Friday, March 13, 2026 Last Updated 7 Min 0 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Mar 2026 02.15 PM

‘മാജിക് മഷ്‌റൂം’ എന്നെ ആശുപത്രിയില്‍ എത്തിച്ചു, 14 വര്‍ഷം സൈക്യാട്രിക് മരുന്നുകള്‍ കഴിക്കേണ്ടി വന്നു; ലെന

lena

മലയാള സിനിമയ്ക്ക് നിരവധി കഥാപത്രങ്ങൾ സമ്മാനിച്ച നടിയാണ് ലെന. വർഷങ്ങളായി ആത്മീയ പാത കൂടി പിന്തുടരുന്ന ലെന ജീവിതത്തോടുള്ള തന്‍റെ കാഴ്ചപ്പാടുകളും ഉള്‍ക്കാഴ്ചകളും വ്യക്തമാക്കുന്ന The Autobiography of God എന്ന പുസ്തകം എഴുതിയിരുന്നു. ഇത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ചില വിഷയങ്ങളോടുള്ള നടിയുടെ തുറന്ന് പറച്ചിലുകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ മാജിക് മഷ്റൂം കഴിച്ച് തനിക്ക് സംഭവിച്ച മാറ്റങ്ങളെക്കുറിച്ച് തുറന്ന് പറയുകയാണ് ലെന. 14 വർഷത്തോളം ഞാൻ മരുന്നുകൾ കഴിക്കേണ്ടി വന്നുവെന്നും ക്ലിനിക്കലി ഡിപ്രസ്‍ഡ് ആയിരുന്നു താനെന്നും ലെന പറഞ്ഞു. രഞ്ജിനി ഹരിദാസിന്നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'വിവാഹം ​ വേര്‍പിരിഞ്ഞ ശേഷം എന്റെ കയ്യിൽ ഒന്നുമില്ല. മുൻ ഭർത്താവിന്റെ ശമ്പളത്തിൽ ആൺ അതുവരെ ജീവിച്ചിരുന്നത്. എനിക്ക് മുന്നിൽ ജീവിതം ആദ്യം മുതൽ തുടങ്ങാണമായിരുന്നു. ആ കാലത്താണ് മഷ്റൂം കഴിച്ച് തനിക്ക് സ്വയം തിരിച്ചറിവ് വരുന്നത്. ആരും അങ്ങനെ ചെയ്യരുത്. മഷ്റൂം കഴിച്ച് ഞാൻ ചോദിച്ചത് എന്താണ് ദെെവമെന്ന് ചോദിച്ചു. അന്ന് ഞാൻ പരീക്ഷിച്ച 'മാജിക് മഷ്റൂം' പോലുള്ളവ ഇപ്പോൾ ഞാൻ ആർക്കും നിർദ്ദേശിക്കില്ല. അത് വളരെ അപകടകരമാണ്. ഓരോ വ്യക്തിയിലും അത് ഉണ്ടാക്കുന്ന മാറ്റങ്ങൾ പ്രവചിക്കാനാവില്ല. അത് എന്നെ ആശുപത്രിയിൽ എത്തിച്ചു.

എന്റെ കുടുംബം എന്നെ ചോദ്യം ചെയ്തു. എന്റെ ആത്മീയമായ ഉണർവിനെ മനസ്സിലാക്കാൻ എന്റെ വീട്ടുകാർക്കോ അന്നത്തെ ഭർത്താവിനോ സാധിച്ചില്ല. ക്ലിനിക്കലി ഡിപ്രസ്‍ഡ് ആയിരുന്നു ഞാൻ. ആഹ്ലാദത്തിലായിരുന്നു ഞാൻ. കാരണം സ്വയം തിരിച്ചറിവ് വന്നു. എന്നാൽ എനിക്ക് വട്ടാണെന്ന് പറഞ്ഞ് സെെക്യാട്രിസ്റ്റിനടുത്ത് കൊണ്ട് പോയി. അവിടെ വച്ച് എനിക്ക് മരുന്നുകൾ നൽകി എന്നെ അബോധാവസ്ഥയിലാക്കി. മരുന്ന് ഉപേക്ഷിച്ചാൽ വിത്ഡ്രോവൽ സിൻഡ്രം വരും. 14 വർഷത്തോളം ഞാൻ മരുന്നുകൾ കഴിക്കേണ്ടി വന്നു. അതൊരു വല്ലാത്ത അവസ്ഥയായിരുന്നു.

ഞാനൊരു പബ്ലിക് ഫിഗർ ആണ്, അതുകൊണ്ട് തന്നെ മരുന്ന് പെട്ടെന്ന് നിർത്തിയാൽ എന്റെ പെരുമാറ്റത്തിൽ മാറ്റങ്ങൾ വരുമെന്നും അത് ആളുകൾക്ക് ഉൾക്കൊള്ളാൻ കഴിയില്ലെന്നും എനിക്കറിയാമായിരുന്നു. അത് വലിയൊരു കുഴപ്പമുണ്ടാക്കും. സത്യത്തിൽ എനിക്ക് ഭ്രാന്തായിരുന്നില്ല. ഞാൻ ചില പരമമായ സത്യങ്ങൾ കണ്ടെത്തിയ ആവേശത്തിലായിരുന്നു. പക്ഷേ, എന്റെ ചുറ്റുമുള്ളവർക്ക് അത് മനസ്സിലായില്ല. അവർ വിചാരിച്ചു എനിക്ക് എന്തോ കുഴപ്പമുണ്ടെന്ന്. അങ്ങനെ എന്റെ അനുവാദമില്ലാതെ എന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോയി. ഒരുതരം തട്ടിക്കൊണ്ടുപോകൽ പോലെയായിരുന്നു അത്. അവിടെ എനിക്ക് ട്രാൻക്വിലൈസറുകൾ തന്നു. പത്ത് ദിവസത്തെ കടുത്ത മരുന്നുകൾക്ക് ശേഷം ഞാൻ വീട്ടിലെത്തുമ്പോൾ എന്റെ തലച്ചോറ് മരവിച്ച അവസ്ഥയിലായിരുന്നു,' ലെന പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW