Saturday, March 14, 2026 Last Updated 22 Min 56 Sec ago English Edition
Todays E paper
Ads by Google
Saturday 19 Jul 2025 04.02 PM

2011 ലോകകപ്പ് സ്ക്വാഡില്‍ നിന്ന് യുവി പുറത്താകുമായിരുന്നു ; ധോണി പറഞ്ഞതെന്ത്? വെളിപ്പെടുത്തി മുൻ കോച്ച്

2011 world cup
photo - twitter

ന്യൂഡല്‍ഹി : ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ പകരം വയ്ക്കാനില്ലാത്ത് മാച്ച് വിന്നറെന്നു വിശേഷിപ്പിക്കപ്പെടുന്നയാളാണ് മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവാജ് സിങ്. 2011 ലോകകപ്പ് ഇന്ത്യ സ്വന്തമാക്കിയതിൽ പ്രധാന പങ്ക് വഹിച്ച താരമാണ് യുവരാജ് സിങ്. ക്യാൻസറിനോട് പൊരുതുന്ന സമയത്തും ആത്മവിശ്വാസം കൈവിടാതെയാണ് യുവരാജ് സിങ് ലോകകപ്പിൽ‌ പൊരുതിയത്. പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവും യുവിക്കായിരുന്നു. ലോകകപ്പ് വിജയിച്ച ഇന്ത്യൻ ടീമിൽനിന്നു പുറത്താകലിന്റെ വക്കിലേക്ക് യുവരാജ് സിങ് എത്തിയിരുന്നതായാണ് കിർസ്റ്റണ്‍ വെളിപ്പെടുത്തിയത്.

അന്നത്തെ ലോകകപ്പ് ടീമിൽ യുവരാജ് സിങ്ങിനെ ഒഴിവാക്കാൻ അന്നത്തെ സെലക്ടർമാർ തീരുമാനിച്ചിരുന്നുവെന്ന് തുറന്നുപറയുകയാണ് ഇന്ത്യൻ പരിശീലകൻ ഗാരി കിർസ്റ്റണ്‍. റെഡിഫിനോടു സംസാരിക്കവെയാണ് സൗത്താഫ്രിക്കയുടെ മുന്‍ ഓപ്പണിങ് ബാറ്റര്‍ കൂടിയായയ അദ്ദേഹം മനസ്സ് തുറന്നത്.ക്യാപ്റ്റന്‍ എംഎസ് ധോണിയുടെയും തന്റെയും നിര്‍ബന്ധത്തിനു വഴങ്ങിയാണ് ഒടുവില്‍ സമ്മതിച്ചതെന്നും ഗാരി കേസ്റ്റണ്‍ വെളിപ്പെടുത്തി. ദൈവത്തിനു നന്ദി. കാരണം അന്നു എന്തും സംഭവിക്കുമായിരുന്നു. യുവരാജ് സിങ് ടീമില്‍ നിന്നും ഒഴിവാക്കപ്പെടേണ്ടതായിരുന്നു. അതൊരു ഐകകണ്‌ഠേനയുള്ള സെലക്ഷനായിരുന്നില്ല. 15 ഓളം കളിക്കാരുടെ കാര്യത്തില്‍ സെലക്ടര്‍മാരുമായി വാദപ്രതിവാദം നടത്തേണ്ടി വന്നു.

ഞാനും എംഎസ് ധോണിയും ടീമില്‍ തീര്‍ച്ചയായും യുവരാജ് വേണമെന്നു ആഗ്രഹിച്ചവരാണ്. അദ്ദേഹം ടീമിലേക്കു കൊണ്ടുവരുന്ന അനുഭന സമ്പത്തായിരുന്നു കാരണം. പിന്നീട് ആ ലോകകപ്പ് എങ്ങനൊണ് അവസാനിച്ചതെന്നു നോക്കൂയെന്നും കേസ്റ്റണ്‍ പറഞ്ഞു.2011ല ലോകകപ്പില്‍ 90.50 ശരാശരിയില്‍ 86.19 സ്‌ട്രൈക്ക്‌റേറ്റില്‍ 363 റണ്‍സ് അടിച്ചെടുത്തിരുന്നു. ഒരു സെഞ്ച്വറിയും നാലു ഫിഫ്റ്റികളുമുള്‍പ്പെടെയാണിത്. ബൗളിങിലാവട്ടെ 15 വിക്കറ്റുകളും അദ്ദേഹം പോക്കറ്റിലാക്കി. 31 റണ്‍സിനു അഞ്ചു വിക്കറ്റുകള്‍ പിഴുതതാണ് ഏറ്റവും മികച്ച പ്രകടനം.

Ads by Google
Saturday 19 Jul 2025 04.02 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW