Friday, March 13, 2026 Last Updated 36 Min 56 Sec ago English Edition
Todays E paper
Ads by Google
Thursday 12 Mar 2026 10.23 AM

‘ഒരു പുരുഷന്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ വെയിലും മഴയും മറന്ന് കഷ്ടപ്പെട്ട് ഓടുന്നത് സ്വന്തം സ്വപ്‌നങ്ങള്‍ക്കല്ല’; വൈകാരിക കുറിപ്പുമായി ഷംന കാസിമിന്റെ ഭര്‍ത്താവ്

shamna-kasims-husband
photo-www.instagram.com/dr.shanid_asifali/

രണ്ടാമത്തെ കുഞ്ഞിനായുളള കാത്തിരിപ്പിലാണ് നടി ഷംന കാസിം. താന്‍ ആഗ്രഹിച്ചതുപോലെ തന്റെ കരിയറിനെ പിന്തുണയ്ക്കുന്ന പങ്കാളിയെയാണ് താരത്തിന് ലഭിച്ചത്. ഷാനിദ് ആസിഫ് അലി എന്നാണ് ഭര്‍ത്താവിന്റെ പേര്. 2022 ലായിരുന്നു ഇവരുടെ വിവാഹം. ഇപ്പോളിതാ ഷാനിദ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.

‘ഒരു പുരുഷന്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ വെയിലും മഴയും മറന്ന് കഷ്ടപ്പെട്ട് ഓടുന്നത് സ്വന്തം സ്വപ്‌നങ്ങള്‍ക്കല്ല, തന്റെ കുടുംബം സുഖമായി ജീവിക്കാനാണ്. അതിനിടയില്‍ അവന്‍ മറക്കുന്നത് സ്വന്തം ആരോഗ്യവും സമയവും ആഘോഷങ്ങളും ജീവിതത്തിന്റെ ചെറിയ സന്തോഷങ്ങളുമാണ്.

ജീവിതം മുഴുവന്‍ മക്കള്‍ക്കായി ജീവിച്ച ആ മനുഷ്യന്‍ ഒരു ദിവസം ഈ ലോകം വിടുമ്പോള്‍ അവന്‍ കഷ്ടപ്പെട്ട് വളര്‍ത്തിയ അവന്റെ മക്കള്‍ അവന്റെ കബറിടത്തില്‍ എത്തി അവനുവേണ്ടി ഒരു ദുആ ചെയ്താല്‍...അതിലേറെ വലിയ സമ്പത്ത് ഈ ലോകത്തില്‍ ഒരു മനുഷ്യനുമില്ല.

അല്ലാഹുവേ... നമ്മള്‍ വളര്‍ത്തുന്ന മക്കളെ നമ്മള്‍ മരിച്ച ശേഷവും നമ്മളെ മറക്കാതെ നമ്മള്‍ക്കായി പ്രാര്‍ത്ഥിക്കുന്ന നല്ല മക്കളാക്കണമേ’ എന്നാണ് ഷാനിദ് കുറിച്ചത്. ഭാര്യക്കും മകനുമൊപ്പമുളള ചിത്രങ്ങളും ഷാനിദ് പങ്കുവെച്ചിട്ടുണ്ട്.

ദുബായിലെ അറിയപ്പെടുന്ന ബിസിനസുകാരനാണ് ഷാനിദ്. ദുബായില്‍ ഷാനിദിന്റെ ഒരു ഇവന്റിന് എത്തിയപ്പോഴാണ് ഷംന ഷാനിദിനെ പരിചയപ്പെടുന്നത്. അടുത്തിടപഴകിയപ്പോള്‍ ഇഷ്ടം തോന്നിയ ഷംന ഇഷ്ടം തുറന്ന് പറഞ്ഞു. അങ്ങനെ വിവാഹത്തിലേക്കെത്തി. ഷംന അറിയപ്പെടുന്ന നടിയാണെന്ന് ഷാനിദിന് അറിയില്ലായിരുന്നു. മറ്റ് ഭാഷകളില്‍ പൂര്‍ണ എന്ന പേരിലാണ് ഷംന അറിയപ്പെടുന്നത്. ഭര്‍ത്താവിനും മകനുമൊപ്പം ദുബായിലാണ് ഷംന കഴിയുന്നത്. ദുബായില്‍ ഡാന്‍സ് സ്‌കൂളും ഷംനയ്ക്കുണ്ട്.

Ads by Google
Thursday 12 Mar 2026 10.23 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW