-->
ദോഹ: പ്രവാസി രിസാല കാമ്പയിന്റെ ഭാഗമായി
'നേര് പറയാനാളുണ്ട് ' എന്ന ശീര്‍ഷകത്തില്‍ രിസാല സ്റ്റഡി സര്‍ക്കിള്‍ ഖത്തര്‍ നാഷണല്‍ കമ്മിറ്റി , 'പ്രസ് കേഡന്‍സ്'
ടേബിള്‍ടോക്ക് സംഘടിപ്പിച്ചു.
സാമൂഹ്യജീവിതത്തില്‍ മാധ്യമങ്ങള്‍ ചെലുത്തുന്ന സ്വാധീനങ്ങളുടെ വൈപുല്യങ്ങളെ കുറിച്ച് സംവദിച്ച ടേബിള്‍ ടോക്കില്‍ ബഹുസ്വരതയുടെയും ജനാധിപത്യത്തിന്റെയും പതാകാവാഹകരായ മാധ്യമങ്ങള്‍ കുത്തകവല്ക്കരണത്തിന്റെ ഭാഗമായി കൊണ്ടിരിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന്
വിലയിരുത്തി.
പ്രേക്ഷക താല്‍പര്യങ്ങളും നിലനില്‍പിന്റെ ആവശ്യകതയും മാധ്യമങ്ങളുടെ നൈതികതാ ശോഷണത്തിന് ഹേതുവാകുന്നതായി വിവിധ വിഷയങ്ങളില്‍ സംസാരിച്ച പാനലിസ്റ്റുകള്‍ നിരീക്ഷിച്ചു. മാധ്യമങ്ങളുടെ മാതൃകാപരമായ സാമൂഹ്യ പ്രതിബദ്ധതയുള്ള ഇടപെടലുകളും ചര്‍ച്ചയില്‍ പ്രശംസിക്കപെട്ടു. പൂനെ യൂണിവേഴ്‌സിറ്റി ഓഡിറ്റോറിയത്തില്‍ നടന്ന ടേബിള്‍ ടോക്കില്‍
ഉബാദ് സഖാഫിമോഡറേറ്ററായിരുന്നു.
സത്യാനന്തര കാലത്തെ മാധ്യമങ്ങള്‍,
മാധ്യമങ്ങള്‍: ഇരയും വേട്ടക്കാരനും,
ജേര്‍ണലിസം: ഒരു സമര്‍പ്പിത ജീവിത പ്രയാണം,
നൈതികത മറക്കുന്ന മാധ്യമങ്ങള്‍,പ്രവാസി രിസാല: പതിനാറിന്റെ നിറവിലെ നേരുകള്‍ എന്നിവിഷയങ്ങളില്‍
ഓമനക്കുട്ടന്‍ (കൈരളി), ഷഫീഖ് അറക്കല്‍(മംഗളം), ഫൈസല്‍ ഹംസ(മീഡിയ വണ്‍), ആര്‍. ജെ. രതീഷ്(റേഡിയോ മലയാളം), നൗഷാദ് അതിരുമട(ആഗോളവാര്‍ത്ത), എന്നിവര്‍ സംസാരിച്ചു.
ഷഫീക്ക് അറക്കല്‍