Monday, March 16, 2026 Last Updated 31 Min 50 Sec ago English Edition
Todays E paper
Ads by Google
Thursday 12 Mar 2026 09.54 AM

മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിക്കൊപ്പം നിൽക്കുന്ന ഈ ബാലതാരത്തെ മനസ്സിലായോ?

mammootty
photo-www.instagram.com/ashwathi_ashok_vishal/

മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിയ്ക്ക് ഒപ്പം നിൽക്കുന്ന ഈ ബാലതാരത്തെ മനസ്സിലായോ? വർഷങ്ങൾക്കു മുൻപ് മമ്മൂട്ടിയുടെ മകളായി അഭിനയിച്ച ഈ പെൺകുട്ടി ഇപ്പോൾ വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമാണ്. മറ്റാരുമല്ല, നടി അശ്വതി അശോകാണ് ചിത്രത്തിലെ കുട്ടി. ബാലതാരമായി എത്തി പിന്നീട് നായികയായി മാറുകയായിരുന്നു അശ്വതി അശോക്. ദിലീപ് നായകനായി ഫാസിൽ സംവിധാനം ചെയ്ത 'മോസ് ആൻഡ് ക്യാറ്റ്' എന്ന ചിത്രത്തിലെ നായികയായിരുന്നു അശ്വതി അശോക്.

പവിത്രം എന്ന ചിത്രത്തിൽ മോഹൻലാലിന്റെ അനിയത്തി കഥാപാത്രം മീനാക്ഷിയുടെ കുട്ടിക്കാലം അവതരിപ്പിച്ചതും അശ്വതിയായിരുന്നു. ഗോഡ് ഫാദറിൽ കെ.പി.എ.സി ലളിതയുടെ മകളുടെ വേഷത്തിലും അശ്വതി അഭിനയിച്ചു. മഴയെത്തും മുൻപേ എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെയും ആനിയുടെയും മകളായും അശ്വതി വേഷമിട്ടു. കൂടാതെ ജീവൻ ടിവിയിലെ 'ഇസൈ തെൻഡ്രൽ' എന്ന പ്രോഗ്രാമിലൂടെ അവതാരകയായും അശ്വതി മലയാളി പ്രേക്ഷകർക്ക് സുപരിചിതയാണ്.

നിരവധി സിനിമകളിൽ ബാലതാരമായി അഭിനയിച്ച ഒരു നടനെയാണ് അശ്വതി വിവാഹം ചെയ്തിരിക്കുന്നത്. മലയാള സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട ബാലതാരങ്ങളിൽ ഒരാളായിരുന്ന വിശാൽ വത്സനെ. 'തന്മാത്ര', 'രസതന്ത്രം' തുടങ്ങിയ ചിത്രങ്ങളിൽ സൂപ്പർ താരം മോഹൻലാലിന്റെ ബാല്യകാലം അവതരിപ്പിച്ചത് വിശാൽ ആയിരുന്നു.

ഫ്രണ്ട്‌സിൽ മുകേഷിന്റെ 'ചന്തു' എന്ന കഥാപാത്രത്തിന്റെ കുട്ടിക്കാലം അവതരിപ്പിച്ചതും വിശാൽ ആയിരുന്നു. പിൻഗാമി, മിസ്റ്റർ ആൻഡ് മിസിസ്, വെറുതെ ഒരു ഭാര്യ, സഹയാത്രികർക്ക് സ്നേഹപൂർവ്വം തുടങ്ങിയ ചിത്രങ്ങളിലും വിശാൽ ബാലതാരമായി അഭിനയിച്ചു.

Ads by Google
Thursday 12 Mar 2026 09.54 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW