-->
ദോഹ: ജനകീയ നേതാവ് ഉമ്മൻ ചാണ്ടിയുടെ ഓർമ്മദിനത്തിൽ ഇൻകാസ് ഖത്തർഉമ്മൻചാണ്ടിഅനുസ്മരണസമ്മേളനം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറീയിച്ചു.
ജൂലൈ 18 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക്അബു ഹമൂറിലുള്ള ഐ.സി.സി അശോകാ ഹാളിൽ നടക്കുന്ന അനുസ്മരണയോഗത്തിൽഖത്തറിലെ സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.
ഉമ്മൻ ചാണ്ടിയുടെ ഓർമ്മക്കായി ഇൻകാസ് ഖത്തർ ഏർപ്പെടുത്തിയിട്ടുള്ള, മികച്ച പൊതു പ്രവർത്തകനുള്ള പ്രഥമ "ഉമ്മൻ ചാണ്ടി ജനസേവാ" പുരസ്കാരത്തിനായി മലപ്പുറം ഡി സി സി പ്രസിഡന്റ് അഡ്വ. വി.എസ്. ജോയിയെ തിരഞ്ഞെടുത്തു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് അവാർഡ്. പ്രമുഖ എഴുത്തുകാരി സുധാ മേനോൻ, ഇൻകാസ് ഉപദേശക സമിതി ചെയർമാൻ ജോപ്പച്ചൻ തെക്കെക്കൂറ്റ്, പ്രസിഡൻ്റ് ഹൈദർ ചുങ്കത്തറ എന്നിവരടങ്ങിയ സമിതിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്. നോർക്ക- റൂട്സ് ഡയറക്ടർ ജെ.കെ. മേനോൻ പുരസ്കാരം സമ്മാനിക്കും.
പ്രളയം, ഉരുൾപൊട്ടൽ തുടങ്ങിയ പ്രതിസന്ധിയുടെ കാലഘട്ടത്തിൽ ഒരു പ്രദേശത്തെ ജനങ്ങളെയൊന്നാകെ, ജാതി - മത - രാഷ്ട്രീയ വ്യത്യാസമില്ലാതെ ചേർത്തു പിടിച്ചു നടത്തിയ പ്രവർത്തനങ്ങളാണ് ജോയിയെ പുരസ്കാരത്തിന് അർഹനാക്കിയതെന്ന് സമിതി അംഗങ്ങൾ അഭിപ്രായപ്പെട്ടു.
പൊതുരംഗത്ത് ഉന്നത മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ജോയി നടത്തുന്ന പ്രവർത്തനങ്ങൾ, പൊതുരംഗത്തേക്ക് കടന്നുവരുന്ന പുതുതലമുറക്ക് പ്രചോദനമാണെന്നും സമിതി അഭിപ്രായപ്പെട്ടു.ഇന്ത്യൻ കോഫി ഹൌസിൽ നടന്ന വാർത്താ സമ്മേളനത്തിൽ
ഇൻകാസ് പ്രസിഡൻ്റ് ഹൈദർ ചുങ്കത്തറ, ഉപദേശക സമിതി ചെയർമാൻ ജോപ്പച്ചൻ തെക്കെക്കൂറ്റ്, ഉമ്മൻ ചാണ്ടി അനുസ്മരണ സമിതി ചെയർമാൻ കെ.വി. ബോബൻ, ഇൻകാസ് ട്രഷറർ വി.എസ്. അബ്ദുൾ റഹ്മാൻ, കോർഡിനേറ്റർ ബഷീർ തുവാരിക്കൽ എന്നിവർ പങ്കെടുത്തു.
ഷഫീക്ക് അറക്കൽ