Friday, March 13, 2026 Last Updated 7 Min 49 Sec ago English Edition
Todays E paper
Ads by Google
Thursday 17 Jul 2025 09.33 AM

ശുഭാംശുവിനെ വരവേറ്റ് പ്രശാന്ത് ബാലകൃഷ്ണന്‍; സന്തോഷം പങ്കുവെച്ച് ലെന

lena
photo-www.instagram.com/lenaasmagazine/

ആക്സിയം 4 ദൗത്യസംഘത്തിൽ ഉണ്ടായിരുന്ന ഇന്ത്യൻ ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ലയെ ഭർത്താവ് പ്രശാന്ത് ബാലകൃഷ്ണൻ വരവേൽക്കുന്ന വിഡിയോ പങ്കുവച്ച് നടി ലെന. വിമാനത്തിൽ നിന്നിറങ്ങി വരുന്ന സഹപ്രവർത്തകരെ സന്തോഷത്താൽ ആലിംഗനം ചെയ്യുന്ന പ്രശാന്തിന്‍റെ വിഡിയോയാണ് നടി പങ്കുവെച്ചത്. ദേശീയ പതാകയ്‌ക്കൊപ്പമാണ് ഇന്ത്യയിൽ നിന്ന് ആക്‌സിയം ദൗത്യത്തിലുണ്ടായിരുന്ന ശുഭാംശു ശുക്ലയെ സഹപ്രവർത്തകർ തിരികെ വരവേറ്റത്.

ലെനയുടെ ഭർത്താവും മലയാളിയുമായ പ്രശാന്ത്‌ ബാലകൃഷ്ണൻ ആക്സിയം 4 ദൗത്യത്തിന്റെ ബാക്ക്അപ്‌ പൈലറ്റ്‌ ആയിരുന്നു. ഏതെങ്കിലും സാഹചര്യത്തിൽ ശുഭാംശു ശുക്ലയ്ക്ക്‌ യാത്ര സാധിക്കാതായാൽ ഇദ്ദേഹമായിരുന്നു പകരക്കാരൻ ആകേണ്ടിയിരുന്നത്‌. അതുകൊണ്ടു തന്നെ ശുഭാംശുവിനു വേണ്ട എല്ലാ പരിശീലനങ്ങളിലും പ്രശാന്തും ഒപ്പമുണ്ടായിരുന്നു.

ആക്സിയം 4 വിക്ഷേപണസമയത്ത് കെന്നഡി സെന്ററിൽനിന്ന്‌ പ്രശാന്ത്‌ ചിത്രീകരിച്ച വിഡിയോ ലെന സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. പ്രശാന്തിനൊപ്പം ദൗത്യവുമായി ബന്ധപ്പെട്ട അനുഭവങ്ങൾ പങ്കിടാനായതിൽ അഭിമാനമുണ്ടെന്നും ലെന പറഞ്ഞിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW