Friday, March 13, 2026 Last Updated 12 Min 14 Sec ago English Edition
Todays E paper
Ads by Google
Monday 21 Jul 2025 12.55 PM

മിഥുന്റെ അനുസ്മരണത്തില്‍ പൊട്ടിക്കരഞ്ഞ് അദ്ധ്യാപകര്‍ ; മാനേജര്‍ക്കെതിരേയും നടപടി വേണമെന്ന് ബിജെപി

uploads/news/2025/07/792204/school.jpg

കൊല്ലം: സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നും ഷോക്കേറ്റ് മരിച്ച പതിമൂന്നുകാരന്‍ മിഥുനിന്റെ അനുസ്മരണ യോഗം നടക്കുമ്പോള്‍ സ്‌കൂളിലേക്ക് മഹിളാമോര്‍ച്ച പ്രവര്‍ത്തകരുടെ പ്രതിഷേധം. സ്‌കൂളിന്റെ മാനേജര്‍ക്ക് എതിരേയും നടപടിയെടുക്കണം എന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. സംഭവത്തില്‍ നടപടിയെടുത്തത് ഹെഡ്മിസ്ട്രസിന് എതിരേ മാത്രമാണെന്നും മാനേജര്‍ക്കെതിരേയും നടപടി വേണമെന്നാണ് ആവശ്യം.

നൂറുകണക്കിന് ബിജെപി പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി എത്തിയത്. സ്‌കൂള്‍ വര്‍ഷം തുടങ്ങുന്നതിന് മുമ്പ് വേണ്ട ഫിറ്റ്‌നസ് തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിന് കിട്ടിയത് രാഷ്ട്രീയ സ്വാധീനം കൊണ്ടാണെന്നും സ്‌കൂളില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ നടപടിയെടുത്തത് ഹെഡ്മിസ്ട്രസിന് എതിരേ മാത്രമായിരുന്നെന്നും മാനേജര്‍ക്ക് എതിരേ നടപടിവേണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. എന്നാല്‍ പ്രതിഷേധവിവരം മുന്‍കൂട്ടി അറിഞ്ഞ പോലീസ് പ്രതിഷേധക്കാരെ ബാരിക്കേഡ് ഉയര്‍ത്തി തടയുകയും ചെയ്തു.

ഈ സമയത്ത് സ്‌കൂളില്‍ മരണമടഞ്ഞ വിദ്യാര്‍ത്ഥി മിഥുന്റെ അനുസ്മരണയോഗവും നടന്നു. കരച്ചിലൊടുക്കാനാവാതെ തേവലക്കര സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും സമ്മേളനത്തില്‍ പങ്കെടുത്തത്്. സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചതെന്ന് പറഞ്ഞ മാനേജര്‍ കരച്ചില്‍ താങ്ങാനാവാകെ നിന്നു. നമ്മളെത്ര ദുഃഖിച്ചാലും അതിനപ്പുറമല്ലേ കുടുംബത്തിന്റെ ദുഃഖമെന്നും മാനേജര്‍ തുളസീധരന്‍ പിള്ള പറഞ്ഞു.

തെറ്റുണ്ടെന്ന ബോധ്യമുണ്ട്. മകനെ നഷ്ടപ്പെട്ട വേദനയാണ്. ഇത് ജീവിതാവസാനം വരെ നമ്മളെ വേട്ടയാടും. സ്‌കൂളില്‍ ചെറിയ കാര്യത്തില്‍പ്പോലും സുരക്ഷയൊരുക്കി. അങ്ങോട്ടേക്ക് ആരെങ്കിലും പോകുമെന്ന് ഒരിക്കലും പ്രതീക്ഷില്ല. സസ്പെന്‍ഷനില്‍ വേദനയില്ലെന്ന് പ്രധാനാധ്യാപിക പറഞ്ഞതായും സ്‌കൂള്‍ മാനേജര്‍ പറഞ്ഞു. മിഥുന്റെ മരണത്തിന് പിന്നാലെ അടച്ചിട്ട സ്‌കൂള്‍ നാളെയാണ് തുറക്കും. ബാലാവകാശ കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം നാളെ കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് ക്ലാസ് നല്‍കും.

സംഭവത്തില്‍ സ്‌കൂള്‍ മാനേജ്മെന്റ് കമ്മിറ്റിക്ക് വീഴ്ച്ചയുണ്ടായെന്ന് വൈദ്യുത വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നു. തറയില്‍ നിന്ന് ലൈനിലേക്കും സൈക്കിള്‍ ഷെഡിലേക്കും സുരക്ഷാ അകലം പാലിച്ചിട്ടില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

Ads by Google
Ads by Google
TRENDING NOW