-->
ബോളിവുഡിൽ ആരാധകർ ഏറെയുള്ള നടനാണ് അക്ഷയ് കുമാർ. കോളേജ് കാലഘട്ടത്തിൽ തനിക്കുണ്ടായിരുന്ന ഒരു പ്രണയത്തേക്കുറിച്ച് പറയുകയാണ് അദ്ദേഹം ഇപ്പോൾ. 40 വർഷം മുന്നേയുള്ള കഥയാണ് അദ്ദേഹം പറഞ്ഞത്. പുരുഷന്മാർ സ്ത്രീകളുടെ മനസ്സ് കീഴടക്കാൻ നടത്തുന്ന പരിശ്രമങ്ങളെക്കുറിച്ച് നടന്ന ചർച്ചയ്ക്കിടയിലാണ് അക്ഷയ് കുമാർ തന്റെ അനുഭവം പറയുന്നത്.
കോളേജിൽ പഠിക്കുമ്പോൾ എനിക്ക് ഒരു പെൺകുട്ടിയെ ഇഷ്ടമായിരുന്നു. അവളെ ആകർഷിക്കാൻ ഏറെ പരിശ്രമിച്ചു. ഞാൻ ഈ കുട്ടിയെ ഇമ്പ്രസ് ചെയ്യാൻ വേണ്ടി ഒരു പാട്ട് പഠിക്കുകയും ഗിറ്റാർ വായിക്കാൻ അറിയാവുന്ന ഒരു സുഹൃത്തിനെ കൂട്ടുപിടിക്കുകയും ചെയ്തു. രണ്ടുപേരും ചേർന്ന് പെൺകുട്ടിയുടെ വീടിന് മുന്നിൽ പോയി ഒരു സംഗീത പ്രകടനം തന്നെ നടത്തി. സുഹൃത്ത് ഗിറ്റാർ വായിക്കുമ്പോൾ ഞാൻ പാട്ട് പാടും.എന്നാൽ വലിയൊരു ട്വിസ്റ്റായിരുന്നു ഞങ്ങളെ കാത്തിരുന്നത്.
പാട്ടുകേട്ട് പുറത്തിറങ്ങിയ പെൺകുട്ടിയുടെ അയൽവാസികൾ ചേർന്ന് എന്നെയും സുഹൃത്തിനെയും ഓടിച്ചിട്ട് അടിച്ചു. ഞങ്ങൾ രണ്ടുപേരും അന്ന് നല്ലതുപോലെ തല്ലുവാങ്ങി,' അക്ഷയ് കുമാർ ചിരിച്ചുകൊണ്ട് പറഞ്ഞു. അവതാരകനായ ഷോയുടെ പുതിയ എപ്പിസോഡിലാണ് തമാശനിറഞ്ഞ കഥ അക്ഷയ് കുമാർ പങ്കുവെച്ചത്.
പ്രിയദർശൻ സംവിധാനം ചെയ്യുന്ന 'ഭൂത് ബംഗ്ല' ആണ് അക്ഷയ്യുടെ വരാനിരിക്കുന്ന പ്രധാന ചിത്രം. പരേഷ് റാവൽ, വാമിഖ ഗബ്ബി എന്നിവരും ഇതിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. അക്ഷയ് കുമാറിനൊപ്പം പ്രിയദർശൻ 14 വർഷത്തിനു ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.ചിത്രം അക്ഷയ് കുമാര്‍, ശോഭ കപൂര്‍, ഏക്ത കപൂര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. കോമഡി ഹൊറർ ഴോണറിലാണ് ഭൂത് ബംഗ്ലാ ഒരുങ്ങുന്നത്. ആകാശ് കൗശിക്കിന്റേതാണ് കഥ. രോഹൻ ശങ്കർ, അഭിലാഷ് നായർ, പ്രിയദർശൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. രോഹൻ ശങ്കർ ആണ് സംഭാഷണം.