Thursday, March 12, 2026 Last Updated 0 Min 43 Sec ago English Edition
Todays E paper
Ads by Google
Friday 18 Jul 2025 05.32 PM

‘‘സിനിമയുടെ കഥ കേട്ടപ്പോള്‍ മനസിലേക്ക് ആദ്യം വന്നത് ദുല്‍ഖറാണ്;അദ്ദേഹമില്ലെങ്കില്‍ ഈ സിനിമ നടക്കില്ലെന്ന് വരെ തോന്നിയിരുന്നു...’’ റാണ ദഗ്ഗുബാട്ടി

എം. കെ ത്യാഗരാജ ഭാഗവതരുടെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന കാന്തയില്‍ പ്രധാന വേഷത്തിലെത്തുന്നത് ദുല്‍ഖര്‍ സല്‍മാനാണ്. ഇപ്പോഴിതാ ഈ സിനിമയുടെ നിര്‍മാതാക്കളില്‍ ഒരാളായ റാണ ദഗ്ഗുബാട്ടി ദുല്‍ഖറിനെക്കുറിച്ച് സംസാരിക്കുകയാണ്.
Dulquer Salmaan,Rana Daggubati,Kantha movie
Rana Dagubatti about dulquer salmaan (Image Source: Youtube)

മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മമ്മൂട്ടിയുടെ മകനെന്ന ലേബലില്‍ ബിഗ് സ്ക്രീനിലേക്കെത്തിയതാണെങ്കിലും വെള്ളിത്തിരയില്‍ തന്റേതായ ഇടം നേടിയെടുക്കാന്‍ കഴിഞ്ഞ താരപുത്രനാണ് ദുല്‍ഖര്‍ സല്‍മാന്‍. മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യയിലും ബോളിവുഡിലും കൈയടിയും പ്രശസ്തിയും നേടാന്‍ ദുല്‍ഖറിന് കഴിഞ്ഞിട്ടുണ്ട്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയാണ് ദുല്‍ഖര്‍ എന്ന ഡിക്യു തിളങ്ങിയത്.
താരം നായകനായി എത്തുന്ന ഏറ്റവും പുതിയ സിനിമയാണ് ‘കാന്ത’. എം കെ ത്യാഗരാജ ഭാഗവതരുടെ ജീവിതത്തെ ആസ്പദമാക്കിയാണ് കാന്ത ഒരുങ്ങുന്നത്. പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഈ സിനിമയില്‍ ത്യാഗരാജ ഭാഗവതരായാണ് ദുല്‍ഖര്‍ എത്തുന്നത്. സെല്‍വമണി സെല്‍വരാജ് സംവിധായകനാകുന്ന ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസും നടന്‍ റാണ ദഗ്ഗുബാട്ടിയുമുണ്ട്.
ഇപ്പോഴിതാ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി ദുല്‍ഖറിനെ കാസ്റ്റ് ചെയ്തതിനെ കുറിച്ച്‌ സംസാരിക്കുകയാണ് റാണ ദഗ്ഗുബാട്ടി. ഈ സിനിമയ്ക്കും കഥാപാത്രത്തിനും ഏറ്റവും അനുയോജ്യനായ അഭിനേതാവാണ് ദുല്‍ഖറെന്നും കഥ ആവശ്യപ്പെടുന്ന അഭിനേതാക്കളെ നല്‍കുക എന്നതാണ് ഒരു നിര്‍മാതാവിന്റെ ഉത്തരവാദിത്തമെന്നും അതാണ് താന്‍ ചെയ്തതെന്നും റാണ ദഗ്ഗുബാട്ടി പറഞ്ഞു.
‘‘കഥയാണ് ആരാണ് സിനിമയിലെ അഭിനേതാവ് എന്ന് നിശ്ചയിക്കുന്നത്. ചില റോളുകള്‍ക്ക് ചില ആള്‍ക്കാരാണ് ഏറ്റവും ചേരുക. സിനിമയുടെ നിര്‍മാതാവിന്റെ ഏറ്റവും വലിയ ഉത്തരവാദിത്തം ആ സിനിമയുടെ ആ കഥയ്ക്ക് ഏറ്റവും ചേരുന്ന അഭിനേതാക്കളെയും മറ്റും കണ്ടെത്തുക എന്നതാണ്. ഈ സിനിമയുടെ കഥ കേട്ടപ്പോള്‍ എന്റെ മനസിലേക്ക് ആദ്യം വന്നത് ദുല്‍ഖറാണ്. അദ്ദേഹമില്ലെങ്കില്‍ ഈ സിനിമ നടക്കില്ലെന്ന് വരെ തോന്നിയിരുന്നു...’’ റാണ ദഗ്ഗുബാട്ടി പറഞ്ഞു. ഹോളിവുഡ് റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തിലായിരുന്നു റാണ ഇത് പറഞ്ഞത്.
ദുല്‍ഖര്‍ ഈ ചിത്രത്തില്‍ അഭിനയിക്കാനായി എത്തുകയും പിന്നീട് നിര്‍മാണത്തില്‍ കൂടി പങ്കാളിയാവുകയും ചെയ്യുകയായിരുന്നു. അധികം വൈകാതെ തന്നെ കാന്ത തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നെറ്റ്ഫ്‌ളിക്‌സിലെ ദ ഹണ്ട് ഫോര്‍ വീരപ്പന്‍ എന്ന ഡോക്യുമെന്ററി അടക്കമുള്ള വര്‍ക്കുകളിലൂടെ ശ്രദ്ധേയനായ സെല്‍വമണി സെല്‍വരാജിന്റെ സംവിധാനത്തില്‍ ഒരു മികച്ച ബയോപിക് തന്നെയായി കാന്ത മാറും.

Ads by Google
Friday 18 Jul 2025 05.32 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW