Wednesday, March 18, 2026 Last Updated 25 Min 48 Sec ago English Edition
Todays E paper
Ads by Google
Saturday 19 Jul 2025 10.02 AM

' ബാഹുബലിയും ആര്‍ആര്‍ആറും അല്ല, എനിക്ക് കൂടുതല്‍ ഇഷ്ടം മറ്റൊരു സിനിമ' ; രാജമൗലി

his, film

ഇന്ത്യന്‍ സിനിമയില്‍ ഇതിഹാസം സൃഷ്ടിച്ച സംവിധായകനാണ് എസ് എസ് രാജമൗലി. ആര്‍ആര്‍ആര്‍, ബാഹുബലി തുടങ്ങിയ വലിയ സിനിമകളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ഇപ്പോഴിതാ തനിക്ക് ഈ രണ്ടു ചിത്രങ്ങളെക്കാള്‍ കൂടുതല്‍ ഇഷ്ടം മറ്റൊരു സിനിമയോടാണെന്ന് പറയുകയാണ് രാജമൗലി. കഴിഞ്ഞ ദിവസം നടന്ന ജൂനിയര്‍ എന്ന സിനിമയുടെ പ്രീ റീലീസ് ഇവെന്റിലാണ് പ്രതികരണം.

' ബാഹുബലിയും മഗധീരയും ചെയ്തിട്ടുണ്ടെങ്കിലും എന്റെ ബെസ്റ്റ് ഫിലിം എന്ന് ഞാന്‍ കരുതുന്നത് ഈഗയാണ്. എനിക്ക് വല്ലാത്തൊരു അട്രാക്ഷന്‍ ആ സിനിമയോടുണ്ട്. മറ്റ് സിനിമകളെക്കാള്‍ കുറച്ച് ഇഷ്ടക്കൂടുതല്‍ ആ സിനിമയോട് തോന്നാറുണ്ട്. പലര്‍ക്കും എന്റെ മറ്റ് സിനിമളാകും ഇഷ്ടം. എനിക്ക് ഈഗയാണ്' , രാജമൗലി പറഞ്ഞു.

നാനി, കിച്ച സുദീപ്, സമന്ത എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജമൗലി സംവിധാനം ചെയ്ത ചിത്രമാണ് ഈഗ. 2012ല്‍ റിലീസ് ചെയ്ത ചിത്രം ഈച്ച എന്ന പേരില്‍ മലയാളത്തിലും പ്രദര്‍ശനത്തിനെത്തിയിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW