Saturday, March 14, 2026 Last Updated 10 Min 34 Sec ago English Edition
Todays E paper
Ads by Google
Saturday 19 Jul 2025 03.12 PM

ബൈറൺ തന്റെ ഭാര്യയോടും കുട്ടികളോടും എക്സിലൂടെ ക്ഷമാപണം നടത്തിയിട്ടില്ല; വ്യാജമെന്ന് ആസ്ട്രോണോമർ കമ്പനി; വ്യാജപോസ്റ്റിന് ചിരി ഇമോജി നല്‍കി ഇലോണ്‍ മസ്ക്

uploads/news/2025/07/791909/Untitled-6.jpg
Astronomer Andy Byron and the company’s HR head Kristin Cabot viral video (Image Source: X)

സോഷ്യല്‍ മീഡിയയിലൂടെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വൈറലായി മാറിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോയാണ് പ്രസിദ്ധമായ കോൾഡ്‌പ്ലേ കണ്‍സേര്‍ട്ടിനിടെ അസ്ട്രോണമർ സിഇഒ ആൻഡി ബൈറണും കമ്പനിയുടെ എച്ച്ആർ മേധാവി ക്രിസ്റ്റിൻ കാബോട്ടും അടുപ്പമുള്ള ഒരു നിമിഷം പങ്കിടുന്നത്. ആശയക്കുഴപ്പം ഉടലെടുത്തത ഈ വീഡിയോ പല ദേശീയ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലും നിറഞ്ഞു നിന്നു.
എന്നലതിനു പിന്നാലെ സംഭവത്തിന്റെ പശ്ചാത്തലത്തിൽ തങ്ങളുടെ സിഇഒ ആൻഡി ബൈറൺ ക്ഷമാപണം നടത്തിയതായി ഒരു പോസ്റ്റും എക്സില്‍ വന്നു. ഓൺലൈനിൽ പെട്ടെന്ന് ശ്രദ്ധ നേടിയ ഈ പ്രസ്താവനയിൽ, ബൈറൺ തന്റെ ഭാര്യയോടും കുട്ടികളോടും വ്യക്തിപരമായി ക്ഷമാപണം നടത്തുന്നതായിട്ടാണ് കുറിച്ചിരിക്കുന്നത്.
എന്നാല്‍ ഇപ്പോഴിതാ ആ വൈറല്‍ പ്രസ്താവന ന്യൂയോർക്ക് ആസ്ഥാനമായുള്ള എഐ കമ്പനിയായ ആസ്ട്രോണോമർ നിഷേധിച്ചിരിക്കുകയാണ്. ആ സന്ദേശം വ്യാജമാണെന്നാണ് ആസ്ട്രോണോമറിന്റെ വക്താവ് സ്ഥിതീകരിച്ചത്. ടെസ്ല സിഇഒ ഇലോണ്‍ മസ്കും ഈ വൈറല്‍ പ്രസ്താവനയ്ക്ക് കമന്റ് കുറിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ചുള്ള ഒരു എക്സ് പോസ്റ്റിന് ഉറക്കെ ചിരിക്കുന്നു എന്ന ഇമോജി ഉപയോഗിച്ചാണ് മസ്ക് മറുപടി നൽകിയത്. അസ്ട്രോണമറിന്റേതായി ആരോപിക്കപ്പെടുന്ന വ്യാജവും മോർഫ് ചെയ്തതുമായ ഒരു ‘ക്ഷമാപണ’വും പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ബോസ്റ്റണിലെ ഒരു കോൾഡ്‌പ്ലേ പ്രകടനത്തിനിടെ സ്റ്റേഡിയത്തിന്റെ ‘കിസ് കാമിൽ’ ബൈറണോ ക്രിസ്റ്റിൻ കാബോട്ടോയും ആസ്ട്രോണോമറിന്റെ ചീഫ് ഹ്യൂമൻ റിസോഴ്‌സ് ഓഫീസറിനെയുമാണ് കാണിക്കുന്നത്. കാബോട്ട് അവര്‍ക്കു നേരെ ക്യാമറ തിരിച്ചപ്പോള്‍ മുഖം മറച്ച ബൈറൺ പെട്ടെന്ന് ഫ്രെയിമിൽ നിന്ന് പുറത്തുകടക്കുന്നത് ദൃശ്യങ്ങളിൽ കാണാം.
തുടക്കത്തിൽ ആ രംഗം ഹൃദയസ്പർശിയായി തോന്നിയ കോൾഡ്‌പ്ലേ ഫ്രണ്ട്മാൻ ക്രിസ് മാർട്ടിൻ, “ഇവരെ രണ്ടുപേരെയും നോക്കൂ” എന്നാണ് പറയുന്നത്. എന്നാല്‍ അവര്‍ ക്യാമറയ്ക്ക് മുന്നില്‍ നിന്ന് മറയുന്നത് കണ്ടപ്പോള്‍, “ഓ, എന്ത്?, ഒന്നുകിൽ അവർക്ക് ഒരു ബന്ധമുണ്ട് അല്ലെങ്കിൽ അവർ വളരെ ലജ്ജാശീലരാണ്...’’ എന്ന് പറഞ്ഞ് അവസാനിപ്പിച്ചു. സംഭവത്തിന്റെ ടിക് ടോക്ക് ക്ലിപ്പ് 50 ദശലക്ഷത്തിലധികം കാഴ്ചകളും 5 ദശലക്ഷത്തിലധികം ലൈക്കുകളും നേടിയാണ് വൈറലായത്.

Ads by Google
Saturday 19 Jul 2025 03.12 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW