Friday, March 13, 2026 Last Updated 3 Min 16 Sec ago English Edition
Todays E paper
Ads by Google
Monday 21 Jul 2025 10.18 AM

ലണ്ടന്‍ യാത്രയ്ക്കിടെ അനുവാദമില്ലാതെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചു; പ്രകോപിതനായി അക്ഷയ് കുമാര്‍, ഒടുവില്‍ ആരാധകനൊപ്പം സെല്‍ഫിയും

akshay-kumar
photo-www.instagram.com/iamharryy24/

അനുവാദമില്ലാതെ തന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ച ആരാധകനോട് പ്രകോപിതനായി നടന്‍ അക്ഷയ് കുമാര്‍. ലണ്ടന്‍ തെരുവുകളിലൂടെ യാത്ര ചെയ്യുന്ന താരത്തിന്റെ വീഡിയോയാണ് ആരാധകന്‍ പകര്‍ത്താന്‍ ശ്രമിച്ചത്. ഇതില്‍ അസ്വസ്ഥനായ താരം ആരാധകന്റെ കൈയില്‍ നിന്നും ഫോണ്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.

പ്രിന്റ് ചെയ്ത ഗ്രേ ടാങ്ക് ടോപ്പും ഷോര്‍ട്‌സും ധരിച്ച് ലണ്ടന്‍ തെരുകളിലൂടെ ഒറ്റയ്ക്ക് നടക്കുന്ന അക്ഷയ്‌യെ വീഡിയോയില്‍ കാണാം. നടനെ തിരിച്ചറിഞ്ഞ ആരാധകന്‍ അദ്ദേഹത്തിന്റെ അനുവാദമില്ലാതെ വീഡിയോ പകര്‍ത്താന്‍ തുടങ്ങി. ഇത് കണ്ട താരം പ്രകോപിതനാവുകയായിരുന്നു. ആരാധകന്റെ ഫോണ്‍ എടുത്തുകൊണ്ടുപോകാന്‍ ശ്രമിച്ചു.

ചെറിയ ഏറ്റുമുട്ടല്‍ ഉണ്ടായിരുന്നിട്ടും സാഹചര്യം പെട്ടെന്ന് ശാന്തമായി. വീഡിയോയുടെ അവസാനഭാഗതത് അക്ഷയ് കുമാര്‍ അതേ ആരാധകനൊപ്പം സെല്‍ഫിക്ക് പോസ് ചെയ്ത് നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. നിരവധിപ്പേരാണ് താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങള്‍ രേഖപ്പെടുത്തുന്നത്.

താരങ്ങളുടെ അനുവാദമില്ലാതെ അവരുടെ വീഡിയോ ചിത്രീകരിക്കുന്നതിനെക്കുറിച്ച് ആളുകള്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി. അവരുടെ സമ്മതമില്ലാതെ ദൃശ്യങ്ങള്‍ പകര്‍ത്താതിരിക്കാന്‍ ആളുകള്‍ക്ക് എപ്പോഴാണ് പൗരബോധം ഉണ്ടാകുക, ഇത് ലജ്ജാകരമായ പ്രവൃത്തിയാണ് , അയാള്‍ക്ക് ഒരു സെല്‍ഫി ആവശ്യപ്പെടാമായിരുന്നു എന്നാണ് ഒരാള്‍ കുറിച്ചത്.

ചോദിക്കാതെ എന്തിനാണ് നിങ്ങള്‍ ഒരാളുടെ ഫോട്ടോ പരസ്യമായി എടുക്കുന്നത് അവര്‍ക്ക് ഒരു സ്വകാര്യ ജീവിതമുണ്ട്, അത് സ്വകാര്യമായിരിക്കട്ടെ. എന്നായിരുന്നു മറ്റൊരാളുടെ അഭിപ്രായം. അതേസമയം സാധാരണക്കാരെപ്പോലെ അവരോടും പെരുമാറുക എന്നാണ് മറ്റൊരാള്‍ കുറിച്ചത്.

Ads by Google
Monday 21 Jul 2025 10.18 AM
Ads by Google
LATEST NEWS
TRENDING NOW