത്തില്‍ അറീയിച്ചു.ശൈഖ് നാസര്‍ അബ്ദുല്ല ഖാലിദ് ഹമദ് ആല്‍താനി ദോഹ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.
ഖത്തറിലെ വാണിജ്യ പ്രമുഖര്‍, അക്കാദമിക് വിദഗ്ധര്‍, സാമൂഹിക സാംസ്‌കാരിക സംഘടനാ പ്രതിനിധികള്‍ എന്നിവരും ചടങ്ങില്‍ സംബന്ധിക്കും.
2018ല്‍ ദുബായില്‍ സ്ഥാപിതമായ എഡോക്‌സി, മൈക്രോസോഫ്റ്റ് ഓഫീസ്, CAD എന്നിവയില്‍ B2C ട്രെയിനിംഗ് പ്രോഗ്രാമുകളുമായാണ് തുടക്കം കുറിക്കുന്നത്. പിന്നീട്, 22ഓളം സവിശേഷ മേഖലകളിലായി 400ലധികം കരിയര്‍ വികസന കോഴ്‌സുകളിലേക്ക് പ്രവര്‍ത്തനം വ്യാപിച്ചു. സൈബര്‍ സെക്യൂരിറ്റി, ഡാറ്റാ സയന്‍സ്, ERP, CAD ഡിസൈന്‍, ഓയില്‍ & ഗ്യാസ്, ഹ്യൂമന്‍ റിസോഴ്‌സസ്, സോഫ്റ്റ് സ്‌കില്‍സ് എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും.
2020ലാണ് B2B ട്രെയിനിംഗ് മേഖലയിലേക്ക് എഡോക്‌സി കടക്കുന്നത്. ഇതിനകം 17 രാജ്യങ്ങളിലായി 300ലധികം കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്ക് പ്രത്യേകമായി തയാര്‍ ചെയ്ത തൊഴില്‍ നൈപുണ്യ പരിശീലനങ്ങള്‍ ഇന്‍സ്‌റിറ്റിയൂട്ട് നല്‍കിക്കഴിഞ്ഞു. സര്‍ക്കാര്‍, പ്രതിരോധം, ഊര്‍ജ്ജം ഉള്‍പ്പെടെയുള്ള മേഖലകളില്‍ വ്യാപിച്ചുകിടക്കുന്നതാണ് ഈ കമ്പനികള്‍.
2024ല്‍ ലണ്ടന്‍ ആസ്ഥാനമായി എഡോക്സി പുതിയ അന്താരാഷ്ട്ര ട്രെയിനിംഗ് ഇന്‍സ്‌റിറ്റിയൂട്ട് തുറന്നു. ഇതിനു ശേഷം, മൂന്നാമത്തെ അന്താരാഷ്ട്ര കേന്ദ്രമാണ് ദോഹയില്‍ പ്രവര്‍ത്തനമാരംഭിക്കാന്‍ പോകുന്നത്.
സൈബര്‍ സെക്യൂരിറ്റി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഹ്യൂമന്‍ ക്യാപിറ്റല്‍ വികസനം എന്നിവയ്ക്ക് വലിയ പ്രാധാന്യം നല്‍കുന്ന രാജ്യമാണ് ഖത്തര്‍ എന്ന് എഡോക്‌സി ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ ശറഫുദ്ദീന്‍ മംഗലാട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തൊഴിലാളികളുടെ നിരന്തരമുള്ള നൈപുണ്യ വികാസത്തിനും നവീകരണത്തിനും ഊന്നല്‍ നല്‍കുന്ന ഖത്തറിന്റെ ദേശീയ തൊഴില്‍ നയത്തെയും കാഴ്ചപ്പാടിനെയും ഏറ്റവും നവീനമായ സങ്കേതങ്ങളുമായി പിന്തുണയ്ക്കാന്‍ എഡോക്‌സിക്ക് കഴിയുമെന്നും അദ്ദേഹം പ്രതീക്ഷ പങ്കുവെച്ചു.എഡോക്‌സി ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്ഹാളില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍എഡോക്‌സി
ബിസിനസ് ഹെഡ്
മുഹമ്മദ് ഫാസില്‍,എഡോക്‌സി ഖത്തര്‍
സെന്റര്‍ മാനേജര്‍
അഭിലാഷ് ആത്രേയഎന്നിവരും പങ്കെടുത്തു.

ഷഫീക്ക് അറക്കല്‍

Ads by Google
Monday 21 Jul 2025 07.25 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW