Sunday, March 15, 2026 Last Updated 13 Min 43 Sec ago English Edition
Todays E paper
Ads by Google
Saturday 17 Jan 2026 04.50 PM

‘രണ്ടുപേരും ഇഷ്ടപ്പെടുന്ന ഭ്രാന്തിന്റെ 25 വർഷങ്ങൾ...’ആശംസയ്ക്കൊപ്പം ട്വിങ്കിളിന്റെ രസകരമായ വീഡിയോ പങ്കിട്ട് അക്ഷയ്കുമാര്‍; അമ്മായിയമ്മയുടെ മുന്നറിയിപ്പും പങ്കിട്ട് താരം

uploads/news/2026/01/821300/Untitled-6.jpg
Akshay kumar wedding anniversary wishes to Twinkle Khanna (Image source: Instagram)

ബോളിവുഡിലെ ഖിലാഡി എന്നറിയപ്പെടുന്ന സിനിമ ഇൻഡസ്ട്രിയിലെ ഏറ്റവും പ്രൊഡക്റ്റീവായ നടന്മാരിൽ ഒരാളാണ് അക്ഷയ് കുമാര്‍. നടൻ, നിർമ്മാതാവ് എന്നീ നിലകളിലെല്ലാം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും സക്സസ്‌ഫുൾ ആയ താരങ്ങളിലൊരാള്‍ കൂടിയാണ് അക്ഷയ്. തുടര്‍ച്ചയായ പരാജയങ്ങള്‍ വന്നപ്പോഴും സിനിമ ഇന്‍ഡസ്ട്രിയില്‍ തളരാതെ പിടിച്ചു നില്‍ക്കുകയും ഒരു ഫിനിക്സ് പക്ഷിയെപ്പോലെ ഉയിര്‍ത്തെഴുന്നേറ്റ് വിജയിക്കുകയും ചെയ്തിട്ടുണ്ട് അക്ഷയ്.
കരിയറില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് അക്ഷയ് കുമാര്‍ അഭിനേത്രിയും എഴുത്തുകാരിയും ഇന്റീരിയർ ഡിസൈനറുമായ ട്വിങ്കിള്‍ ഖന്നയെ വിവാഹം ചെയ്തത്. വിവാഹത്തോടെ സിനിമ ഉപേക്ഷിച്ച ട്വിങ്കിള്‍ പിന്നീട് കുടുംബജീവിതത്തിലേക്കും എഴുത്തിലേക്കും വഴിമാറി. വിവാഹശേഷം സിനിമ ഉപേക്ഷിച്ച് ട്വിങ്കിൾ ‘മിസ്സിസ് ഫണ്ണിബോൺസ്’ എന്ന പേരിൽ കോളം എഴുതുന്നുണ്ട്, ഒപ്പം മൂന്നു പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.
ഇപ്പോഴിതാ താനും ട്വിങ്കിളും ഒരുമിച്ചുള്ള യാത്ര തുടങ്ങിയിട്ട് 25 വര്‍ഷം പൂര്‍ത്തിയാക്കിയ സന്തോഷം ഒരു രസകരമായ വീഡിയോയയിലൂടെ പങ്കിടുകയാണ് അക്ഷയ് കുമാര്‍. അൽപ്പം ഉത്കണ്ഠാകുലയാണെങ്കിലും തന്നെ ചിരിപ്പിക്കുകയും ചെയ്യുന്ന ലേഡിക്ക് ആശംസകളാണ് അക്ഷയ് കുമാര്‍ കുറിച്ചിരിക്കുന്നത്.
‘‘2001 ൽ ഈ ദിവസം ഞങ്ങൾ വിവാഹിതരായപ്പോൾ, അവളുടെ അമ്മ പറഞ്ഞു, ‘ബേട്ടാ, ഏറ്റവും വിചിത്രമായ സാഹചര്യങ്ങളിൽ പൊട്ടിച്ചിരിക്കാൻ തയ്യാറാകൂ, കാരണം അവൾ അത് കൃത്യമായി ചെയ്യും’ എന്ന്.
25 വര്‍ഷം കഴിഞ്ഞു...എന്റെ അമ്മായിയമ്മ ഒരിക്കലും കള്ളം പറയില്ലെന്ന് എനിക്കറിയാം... മകൾ നേരെ നടക്കാൻ പോലും മടിക്കുന്നു... ജീവിതത്തിൽ നൃത്തം ചെയ്യാനാണ് അവൾ ഇഷ്ടപ്പെടുന്നത്...
ഒന്നാം ദിവസം മുതൽ ഇരുപത്തിയഞ്ചാം വർഷം വരെ, എന്നെ ചിരിപ്പിക്കുകയും, ഊഹിച്ചെടുക്കുന്ന, ചിലപ്പോഴൊക്കെ അൽപ്പം ഉത്കണ്ഠാകുലയാക്കുകയും ചെയ്യുന്ന എന്റെ ലേഡിക്ക് ചിയേഴ്‌സ്... ടീന, നമുക്ക് വിവാഹ വാർഷികാശംസകൾ. ഞങ്ങൾ രണ്ടുപേരും ഇഷ്ടപ്പെടുന്ന ഭ്രാന്തിന്റെ 25 വർഷങ്ങൾ...’’ എന്നാണ് ട്വിങ്കിള്‍ വളരെ ആസ്വദിച്ച് ഡാന്‍സ് ചെയ്യുന്ന വീഡിയോ പങ്കിട്ട് അക്ഷയ് കുമാര്‍ കുറിച്ചത്. പോസ്റ്റിനു താഴെ നിരവധി പേരാണ് ആശംസകളും സ്നേഹവും കമന്റുകളിലൂടെ കുറിക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW